ചീര
പൊതുവേ ഇലക്കറിയായി ഉപയോഗിച്ചുവരുന്ന ചെടിയാണ് Amaranthaceae എന്ന കുടുംബത്തിൽപ്പെട്ട ചീര. തെക്കുപടിഞ്ഞാറൻ ഏഷ്യയാണ് ഇതിന്റെ സ്വദേശം. ജീവകം എ, ജീവകം സി, ജീവകം കെ എന്നിവയുടെയും ഇരുമ്പിന്റെയും നല്ല ഒരു സ്രോതസ്സാണിത്.
ചീര | |
---|---|
![]() | |
Spinach in flower | |
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Caryophyllales |
Family: | Amaranthaceae |
Genus: | Spinacia |
Species: | S. oleracea |
Binomial name | |
Spinacia oleracea L. | |
പല തരത്തിലുള്ള ചീരകൾ ഭക്ഷണമായും ഔഷധമായും ഉപയോഗിക്കുന്നു. അമരന്താഷ്യ വിഭാഗത്തിലുള്ളതാണ് പൊതുവേ ഉപയോഗിക്കുന്നതെങ്കിലും മറ്റ് വർഗ്ഗത്തിൽപ്പെട്ടവയും ഉപയോഗിക്കാം
വിവിധയിനം ചീരകൾ
- പെരുഞ്ചീര (ചില്ലി) Aripolisis, Purple goose foot. വെളുത്തതും, ഇളം ചുവപ്പുള്ളതും, ചെറിയതും എന്ന് മൂന്നുവിധമുണ്ട്.
- ചെറുചീര (പറമ്പുചീര, ചാണച്ചീര, തണ്ഡുലീയം, പുനർമ്മുരിങ്ങ)
- കുപ്പച്ചീര (വാസ്തൂകം, വാസ്തുച്ചീര, ചക്രവർത്തിച്ചീര) Amaranthus viridis, Green Amaranth, എന്ന ആംഗലേയ നാമം. ഇത് വലിയതെന്നും ചെറിയതെന്നും രണ്ടു തരമുണ്ട്. വലിയതിന് അല്പം ചുവപ്പു നിറമാണ്, ഗൌഡവാസ്തൂകം എന്ന സംസ്കൃതനാമം.
- മുള്ളൻ ചീര Amaranthus spinosus, Prickly Amaranth.
- ചെഞ്ചീര (പാലക്യ, പാലംക്യ, നെയ്ച്ചീര) S. oleracea എന്ന് ലത്തീൻ നാമം, Common spinach എന്ന് ആംഗലേയ നാമം.
- പാലംക്യശാഖ Beta vulgaris എന്ന ലത്തീൻ നാമം, Garden beet, Common beet എന്ന ആംഗലേയ നാമം. പ്രകൃത്യാ മദ്ധ്യധരണ്യാഴിയുടെ സമീപത്ത് ഉണ്ടാകുന്ന ഇതിൽ വെളുത്തതെന്നും ചുവന്നതെന്നും രണ്ട് വകഭേദങ്ങളുണ്ട്. അമേരിക്കയിലും യൂറോപ്പിലും ഇന്ത്യയിലും കൃഷി ചെയ്തുവരുന്നു.
- പാലക്. ഉത്തരേന്ത്യൻ ചീര. പാകം ചെയ്ത് ഭക്ഷിക്കാവുന്നതും, പച്ചക്കറി ഇനത്തിൽ പെടുന്നതുമായ ഒരു സസ്യമാണ് പാലക് എന്ന് പറയുന്നത്. ഉത്തരേന്ത്യൻ ഡിഷുകളിലെ പ്രധാന ഇനമാണ്.
പാലംക്യശാഖ | |
---|---|
![]() | |
Beta vulgaris subsp. vulgaris | |
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Caryophyllales |
Family: | Chenopodiaceae |
Genus: | Beta |
Species: | B. vulgaris |
Binomial name | |
Beta vulgaris Carolus Linnaeus | |
- വളശച്ചീര (ഉപോദകാ) Basella alba(വെളുപ്പ്), B. rubra(ചുവപ്പ്), B. lucida(ക്ഷുദ്ര ഉപേദകാ), B. cordifolia (വനജഉപേദകാ) എന്ന് ശാസ്ത്രനാമങ്ങൾ. ഇവ കൂടാതെ മൂലപോതികാ എന്നൊരു തരവും ദുർലഭമായി കാണുന്നു. Indian spinach, Malabar night shade എന്ന ആംഗലേയ നാമങ്ങൾ.
