ക്രിസ്ത്വബ്ദം

ക്രിസ്തുവിന്റെ ജനനത്തെ ആസ്പദമാക്കിയുള്ള കാലഗണനാരീതിയാണ് ക്രിസ്ത്വബ്ദം. ക്രിസ്തു ജനിച്ചിട്ട് 2019 വർഷങ്ങളായി എന്ന് വിശ്വസിക്കപ്പെടുന്നു. ക്രിസ്തുവിന്റെ ജനനത്തിനു ശേഷമുള്ള വർഷങ്ങളെ ക്രി.വ. എന്നും (എ.ഡി Anno Domini) ക്രിസ്തുവിന്റെ ജനനത്തിനു മുൻപുള്ള വർഷങ്ങളെ ക്രി.മു. (ബി.സി.) എന്നും ഈ സമ്പ്രദായത്തിൽ കുറിക്കുന്നു.Anno Domini എന്ന വാക്കിന് പുരാതന ലാറ്റിൻ ഭാഷയിൽ രക്ഷകൻറെ വർഷം എന്നാണർത്ഥം.

ഡയൊണീഷ്യസ് എക്സിഗസ് ആണ് ക്രിസ്ത്വാബ്ദ രീതി രൂപികരിച്ചത്.

റോമക്കാരനായ ഡയോണീഷ്യസ് ആണ് ക്രിസ്തുവർഷത്തിനു തുടക്കമിട്ടത്. അന്ന് നിലവിലുണ്ടായിരുന്ന റോമാബ്ദ കലണ്ടർ പ്രകാരം,റോമാബ്ദം 753 ലാണ് ക്രിസ്തു ജനിച്ചത് എന്നാണ് കണക്കാക്കിയിരുന്നത്.എന്നാൽ റോമാബ്ദം 754 നെ AD 1 ആയി പരിഗണിച്ചുകൊണ്ടാണ് ഡയോനീഷ്യസ് ക്രിസ്ത്വബ്ദം കണക്കു കൂട്ടിയത്.AD 525 ൽ ആണ് ഡയോണീഷ്യസ് ഈ കാലഗണനരീതിക്ക് തുടക്കമിട്ടത്.

ഗ്രിഗോറിയൻ കലണ്ടർ ആണ് ഇപ്പോൾ പ്രചാരത്തിൽ ഇരിക്കുന്നതിൽ മുഖ്യം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.