ഞണ്ട്
ചെമ്മീനും കൊഞ്ചും ഉൾപ്പെടുന്ന ഡെക്കാപോഡ കുടുംബത്തിൽപ്പെട്ട ഒരു ജീവിയാണ് ഞണ്ട്. ഏറിയപങ്കും ജലത്തിൽ വസിക്കുന്നവയാണ് ഞണ്ടുകൾ. ലോകത്താകമാനം ഇവയുടെ വിവിധ ജാതികൾ കാണപ്പെടുന്നു. ഏകദേശം 850 ഓളം ഇനങ്ങൾ കണ്ടെത്തിയിട്ടുണ്ട്[2]. ഇവയുടെ ശരീരത്തിന്റെ ബാഹ്യഭാഗം കട്ടിയേറിയ പുറന്തോടിനാൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. കൈകളുടെ അഗ്രത്തിലായി ഒറ്റനഖം ഉണ്ട്. ആൺഞണ്ടുകളിൽ കാലുകൾക്ക് പെൺഞണ്ടുകളെ അപേക്ഷിച്ച് വലിപ്പം കൂടുതലായിരിക്കും. ഉഷ്ണമേഖലാ പ്രദേശങ്ങളിൽ ശുദ്ധജലത്തിലും ചെളികലർന്ന ജലത്തിലും വസിക്കുന്നു. ഇവയിൽ തീരെ ചെറിയ ഇനവും വലിപ്പമേറിയ ഇനവും ഉണ്ട്. ജാപ്പനീസ് ചിലന്തി ഞണ്ടുകളിൽ കാലുകളുടെ അഗ്രങ്ങൾ തമ്മിൽ നാലു മീറ്റർ വരെ അകലം കാണപ്പെടുന്നു[3].
ഞണ്ട് Temporal range: Jurassic–Recent PreЄ
Є
O
S
D
C
P
T
J
K
Pg
N
| |
---|---|
![]() | |
Liocarcinus vernalis | |
Scientific classification | |
Kingdom: | |
Phylum: | |
Subphylum: | |
Class: | Malacostraca |
Order: | Decapoda |
Suborder: | Pleocyemata |
Infraorder: | Brachyura Linnaeus, 1758 |
Sections & subsections [1] | |
|
ഞണ്ടുകൾ
ഔഷധഗുണം
കിവ ഹിർസുത എന്ന രോമാവരണമുള്ള ഞണ്ടിൽ നിന്നും അർബുദരോഗത്തെ പ്രതിരോധത്തിനു സഹായിക്കുന്ന രാസവസ്തു ഉത്പാദിക്കുന്നു.
അവലംബം
- Sammy De Grave, N. Dean Pentcheff, Shane T. Ahyong; മറ്റുള്ളവർക്കൊപ്പം. (2009). "A classification of living and fossil genera of decapod crustaceans" (PDF). Raffles Bulletin of Zoology. Suppl. 21: 1–109.CS1 maint: Explicit use of et al. (link) CS1 maint: Multiple names: authors list (link)
- R. von Sternberg & N. Cumberlidge (2001). "On the heterotreme-thoracotreme distinction in the Eubrachyura De Saint Laurent, 1980 (Decapoda: Brachyura)". Crustaceana. 74 (4): 321–338. doi:10.1163/156854001300104417.
- Marine Wildlife Encyclopedia
പുറത്തേക്കുള്ള കണ്ണികൾ
Brachyura എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ) Brachyura എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.