തച്ചോളികളി
കേരളത്തിലെ ലോകനാർകാവ് ഭഗവതീ ക്ഷേത്രത്തിലെ 41 ദിവസം നീണ്ടുനിൽക്കുന്ന മണ്ഡല ഉത്സവത്തോട് അനുബന്ധിച്ച് നടത്തുന്ന ഒരു നാടോടി കലയാണ് തച്ചോളികളി. വടകരയിൽ നിന്ന് 5 കി.മീ അകലെയാണ് ലോകനാർകാവ് ഭവവതീക്ഷേത്രം. ഉത്സവത്തോട് അനുബന്ധിച്ചു നടക്കുന്ന ഈ നൃത്തത്തിന് കളരിപ്പയറ്റുമായി വളരെ സാമ്യമുണ്ട്.
കഥകളി, കോൽകളി, വേലകളി, തച്ചോളികളി, തുടങ്ങിയ കേരളത്തിലെ പല രംഗകലാരൂപങ്ങളും അവയുടെ പരിണാമത്തിൽ കളരിപ്പയറ്റിൽ നിന്ന് പലതും കടം കൊണ്ടിട്ടുണ്ട്. കഥകളിയിൽ കലാകാരന്റെ ശരീരത്തിന് മെയ്‌വഴക്കം വരുത്തുന്ന സമ്പ്രദായം കളരിപ്പയറ്റിൽ നിന്ന് കടം കൊണ്ടതാണ്. തച്ചോളികളിയിലെ പല വടിവുകളും നൃത്തച്ചുവടുകളും പദവിന്യാസവും കളരിപ്പയറ്റിൽ നിന്ന് കടംകൊണ്ടതാണ്.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.