വളശച്ചീര | |
---|---|
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Caryophyllales |
Family: | Basellaceae |
Genus: | Basella |
Species: | B. alba |
Binomial name | |
Basella alba L. | |
- കളംബീ എന്ന പേരിലറിയപ്പെടുന്ന വലിയ വളശച്ചീരയ്ക്ക് Ipomia aquatica എന്ന് ശാസ്ത്രനാമം.
- കാട്ടുവളശച്ചീര Briophyllum calcinum എന്നൊരു ഇനത്തെപ്പറ്റിയും അഷ്ടാംഗഹൃദയത്തിൽ പ്രതിപാദിച്ചിട്ടുണ്ട്
- നീർച്ചീര (ചുച്ചു, ചഞ്ചു) Corchorus acutangularis എന്ന് ശാസ്ത്രനാമം. സാധാരണം, ചെറിയത്, വലിയത് എന്ന് മൂന്നു തരമുണ്ട്.
- മധുരച്ചീര (മാർഷം, മാരിഷം) Amaranthus oleraceus, A. tricolor, വെളുത്തതും ചുവന്നതും എന്ന് രണ്ടു തരമുണ്ട്.
മധുരച്ചീരAmaranthus tricolor | |
---|---|
![]() | |
മധുരച്ചീര | |
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Caryophyllales |
Family: | Amaranthaceae |
Genus: | Amaranthus |
Species: | A. tricolor |
Binomial name | |
Amaranthus tricolor L. | |
- തോട്ടച്ചീര (യവശാകം, തോട്ടക്കൂര, ക്ഷേത്രവാസ്തൂകം) Amaranthus gangeticus, Country green.
തോട്ടച്ചീര | |
---|---|
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Caryophyllales |
Family: | Amaranthaceae |
Genus: | Amaranthus |
Binomial name | |
Amaranthus gangeticus L | |
- ഉപ്പുചീര (ലോണീകം, ഉപ്പൂറ്റി, പരപ്പുക്കീരൈ, ഉപ്പുക്കീരൈ) Portulaca oleracea, Common Indian parselane. ഉപ്പുചീര വലുതെന്നും(ബൃഹല്ലോണി, രാജഘോളികാ) ചെറുതെന്നും(ക്ഷുദ്രലോണി) രണ്ട് തരമുണ്ട്.
ഉപ്പുചീര | |
---|---|
![]() | |
Scientific classification | |
Kingdom: | Plantae |
Division: | Magnoliophyta |
Class: | Magnoliopsida |
Order: | Caryophyllales |
Family: | Portulacaceae |
Genus: | Portulaca |
Species: | P. oleracea |
Binomial name | |
Portulaca oleracea L. | |
രോഗങ്ങൾ
ചുവന്ന ചീരയിൽ കാണപ്പെടുന്ന പ്രധാന രോഗമാണ് ഇലപ്പുള്ളി രോഗം. ഇതിന്റെ ആദ്യ ലക്ഷണമായി ഇലകളിൽ പുള്ളിക്കുത്തുകൾ ഉണ്ടാകുന്നു. ക്രമേണ ഇലകൾ മുഴുവനും ദ്രവിക്കുകയും താമസിയാതെ ചെടി മുഴുവനും നശിക്കുകയും ചെയ്യുന്നു. പക്ഷേ പച്ച നിറത്തിൽ ഇലകളുള്ള ചീരയ്ക്ക് ഈ രോഗത്തെ ചെറുക്കുന്നതിനുള്ള ശക്തിയുള്ളതിനാൽ ഈ രോഗം ഉണ്ടാകുന്നില്ല. അതിനാൽ രണ്ടിനങ്ങളും ഇടകലർത്തി നടുന്നത് ഒരു പരിധിവരെ ഈ രോഗത്തെ ചെറുക്കുന്നതിന് ഉപകരിക്കും. കഴിവതും ചെടികൾ നനയ്ക്കുന്നത് മൺ|പരപ്പിലൂടെ ആയാൽ ഈ രോഗത്തെ ഒരു പരിധിവരെ അകറ്റി നിർത്തുന്നതിന് ഉപകരിക്കും. ഡൈത്തേൺ എം-45 എന്ന രാസകീടനാശിനി വെള്ളത്തിൽ കലക്കി ചെടി മുഴുവൻ നനയത്തക്കവിധം തളിക്കുകയും; പാൽകായം സോഡാപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ വെള്ളത്തിൽ കലക്കി ഉപയോഗിക്കുകയുമാവാം. [1]
കീടങ്ങൾ നിയന്ത്രണങ്ങൾ
ഇലചുരുട്ടിപ്പുഴുക്കൾ
സാറ ബസാലിസ്, ഹൈമെനിയ റിക്കർവാലിസ്.
