ചിരട്ട

നാളികേരത്തിന്റെ അകത്തുള്ള കട്ടിയുള്ള തോടിനെയാണ് ചിരട്ട എന്നു പറയുന്നത്. തേങ്ങയുടെ മാംസളമായ ഭാഗത്തിനു ചുറ്റുമായി, ചകിരിയുടെ ഉൾഭാഗത്തായിട്ടാണ് ചിരട്ട കാണപ്പെടുന്നത്. വിത്ത് മുളയ്ക്കുന്നതിനായുള്ള ഒരു ചെറിയ ദ്വാരം മാറ്റി നിർത്തിയാൽ ചകിരിയ്ക്കുള്ളിൽ ചിരട്ടയുടെ തേങ്ങയുടെ മാംസളമായ ഭാഗത്തോട് ഒട്ടിച്ചേർന്നുകൊണ്ടുള്ള ചിരട്ടയുടെ ആവരണം സമ്പൂർണമാണ്. എന്നാൽ നാളികേരം മൂപ്പ് കൂടുന്തോറും മാംസളമായ ഭാഗവു ചിരട്ടയും തമ്മിലുള്ള ഒട്ടിച്ചേരൽ കുറഞ്ഞുവരുന്നു. സാധാരണയായി ചിരട്ടയ്ക്ക് തവിട്ടു നിറമാണ്. ഗ്രാമപ്രദേശങ്ങളിൽ അടുപ്പിൽ തീ കത്തിക്കുന്നതിന് ചിരട്ട ഉപയോഗിക്കാറുണ്ട്. മറ്റു വിറകുകളെ അപേക്ഷിച്ച് ലഭ്യത കൂടുതൽ ആയതിനാലും കൂടുതൽ നേരം കനൽ ആയി നീറി ചൂട് നില നിർത്തുന്നതിനാലും മുൻകാലങ്ങളിൽ വൈദ്യുതി ഉപയോഗിക്കാത്ത തരത്തിൽ ഉള്ള തേപ്പുപെട്ടികൾ ചൂടാക്കാൻ ചിരട്ട കത്തിച്ച കനൽ ഉപയോഗിച്ചിരുന്നു.

പൊതിച്ച തേങ്ങയ്ക്കകത്ത് ചിരട്ട

വളരെയധികം ഉറപ്പുള്ളതിനാൽ ചിരട്ട ഉപയോഗിച്ച് വിവിധ കരകൗശല വസ്തുക്കൾ നിർമ്മിക്കുന്നു. കൂടാതെ മുമ്പ് വീട്ടുപകരണം ആയ കയ്യിൽ നിർമ്മിക്കാൻ ചിരട്ട ഉപയോഗിക്കുന്നു. ചിരട്ട കൊണ്ടുള്ള മോതിരം ഉണ്ടാക്കുന്നതിനും അണിയുന്നതിനും കുട്ടികളും യുവാക്കളും താൽപര്യപ്പെടാറുണ്ട്. ചിരട്ടയുടെ സവിശേഷമായ ഗോളാകൃതി / അർധഗോളാകൃതി മൂലം ചെറിയ ഡബ്ബകൾ നിർമ്മിക്കാനും ചിരട്ട ഉപയോഗിക്കുന്നു. ചിരട്ടകൾ ആഗോള മാർക്കറ്റിൽ ഓൺലൈൻ ആയും വിറ്റു വരുന്നു.[1]

നാട്ടുവൈദ്യം

ചിരട്ട തല്ലിപ്പൊട്ടിച്ച് വെള്ളം തിളപ്പിച്ച് കുടിച്ചാൽ കൊളസ്ട്രോൾ കുറയുമെന്ന് നാട്ടുവൈദ്യ ചികിത്സകർ അവകാശപ്പെടുന്നു.[2][3]

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.