കേന്ദ്രഭരണപ്രദേശം
ഇന്ത്യയിലെ ഭരണ സംവിധാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾ
ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ 7 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.
- ആൻഡമാൻ നിക്കോബാർ ദ്വീപുകൾ
- ചണ്ഢീഗഡ്‍
- ദാദ്ര, നാഗർ ഹവേലി
- ദാമൻ, ദിയു
- ലക്ഷദ്വീപ്
- പുതുച്ചേരി
- ഡൽഹി
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.