ലക്ഷണങ്ങൾ
- പുഴുക്കൾ ഇലകൾ ഒരുമിച്ചു ചേർത്ത് കൂടുണ്ടാക്കി അതിനുള്ളിൽ ഇരുന്ന് കാർന്നു തിന്നുന്നു.
- ഇല ചുരുണ്ട് വളർച്ച മുരടിക്കുന്നു.
- മഴക്കാറുള്ളപ്പോൾ അക്രമണം രൂക്ഷമാകുന്നു.
നിയന്ത്രണം
- ഇലക്കൂടുകൾ തുടർച്ചയായി മുറിച്ചുമാറ്റി പുഴുക്കളെ നശിപ്പിക്കുക.
- വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം (2%) അല്ലെങ്കിൽ വേപ്പധിഷ്ഠിത കീടനാശിനികൾ 4-5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് ഇലകളിൽ രണ്ടാഴ്ച്ചയിലൊരിക്കൽ വിളവെടുപ്പിന് ശേഷം തളിച്ചു കൊടുക്കുക.
തണ്ടുതുരപ്പൻ
ഹൈപ്പോലിക്സസ് ട്രങ്കേറ്റുലസ്.
ലക്ഷണങ്ങൾ
- ചെറിയ പുഴുക്കൾ ഇളംതണ്ടുകൾ തുരന്ന് തിന്നുന്നു.
- തണ്ടുകൾ നെടുകെ പിളരുന്നു.ചെടി ഉണങ്ങി നശിക്കുന്നു.
- വണ്ടുകൾ , തണ്ട് ,ഇല എന്നിവ വൃത്താകൃതിയിൽ തിന്നു തീർക്കുന്നു.
നിയന്ത്രണം
- കളകൾ നിയന്ത്രിക്കുക.
- കീടബാധയേറ്റ ചെടികൾ വണ്ടുകളോടും പുഴുക്കളോടും കൂടി പറിച്ച് നശിപ്പിക്കുക.
- മാലത്തിയോൺ 1 മില്ലി 1 ലിറ്റർ വെള്ളത്തിൽ കലക്കി ചെടികളിൽ തളിക്കുക ( 15-20 ദിവസത്തിനു ശേഷം മാത്രം വിളവെടുപ്പ് നടത്തുക.
ഉപയോഗങ്ങൾ
- ഇലക്കറി
- ചീരയിൽ ധാരാളം അയൺ അടങ്ങിയിട്ടുണ്ട്. അതിനാൽ വിളർച്ച കുറയാൻ സഹായിക്കും
പോഷകമൂല്യം
ചീര, പാകം ചെയ്യാതെ 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | ||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 20 kcal 100 kJ | ||||||||||||||||||||||||
| ||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
സങ്കരയിനം ചീരകൾ
- അരുൺ
- മോഹിനി
- രേണുശ്രീ
- കൃഷ്ണശ്രീ
കുറിപ്പുകൾ
ആമാശയത്തിലെ കൃമിശല്യത്തിനുപയോഗിക്കാവുന്ന Oleum chinopodii എന്ന അൽക്കലോയിഡ് ചീരയിൽ നിന്ന് വേർതിരിച്ചതാണ്.
ചിത്രശാല
- ചീര
- ചുവന്ന ചീരത്തോരൻ
- ചീര പൂവ്
- ചീര
- ചീര പൂവ്
- ചീര
- ചുവന്ന ചീര
- പച്ച ചീര
- പച്ച ചീരയില
- പച്ച ചീര
- ചീര പൂ
- Amaranthus stem weevil
- amaranthus leaf webber
- Stem splitting due to weevil attack
- Stem swelling due to weevil attack
![]() |
വിക്കിമീഡിയ കോമൺസിലെ Spinacia oleracea എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
അവലംബം
- കർഷകശ്രീ മാസിക. സെപ്റ്റംബർ 2009. പുറം 30
https://www.krishipadam.com/cheera/
- അഷ്ടാംഗഹൃദയം (വിവ., വ്യാ. വി.എം. കുട്ടികൃഷ്ണമേനോൻ), സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0