കോശഭിത്തി
ചിലതരം കോശങ്ങളെ പൊതിഞ്ഞുകാണുന്ന കട്ടികൂടിയ, എന്നാൽ വഴക്കമുള്ളതുമായ ഒരു ആവരണമാണ് കോശഭിത്തി. കോശസ്തരത്തിനു പുറമെ കാണുന്ന ഇവയാണ് കോശത്തിനു സംരക്ഷണവും ഘടനയും നൽകുന്നത്. ഒരു അരിപ്പ പോലെ പ്രവർത്തിക്കുന്നതിനാൽ കോശത്തനകത്തേക്കും പുറത്തേക്കുമുള്ള വസ്തുക്കളുടെ സഞ്ചാരത്തെ കോശഭിത്തി നിയന്ത്രിക്കുന്നു. ഇവയുടെ പ്രധാനധർമ്മം ധാരാളം ജലം കോശത്തിനുള്ളിൽ കടക്കുമ്പോൾ കോശം ഒരു പരിധിയിൽ കൂടുതൽ വികസിക്കുന്നത് തടയുക എന്നതാണ്. സസ്യങ്ങൾ, ബാക്ടീരിയ, ഫംഗസ്, ആൽഗ എന്നിവയുടെ കോശങ്ങളിലാണ് കോശഭിത്തി കണ്ടുവരുന്നത്. ജന്തുക്കൾക്കും ഏകകോശജീവികൾക്കും കോശഭിത്തി ഇല്ല.
ഒരു പ്ലാനറ്റ് സെല്ലിന്റെ ഡയഗ്രം
സസ്യങ്ങളിൽ സെല്ലുലോസ് ഉപയോഗിച്ചാണ് കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്. ബാക്ടീരിയയിൽ പെപ്റ്റിഡോഗ്ലൈസൻകൊണ്ടും ഫംഗസ്സിൽ കൈറ്റിൻ കൊണ്ടുമാണ് കോശഭിത്തി നിർമ്മിച്ചിരിക്കുന്നത്.
പുറത്തേക്കുള്ള കണ്ണികൾ
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.