ഘനജലം
ഹൈഡ്രജന്റെ ഐസോട്ടോപ്പായ ഡ്യൂട്ടീരിയം കൂടിയ അളവിൽ അടങ്ങുന്ന ജലമാണ് ഘനജലം. ഡ്യൂട്ടീരിയം ഓക്സൈഡ് D2O or ²H2O, ഡ്യൂട്ടീരിയം പ്രോട്ടിയം ഓക്സൈഡ് , HDO അല്ലെങ്കിൽ ¹H²HO.[1] എന്നീ രൂപങ്ങളിലാണ് ഡ്യൂട്ടീരിയം ജലത്തിൽ അടങ്ങിയിട്ടുണ്ടാവുക. ഡ്യുട്ടീരിയത്തിന്റെ ആറ്റോമികഭാരം സാധാരണ ഹൈഡ്രജന്റേതിനെ അപേക്ഷിച്ച് കൂടുതലാണ്. സാധാരണ ജലത്തിലും ഘനജലത്തിന്റെ തന്മാത്രകൾ നേരിയ അളവിൽ കാണപ്പെടുന്നുണ്ട്. ചില ആണവ റിയാക്റ്ററുകളിൽ മോഡറേറ്റർ ആയി ഘനജലമാണ് ഉപയോഗിക്കുന്നത്.
അവലംബം
- IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (2006–) "heavy water".
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.