കൃഷ്ണകേസരം

മാടായിപ്പാറയിലും സമീപമുള്ള ചിലയിടത്തെ ചെങ്കൽപ്പാറകളിലും മാത്രം കാണപ്പെടുന്ന ഒരു ജലസസ്യമാണ് കൃഷ്ണകേസരം. (ശാസ്ത്രീയനാമം: Nymphoides krishnakesara). ഇവയുടെ കേസരങ്ങളുടെ കൃഷ്ണവർണ്ണമാണ് പേരിനാധാരം. വളരെ ചുരുങ്ങിയ ഒരു പ്രദേശത്തു മാത്രം കാണപ്പെടുന്ന ഈ സസ്യം വംശനാശഭീഷണി നേരിടുന്നു. നഗരവൽക്കരണവും ആവാസവ്യവസ്ഥ മറ്റു രീതിയിൽ മാറ്റപ്പെടുന്നതുമാണ് ഇതിനെ നാശത്തിന്റെ വക്കിൽ എത്തിച്ചിരിക്കുന്നത്. ഏകവർഷിയായ ഈ ചെടി ചെങ്കൽപ്പാറകളിൽ മഴക്കാലത്ത് കെട്ടിനിൽക്കുന്ന വെള്ളത്തിൽ മണ്ണിലേക്ക് ആഴത്തിൽ വേരിറക്കി വളരുന്നു. സമീപസ്ഥലത്തുള്ള ഖനനം ഈ ശുദ്ധജലസസ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയായിട്ടുണ്ട്. [1]

കൃഷ്ണകേസരം
കൃഷ്ണകേസരം - പൂക്കൾ, മാടായിപ്പാറയിൽ നിന്നും
പരിപാലന സ്ഥിതി

വംശനാശത്തിന്റെ വക്കിൽ  (IUCN 3.1)
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Asterales
Family:
Menyanthaceae
Genus:
Nymphoides
Species:
N. krishnakesara
Binomial name
Nymphoides krishnakesara
K.T.Joseph & Sivar.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.