ട്വന്റി20

എറണാകുളം ജില്ലയിലെ കിഴക്കമ്പലം പഞ്ചായത്തിൽ 1968ൽ പ്രവർത്തനമാരംഭിച്ച കിറ്റെക്സ്‌ കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി 2013ൽ സൊസൈറ്റി ആക്റ്റ്(Societies act) പ്രകാരം രജിസ്റ്റർ ചെയ്ത സംരംഭമാണ് ട്വന്റി20 കിഴക്കമ്പലം അസോസിയേഷൻ.കിറ്റക്സ് ഗ്രൂപ്പ് ഉടമകളായ ബോബി എം ജേക്കബ്, സാബു എം ജേക്കബ് എന്നിവരാണ് ട്വന്റി20 യ്ക്ക് നേതൃത്വം നൽകുന്നത്. 2015-ലെ കേരളാ തദ്ദേശ തെരഞ്ഞെടുപ്പിൽ കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 19 സീറ്റുകളിൽ 17 സീറ്റും ഈ പ്രസ്ഥാനം നേടുകയുണ്ടായി. കമ്പനിയുടെ സാമൂഹ്യപ്രതിബദ്ധത നടപ്പിലാക്കാൻ 2013-ൽ ഉണ്ടാക്കിയതാണ് ട്വന്റി20. 2020 വർഷമാകുമ്പോഴേക്കും കിഴക്കമ്പലത്തെ ഇന്ത്യയിലെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആക്കുക എന്ന ലക്ഷ്യത്തോടെയാണ് ട്വന്റി20 ഉണ്ടാക്കിയത്. എന്നാൽ തദ്ദേശ സർക്കാർ ഭരണാധികാരികളിൽ നിന്നും നേരിടേണ്ടി വരുന്ന ബുദ്ധിമുട്ടുകളാണ് സ്വന്തം നിലയിൽ സ്ഥാനാർത്ഥികളെ നിർത്താൻ കമ്പനിയെ പ്രേരിപ്പിച്ചതത്രേ. കഴിഞ്ഞ രണ്ടു വർഷമായി 28 കോടി രൂപയാണ് കമ്പനി പൊതുജനങ്ങളുടെ ഉന്നമനത്തിനായി ചെലവഴിച്ചത്. എന്നാൽ വികസന പരിപാടികൾ നടപ്പിലാക്കാൻ സർക്കാൻ നൂലാമാലകൾ തടസ്സമാവുന്നതായി കമ്പനി പറയുന്നു.[1] വികസനപ്രവർത്തനങ്ങൾ കമ്പനി നടത്തുമ്പോഴും വലിയതോതിലുള്ള ജലമലിനീകരണം കമ്പനിയിൽ നിന്നും ഉണ്ടാവുന്നതായും ഇതിൽ കമ്പനിക്കുതന്നെ ഇടപെടാൻ വേണ്ടിയാണു രാഷ്ട്രീയത്തിൽ ഇറങ്ങുന്നതെന്നും പുറത്തുപോകുന്ന പഞ്ചായത്ത് പ്രസിഡണ്ട് പറയുന്നു.[2] അരാഷ്ട്രീയപാർട്ടികൾ മൽസരിക്കുന്നതിനെ ഇടതുപക്ഷം എതിർക്കുന്നുണ്ട്.[3] മലിനീകരണപ്രശ്നത്തെച്ചൊല്ലി കമ്പനിക്ക് കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് സ്ഥിരലൈസൻസ് നൽകിയിട്ടില്ല.[4]

ട്വന്റി20 കിഴക്കമ്പലം അസോസിയേഷൻ
രൂപീകരണംഏപ്രിൽ 2013 (2013-04)
സ്ഥാപക(ൻ)സാബു എം ജേക്കബ്‌
Founded atകിഴക്കമ്പലം, ഏറണാകുളം ജില്ല, കേരളം
ലക്ഷ്യംകിറ്റെക്സ്‌ കമ്പനിയുടെ കോർപറേറ്റ് സാമൂഹ്യ ഉത്തരവാദിത്ത നിർവഹണത്തിനായി രൂപീകരിച്ചത്
പ്രധാന വ്യക്തികൾ
സാബു എം ജേക്കബ്‌,ബോബൻ ജേക്കബ്‌,എം വി ജേക്കബ്‌,ജിൻസി അജി
വെബ്സൈറ്റ്www.2020kizhakkambalam.com

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.