ചെങ്കൽ
ചെങ്കൽ തിരുവനന്തപുരം ജില്ലയിലെ ഒരു ഗ്രാമപ്രദേശമാണ്. ചെങ്കൽ ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഈ ഗ്രാമത്തിലാണ് സി.വി. രാമൻപിള്ള ജനിച്ചത്[2]
Chenkal ചെങ്കൽ | |
---|---|
ഗ്രാമം | |
Country | ![]() |
State | കേരളം |
District | തിരുവന്തപുരം |
Talukas | Neyyattinkara |
Government | |
• ഭരണസമിതി | Gram panchayat |
Population (2001) | |
• Total | 35992 |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 695132[1] |
വാഹന റെജിസ്ട്രേഷൻ | KL- |
സ്ഥാനം
കേരളത്തിന്റെ തെക്കേ അറ്റത്തായി, തമിഴ്നാടിനോട് തൊട്ട് സ്ഥിതിചെയ്യുന്നു
ജനസംഖ്യ
2001-ലെ കണക്കുകൾ പ്രകാരം ജനസംഖ്യ 35992 ആണ്, ഇതിൽ 17825 പുരുഷന്മാരും 18167 സ്ത്രീകളും ഉൾപ്പെടുന്നു. [4]
ആരാധനാലയം

സ്വർഗ്ഗാരോപിതമാതാ ദൈവാലയം വ്ളാത്താങ്കര:

തെക്കൻ കേരളത്തിലെ അതിപുരാതനവും അതിപ്രശസ്തവുമായ ക്രൈസ്തവ തീർത്ഥാടന കേന്ദ്രമാണ് വ്ലാത്താങ്കരയിൽ സ്ഥിതിചെയ്യുന്ന സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിലുള്ള ഫെറോനാ ദൈവാലയം. പരിശുദ്ധ മറിയത്തെ വാഴ്ത്തുന്നതിനു വേണ്ടി അനുദിനമെത്തിയിരുന്ന ഭക്തരെ അനുസ്മരിപ്പിക്കുന്നതീനായി പൂർവ്വികർ വിശ്വാസപൂർവ്വം വിളിച്ചിരുന്ന "വാഴ്ത്താൻകര" പിൽക്കാലത്ത് ലോപിച്ച് 'വ്ലാത്താങ്കര' ആയ തെന്നാണ് കരുതപ്പെടുന്നത്. 1970 ൽ ബെൽജിയം കർമ്മലീത്ത മിഷണറിമാരാണ് ഒരു ദൈവാലയം ഇവിടെ പണികഴിപ്പിച്ചതെങ്കിലും 16-ാം നൂറ്റാണ്ടിന്റെ മദ്ധ്യഭാഗം മുതൽ തന്നെ സ്വർഗ്ഗാരോപിത മാതാവിന്റെ നാമധേയത്തിൽ ഒരു പ്രാർത്ഥനാ സമൂഹം ഇവിടെ ഉണ്ടായിരുന്നു എന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു. ആഗസ്റ്റ് 15 ആണ് തിരുനാൾ ദിനം. തളർന്ന മനസുമായി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം യാചിച്ച് ഇവിടെ എത്തുന്ന വിശ്വാസികൾ പ്രധാനമായും കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പത്തികൾ, മംഗല്യഭാഗ്യം ലഭിക്കാത്തവർ, ത്വക്ക് രോഗികൾ, ക്യാൻസർ മുതലായ മാരക രോഗത്താൽ പീഡിപ്പിക്കപ്പെടുന്നവർ, സാമ്പത്തിക ക്ലേശം അനുഭവിക്കുന്നവർ അനുഗൃഹീതരായി ആഗ്രഹ പൂർത്തീകരണം നേടുമെന്നത് ദിനംപ്രതി ധാരാളം പേർ സാക്ഷ്യപ്പെടുത്തുന്നുണ്ട്.
ചെങ്കൽ ശിവശക്തിക്ഷേത്രം
ഇന്ത്യയിലെ ഏറ്റവും വലിയ 111.2 അടി വലിപ്പമുള്ള ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംനേടിയ ശിവലിംഗം ഈ ക്ഷേത്രത്തിലാണ് സ്ഥിതിചെയ്യുന്നത്.
ഗതാഗതം
പ്രധാന സ്ഥലങ്ങൾ
പ്രധാന റോഡുകൾ
ഭാഷകൾ
വിദ്യാഭ്യാസം
ഭരണം
പ്രധാന വ്യക്തികൾ
അവലംബം
- "India Post :Pincode Search". ശേഖരിച്ചത്: 2008-12-16.
- http://lsgkerala.in/chenkalpanchayat/history/
- http://lsgkerala.in/chenkalpanchayat/about/
- "Census of India : Villages with population 5000 & above". മൂലതാളിൽ നിന്നും 2008-12-08-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത്: 2008-12-10.
|first1=
missing|last1=
in Authors list (help)