തട്ടാൻ

കേരളത്തിലെ ജാതിവ്യവസ്ഥയിൽ ഉൾപ്പെടുന്ന ഒരു മലയാള കമ്മാള അല്ലെങ്കിൽ കർമ്മാള ജാതിയാണ് തട്ടാൻ. സ്വർണ്ണപ്പണി അഥവാ ആഭരണ നിർമ്മാണമാണ് ഈ ജാതിയിലുള്ളവരുടെ പരമ്പരാഗത കുലത്തൊഴിൽ. മറ്റു പിന്നോക്ക വിഭാഗങ്ങളു(ഒ.ബി.സി)ടെ കൂട്ടത്തിലാണ് തട്ടാൻ സമുദായത്തെ ചേർത്തിരിക്കുന്നത്‌. കേരളത്തിൽ നിന്നുള്ള മറ്റു പിന്നോക്ക വിഭാഗങ്ങളുടെ കേന്ദ്ര പട്ടികയിൽ ക്രമ.നം. 27 ആയാണ് വിശ്വകർമ്മ യിൽ ഉൾപ്പെടുന്ന തട്ടാൻ സമുദായത്തെ ചേർത്തിട്ടുള്ളത്[1].വിശ്വകർമ്മ എന്ന മുഖ്യജാതി (Main Caste) അഥവാ പൊതു ജാതി യിൽ ഉൾപ്പെടുന്ന ഉപജാതി (Sub-Caste) കളിൽ ഒന്നാണ് തട്ടാൻ.

സ്വർണപ്പണിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു പരമ്പരാഗത തട്ടാൻ .

മുഖ്യജാതിയുമായുള്ള ബന്ധം

വിശ്വകർമ എന്ന മുഖ്യജാതിയിൽ ഉൾപ്പെടുന്ന ഉപജാതികളാണ്

  1. മരപ്പണിക്കാർ
  2. ഇരുംബ്പണിക്കാർ
  3. കൽപ്പണിക്കാർ
  4. ഓട്ടുപണിക്കാർ
  5. സ്വർണപ്പണിക്കാർ

എന്നിവ. തട്ടാന്മാർ ഇന്ന് വിശ്വകർമജർ എന്ന പേരിലാണ് പൊതുവായി അറിയപ്പെടുന്നത്. വിശ്വകർമ്മാവിന്റെ പിൻഗാമികളെന്നു അവകാശപ്പെടുന്ന കരകൌശല വിദഗ്ദ്ധരാണ് വിശകർമജർ. വിശ്വകർമ്മാവിന്റെ പിൻഗാമികളായാതുകൊണ്ട് വിശ്വകർമജർ എന്ന് വിളിക്കപ്പെടുന്നുവെങ്കിലും ദക്ഷിണേന്ദ്യയിൽ ഇവർ വളരെ മുൻപ് തന്നെ കർമ്മാളർ അഥവാ കമ്മാളർ എന്നറിയപ്പെട്ടിരുന്നു.

വിശ്വകർമാവ്.
ഋഗ്വേദ വിശ്വാസപ്രകാരം വിശ്വകർമജർ വിശ്വകർമാവിനെയാണ് ലോകസ്രാഷ്ടാവായി കാണുന്നത്. അതുകൊണ്ട് തന്നെ സൃഷ്ടിപരമായ പണികൾ ചെയ്യുന്ന ആശാരിമാർ(മരപ്പണിക്കാർ), കൊത്തുപണിക്കാർ, ശിൽപികൾ, സ്വർണപ്പണിക്കാർ, ലോഹപ്പണിക്കാർ എന്നിവർ വിശ്വകർമാവിനെ ദൈവമായികണ്ട് ആരാധിയ്ക്കുന്നു. വിശ്വകർമജർ വാസ്തുവിദ്യ(science of architecture), തച്ചുശാസ്ത്രം(Engineering), ശില്പശാസ്ത്രം(Architecture),ആഭരണ നിർമ്മാണ ശാസ്ത്രം(Jewellery designing), ലോഹ സംസ്കരണ ശാസ്ത്രം(Metallurgy) എന്നിവയിൽ പ്രഗല്ഭരായിരുന്നു. ചിലര് ഇപ്പോഴും ആ അറിവും പാരമ്പര്യവും കാത്തു സൂക്ഷിയ്ക്കുന്നു.


പരമ്പരാഗത കുലത്തൊഴിൽ

പ്രധാനമായി സ്വർണ്ണം കൊണ്ട് ആഭരണങ്ങളും മറ്റും ഉണ്ടാക്കുകയാണ് തട്ടാൻമാരുടെ പരമ്പരാഗത കുലത്തൊഴിൽ. ഏറെ വൈദഗ്ദ്ധ്യവും ക്ഷമയും ശ്രദ്ധയും ആവശ്യമുള്ള ഒരു തൊഴിലാണ് സ്വർണ്ണപ്പണി. വെള്ളിയാഭരണങ്ങളും തട്ടാന്മാർ നിർമ്മിക്കാറുണ്ട്. ആഭരണ നിർമ്മാണ ശാസ്ത്രം(Jewellery designing), രത്നശാസ്ത്രം(Gemology) എന്നിവയിൽ ആഴത്തിലുള്ള അറിവ് തട്ടാന്മാർക്ക് ഉണ്ടായിരുന്നു. സ്വർണാഭരണങ്ങൾ, രത്നാഭാരണങ്ങൾ, ക്ഷേത്രങ്ങളിലെ തിരുവാഭരണങ്ങൾ എന്നിവയാണ് തട്ടാന്മാർ അധികവും നിർമ്മിക്കാറുള്ളത്. കൂടാതെ, ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരം, സ്വർണതിടംബ്, സ്വർണ ശില്പങ്ങൾ എന്നീ ജോലികളും തട്ടാന്മാർ ചെയ്യാറുണ്ട്.

ക്ഷേത്രങ്ങളിലെ സ്വർണക്കൊടിമരം, സ്വർണതിടംബ്, സ്വർണ ശില്പങ്ങൾ എന്നിവ.
  1. http://www.ncbc.nic.in/Writereaddata/cl/kerala.pdf
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.