കോലയാൻ

വടക്കൻ കേരളത്തിലെ ഹിന്ദു മതത്തിലെ ഒരു ജാതി വിഭാഗം.മണിയാണി, എരുമാൻ, യാദവ തൂടങ്ങിയ ജാതിക്കാർ ഇതിൽ ഉൾപ്പെടുന്നു.ശ്രീകൃഷ്ണന്റെ യാദവ കുലത്തിൽ പെട്ടവരാണ് തങ്ങൾ എന്നു ഇവർ വിശ്വസിക്കുന്നു.ശ്രീകൃഷ്ണന്റെ കാലശേഷം ദ്വാരകയിൽ നിന്നും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറിയ യാദവരുടെ പിന്മുറക്കാരാണ് എന്നാണു വിശ്വാസം.

ചരിത്രം

ദ്വാരകയിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലേക്കായി പുറപ്പെട്ടവരിലെ ഒരു സംഘം ഗോകർണ്ണം, മംഗലാപുരം വഴി കോലത്ത് നാട്ടിലും തുളു നാട്ടിലും എത്തി എന്നു വിശ്വസിക്കുന്നു. മണിയാണി എന്നത് ജാതിപ്പേർ അല്ലെന്നും കർണ്ണാടക ദേശത്തുകാർ കൽ‌പ്പണിയിൽ പ്രാവിണ്യമുള്ളയാൾ എന്ന നിലയിൽ നൽകുന്ന ബഹുമതി പേരാണെന്നും ഒരു അഭിപ്രായമുണ്ട്. മറ്റു പിന്നോക്ക ജാതിയിലാണു കേരള ഗസറ്റിൽ ഉൾപ്പേടുത്തിയിരിക്കുന്നുവെങ്കിലും പേരിനൊപ്പം മണിയാണി എന്നോ നായർ എന്നോ ജാതിപ്പേർ ഇവരിൽ ചിലർ ചേർക്കാറുണ്ട്. ക്ഷേത്രങ്ങളും, രാജ ഭവനങ്ങളും നിർമ്മിക്കലും, കന്നുകാലി വളർത്തലുമായി കഴിഞ്ഞു പോന്ന കർണാടക ദേശക്കാർ ഇങ്ങോട്ട് കുടിയേറിപ്പാർത്തു എന്നു കരുതുന്നതാണു യുക്തി. കൊയക്കാട്ട്, കരക്കാട്ടിടം കല്യാട് തുടങ്ങിയ ജന്മിമാരുടേതും ചിറക്കൽ കോവിലകം പോലുള്ള രാജ വംശങ്ങളുടെയും ഭൂമി വാരത്തിനും, കാണത്തിനു വാങ്ങിയും കൃഷി ചെയ്തു വന്നു. ക്രമേണ മൂന്നു തൊഴിലും (കൃഷി, കാലി വളർത്തൽ, കെട്ടിടം പണി) ഇവരുടെ ജീവിതോപാധിയായി മാറി. ക്ഷേത്ര നിർമ്മാണത്തിനും, പാൽ കൈകാര്യം ചെയ്യുന്നതിനും ഒരു മേൽജാതി പരിവേഷം ആവശ്യമായതിനാൽ അധികാരി വർഗ്ഗം നായർ എന്ന സമുദായ നാമം നൽകുകയും ചെയ്തിരിക്കാം.

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.