ഖണ്ഡകാവ്യം

ആറിൽ കുറവു സർഗ്ഗങ്ങളുള്ള കാവ്യം. സംസ്കൃതാലങ്കാരികന്മാർ മഹാകാവ്യവുമായി താരതമ്യം ചെയ്തുകൊണ്ടുള്ള ലക്ഷണനിർണ്ണയമാണ് ചെയ്തത്. മലയാളത്തിലെ ഖണ്ഡകാവ്യങ്ങൾക്ക് സംസ്കൃതത്തിലെ കൃതികളെക്കാൾ പാശ്ചാത്യമാതൃകകളോടാണ് സാദൃശ്യം.

ലക്ഷണങ്ങൾ

തീവ്രമായി പ്രതിഫലിക്കുന്ന കവിയുടെ വ്യക്തിത്വവും ഭാവനയും. കഥാപാത്രങ്ങളുടെ മാനസികവും വൈകാരികവുമായ ഭാവങ്ങൾക്ക് ഊന്നൽ. ജീവത്തായ അനുഭവങ്ങളുടെയും പ്രശ്നങ്ങളുടെയും അവതരണം. മാനുഷികതലത്തിന് പ്രാധാന്യം. മാനസികഭാവങ്ങളിലൂടെ സാമൂഹികസത്തയിലേക്കുള്ള വികാസം.

പശ്ചാത്തലം

ഇരുപതാംനൂറ്റാണ്ടോടുകൂടി നാടുവാഴിത്തത്തിനും കൂട്ടുകുടുംബവ്യവസ്ഥയ്ക്കും ശൈഥില്യം സംഭവിച്ചു തുടങ്ങി. ഇംഗ്ലീഷ് വിദ്യാഭ്യാസവും സ്വാതന്ത്ര്യസമരപ്രസ്ഥാനവും പുരോഗമനാശയങ്ങളും സമൂഹത്തിലും വ്യക്തിയിലും സ്വാധീനം ചെലുത്തിത്തുടങ്ങി. തത്ഫലമായി കാവ്യപ്രസ്ഥാനങ്ങൾ നവോത്ഥാനത്തിന്റെ പാതയിലെത്തിച്ചേർന്നു. സാഹിത്യത്തിലെ കാല്പനികതയും അതിന്റെ ഭാഗമായി ഖണ്ഡകാവ്യങ്ങളും ഉണ്ടായിത്തുടങ്ങി.

മലയാളത്തിൽ ഖണ്ഡകാവ്യങ്ങൾക്കു തുടക്കം കുറിച്ചവ

അനസ്താസിയയുടെ രക്തസാക്ഷ്യം - [[കുര്യാക്കോസ് ഏലിയാസ് ചാവറ (ചാവറയച്ചൻ)]]
മലയവിലാസം – ഏ.ആർ. രാജരാജവർമ്മ
വീണപൂവ് – കുമാരനാശാൻ
ദൈവയോഗം – കേരളവർമ്മ വലിയകോയിത്തമ്പുരാൻ
ആസന്നമരണചിന്താശതകം – കെ.സി. കേശവപിള്ള

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.