ഗപ്പി
ലോകത്തിൽ ഏറ്റവും പ്രശസ്തമായ ഒരു ഇനം അലങ്കാര മത്സ്യം ആണ് ഗപ്പി.[1] മില്യൺ ഫിഷ് എന്നും ഇത് അറിയപ്പെടുന്നു. പൊയ്സിലിടെ എന്ന കുടുംബത്തിലെ ഏറ്റവും ചെറിയ മീനും ഇവയാണ്. ഇവ കുഞ്ഞുകളെ പ്രസവിക്കുന്ന ഇനത്തിൽ പെട്ട മത്സ്യം ആണ്.

ഗപ്പി | |
---|---|
![]() | |
പ്രായപുർത്തിയായ ആണും പെണും ഗപ്പികൾ | |
Scientific classification | |
Kingdom: | Animalia |
Phylum: | Chordata |
Class: | Actinopterygii |
Order: | Cyprinodontiformes |
Family: | Poeciliidae |
Genus: | Poecilia |
Species: | P. reticulata |
Binomial name | |
Poecilia reticulata Peters, 1859 | |
Synonyms | |
Acanthocephalus guppii |
ശാരീരിക പ്രത്യേകതകൾ
പെൺ മീനിനു ഏകദേശം നീളം 4–6 സെ മീ ആണ്, ആൺ മീനിനു 2.5–3.5 സെ മീ ആണ് നീളം. ആൺ മത്സ്യങ്ങൾ ചെറുതാണെങ്കിലും വളരെ ഭംഗി ഉള്ള നിറവും വൈവിധ്യമാർന്ന വാലുകളും ഉള്ളവയാണ്. പലതും വർണം വാരി വിതറിയ പോലെയോ വർണ്ണഭംഗിയുള്ള വരകളും പൊട്ടുകളും ആയോ കാണാം. എന്നാൽ പെൺ മത്സ്യങ്ങൾ പൊതുവേ മങ്ങിയ ചാര നിറത്തിൽ കാണപ്പെടുന്നു.
വിവിധ തരം ഗപ്പികൾ
വാലിൻറെ സവിശേഷത കൊണ്ടും , നിറത്തെ അടിസ്ഥാനമാക്കിയും ആണ് ഗപ്പികളെ പ്രധാനമായും വിഭജിച്ചിരിക്കുന്നത്.
വാലിൻറെ പ്രത്യേകതയനുസരിച്ച്
വൈൽ റ്റൈൽ ഗപ്പി, ഫ്ലാഗ് റ്റൈൽ ഗപ്പി, ലോവർ സ്വാർഡ് റ്റൈൽ ഗപ്പി, ലേസ് റ്റൈൽ ഗപ്പി, ലെയർ റ്റൈൽ ഗപ്പി, ലോങ്ങ് ഫിൻ ഗപ്പി, ഫാൻ റ്റൈൽ ഗപ്പി, അപ്പർ സ്വാർഡ് റ്റൈൽ ഗപ്പി, ഡബിൾ സ്വാർഡ് റ്റൈൽ ഗപ്പി, റെഡ് അപ്പർ റ്റൈൽ ഗപ്പി, ട്രിയാങ്കിൽ റ്റൈൽ ഗപ്പി, റൌണ്ടട് ഗപ്പി, ഫാൻസി ഗപ്പി, ടെക്സിഡോ ഗപ്പി, ഗ്ലാസ് ഗപ്പി, ഗ്രാസ് ഗപ്പി, മൊസൈക് ഗപ്പി, കിംഗ് കോബ്ര ഗപ്പി, സ്നേക്ക് സ്കിൻ ഗപ്പി, പീ കൊക്ക് ഗപ്പി .
നിറം അനുസരിച്ചു
റെഡ് ഗപ്പി, മോസ്കോ ബ്ലൂ, മോസ്കോ ബ്ലാക്ക്, ഫുൾ ബ്ലാക്ക്, ഹാഫ് ബ്ലാക്ക്, ഗ്രീൻ ടെക്സിഡോ, യെല്ലോ ഗപ്പി ,ഗോൾഡൻ ഗപ്പി .
ചിത്ര സഞ്ചയം
ആൺ മത്സ്യങ്ങൾ
പെൺ മത്സ്യങ്ങൾ