തിരുവള്ളുവർ
തമിഴ് സാഹിത്യത്തിലെ ഇതിഹാസം എന്നു വിളിക്കുന്ന തിരുക്കുറൾ രചിച്ച തമിഴ് കവിയാണ് തിരുവള്ളുവർ(തമിഴ്: திருவள்ளுவர்).തിരുക്കുറലിലെ കാലഘട്ടപ്രകാരം തിരുവള്ളുവരുടെ കാലഘട്ടം ക്രിസ്തുവിനു മുൻപ് രണ്ടും ക്രിസ്തുവിനു ശേഷം 8-ഉം നൂറ്റാണ്ടുകൾക്കിടയിലാണെന്നു കരുതുന്നു[1] .

കന്യാകുമാരിയിലെ തിരുവള്ളുവർ പ്രതിമ
പേര്
മൈലാപ്പൂരിലെതിരുവള്ളുവർ ക്ഷേത്രം
തിരുവള്ളുവർ എന്ന പേരു വന്നത് ശ്രീ എന്നതു പോലെ ബഹുമാനസൂചകമായി ഉപയോഗിക്കുന്ന തിരു [2] എന്ന പദത്തിൽ നിന്നും വള്ളുവൻ എന്നതിന്റെ തമിഴ് ബഹുമാനസൂചക പദമായ വള്ളുവർ എന്നീ പദവും കൂടിച്ചേർന്നാണ്. കേരളത്തിൽ പ്രസിദ്ധമായ പന്തിരുകുലം കഥയിലെ വള്ളുവർ തന്നെയാണ് തിരുവള്ളുവർ എന്നും ഒരു വാദമുണ്ട്. തിരുവള്ളുവരുടെ ജന്മസ്ഥലത്തെ പറ്റി ഭിന്നാഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്.
അവലംബം
- Nagarajan, KV (2005). "Thiruvalluvar's vission: Polity and Economy in Thirukural". History of Political Economy. 37 (1): 123–132. doi:10.1215/00182702-37-1-123. ശേഖരിച്ചത്: 2007-08-20.
- Caldwell, Robert. 1875. A comparative grammar of the Dravidian or South-Indian family of languages. London: Trübner.
- Tamil Nadu seeks national status for 'Thirukkural'
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.