കേക്ക്

റൊട്ടി പോലുള്ള ഒരു മധുര ഭക്ഷണ പദാർത്ഥമാണ് കേക്ക്. വിവിധ നിറത്തിലും രുചിയിലും ആകൃതിയിലുമുള്ള കേക്കുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. സാധാരണയായി മാവ്(മൈദാമാവ്), മുട്ട, പഞ്ചസാര, പാൽ, വെണ്ണ, സുഗന്ധദ്രവ്യങ്ങൾ എന്നിവയാണ് കേക്കിലെ ചേരുവകൾ. കേക്കിന്റെ തരത്തിനനുസൃതമായി ചേരുവകളിലും അവയുടെ അളവുകളിലും വ്യത്യാസമുണ്ടാകുന്നു.

കേക്ക്
റാസ്ബെറി ജാമും ലെമൺ കർഡും നിരകളായ് നിറച്ച് ബട്ടർക്രീമിൽ ഐസിങ് ചെയ്തെടുത്ത ഒരു പൗണ്ട് കേക്ക്
Details
CourseDessert
Main ingredient(s)സാധാരണയായി ധാന്യപ്പൊടി, പഞ്ചസാര, മുട്ട, വെണ്ണ അല്ലെങ്കിൽ സസ്യ എണ്ണകൾ

ചേരുവകളെല്ലാം ചേർത്ത് ഒരു ദ്രവ മിശ്രിതമുണ്ടാക്കി അത് ചുട്ടെടുത്താണ്(baking) കേക്ക് നിർമ്മിക്കുന്നത്. ശേഷം അതിനുപുറമേ അലങ്കാരങ്ങളും ചെയ്തുവരുന്നു. കേക്ക് വികസിച്ചുവരുന്നതിനായി കേക്ക് മിശ്രിതം തയ്യാറാക്കുമ്പോൾ യീസ്റ്റ്, അപ്പക്കാരം തുടങ്ങിയവയും ചേർക്കാറുണ്ട്.

ആഘോഷവേളകൾ, ക്രിസ്തുമസ്, ജന്മദിനാഘോഷം തുടങ്ങിയ സമയങ്ങളിൽ കേക്ക് ഉപയോഗിക്കാറുണ്ട്.

തരങ്ങൾ


ജെർമൻ ചോക്കളേറ്റ് കേക്ക്
Raisin cake

കേക്കുകളെ സാമാന്യമായി വിവിധയിനങ്ങളായി തരംതിരിക്കാം. അവയുടെ ചേരുവകളുടേയും പാചകരീതിയുടേയും അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്.

  • യീസ്റ്റ് റോട്ടികൾക്ക് സമാനമായ ഒരു കേക്കാണ് യീസ്റ്റ് കേക്ക്. കേക്കിന്റെ ഒരു പ്രാചീനരൂപമാണ് ഇത് എന്നുവേണമെങ്കിൽ പറയാം.
  • സ്പോഞ്ച് കേക്ക്: വളരെ മൃദുവായ കേക്കുളാണ് സ്പോഞ്ച് കേക്ക്. യീസ്റ്റ് ഇതിൽ ചേർക്കുന്നില്ല എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത. അടിച്ചു പതപ്പിച്ച മുട്ടചേർത്ത ഒരു പ്രോട്ടീൻ മിശൃതമാണ് പ്രധാന ചേരുവ.
  • വെണ്ണ, മുട്ട എനിവയോടൊപ്പം അല്പം അപ്പക്കാരവും സംയോജിപ്പിച്ച് തയ്യാറാക്കുന്ന ഒരിനം കേക്കാണ് വെണ്ണ കേക്ക് അല്ലെങ്കിൽ ബട്ടർ കേക്ക്.
  • പ്ലം കേക്ക്

ഇവയെകൂടാതെ ഇനിയും കേക്കിനങ്ങൾ ഉണ്ടാകാം


പുറത്തേക്കുള്ള കണ്ണികൾ


  • കേക്ക് എന്നതിന്റെ വിക്ഷണറി നിർ‌വചനം.
  • Cake എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.