ചുങ്കം

കേരളത്തിൽ പഴയ കാലത്ത് നിലനിന്നിരുന്ന ഒരു ഇനം നികുതി. നാട്ടുരാജാക്കന്മാർ ജനങ്ങളിൽ നിന്നും പിരിച്ചിരുന്ന വിവിധയിനം നികുതികളിൽ ഒന്ന്.ചരക്കുകൾ ഒരു സ്ഥലത്തു നിന്നും കൊണ്ടുവരികയോ കൊണ്ടുപോകുകയോ ചെയ്യുമ്പോൾ അതിനു ചുമത്തുന്ന നികുതിയാണു ചുങ്കം. സാമാനങ്ങൾ വെളിയിൽ നിന്നും കൊണ്ടു വരുമ്പോൾ അറുപതിലൊന്നു ഉൽക്ക്(ചുങ്കം) വാങ്ങിയിരുന്നു. പുറമെ അറിവുൽക്കം (വില്പനനികുതി) ഈടാക്കിയിരുന്നു. ചരക്കുകൾ കയറ്റി കൊച്ചി അഴി കടന്ന് പുറത്തേക്ക് പോകുന്നതിനും പുറത്ത്നിന്ന് അകത്തേക്ക് കൊണ്ടുവരുന്നതിനും ഈടാക്കിയിരുന്ന ചുങ്കത്തിനു അല്പാത്തിചുങ്കം എന്നാണു പറഞ്ഞ്ഇരുന്നത്.[1]

പിൽക്കാലത്ത് ഇത്തരം ചുങ്കപ്പിരിവ് നടന്നിരുന്ന സ്ഥലങ്ങളും ചുങ്കം എന്ന പേരിൽ അറിയാനിടയായി. പാലക്കാട് ജില്ലയിലെ കഴനി ചുങ്കവും, തൃശൂർ ജില്ലയിലെ തിരുവില്വാമലയിലെ ചുങ്കവും അങ്ങനെ വന്ന പേരുകളാണ്.

മറ്റു ചുങ്കങ്ങൾ

  • വണ്ടിമുതൽ കരയിൽകൂടി സഞ്ചരിക്കുന്ന വാഹനങ്ങൾക്ക്, പ്രധാനമായും കാളവണ്ടികൾക്ക് ഉൺറ്റായിരുന്ന നികുതി.
  • പടവ്മുതൽ- ജലത്തിൽക്കൂടി സഞ്ചരിക്കുന്ന വാഹനഗ്ങളുടെ നികുതി.

വാഹനങ്ങൾ വരുമ്പോഴും പോകുമ്പോഴും രണ്ട് കാശ്വീതമായിരുന്നു വാങ്ങിയിരുന്നത്. Áááálas

അവലംബം

  1. കേരളചരിത്ര പാഠങ്ങൾ- വേലായുധൻ പണിക്കശ്ശേരി, ഡി.സി.ബുക്ക്സ്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.