കുലശേഖരവർമ്മ
രണ്ടാം ചേര സാമ്രാജ്യത്തിന്റെ സ്ഥാപകനാണ് കുലശേഖരവർമ്മ [1][2]. തമിഴിലെ ഭക്തിപ്രബന്ധമായ പെരുമാൾതിരുമൊഴിയുടെയും, സംസ്കൃതത്തിൽ മുകുന്ദമാല യുടെയും കർത്താവ്. കുലശേഖര കാലത്താണ് കേരളത്തിലെ ക്ഷേത്രങ്ങളിൽ കൂത്തമ്പലങ്ങളും ദേവദാസി സമ്പ്രദായവും ആരംഭിച്ചത്. ക്ഷേത്ര ശില്പകലയും ചിത്രരചനയും ഇതേകാലഘട്ടത്തിൽ വികാസം നേടി.
കുലശേഖരവർമ്മ | |
---|---|
ഭരണകാലം | ക്രി. വ 800- 820 |
പിൻഗാമി | രാജശേഖരവർമ്മ |
പിതാവ് | ദൃഢവ്രതൻ |
ക്ഷേത്രങ്ങളോടു ചേർന്നുള്ള പാഠശാലകൾ പലതും(കാന്തളൂർശാല, പാർത്ഥിവപുരംശാല, തിരുവല്ലാശാല, മൂഴിക്കുളംശാല തുടങ്ങിയവ) വളരെ പ്രസിദ്ധമായി. ഗുരുകുല സമ്പ്രദായത്തിലൂന്നിയ ഈ ശാലകളിലെ വിദ്യാർത്ഥികൾക്ക് താമസവും ഭക്ഷണവും സൌജന്യമായിരുന്നു.
ക്രൈസ്തവർക്കും ജൂതന്മാർക്കും കുലശേഖര ആഴ്‌വാർ ഒട്ടേറെ അവകാശാധികാരങ്ങൾ അനുവദിച്ചുകൊടുത്തിരുന്നു.
ഒരു ഭരണാധികാരി എന്ന നിലയിൽ കേരളകുലചൂഡാമണി, മഹോദയപുരപരമേശ്വരൻ എന്നീ ബിരുദങ്ങളാൽ അദ്ദേഹം പ്രകീർത്തിക്കപ്പെടുന്നു. കീർത്തികേട്ട ഭരണാധികാരി എന്ന നിലയിൽ രാജ്യഭാരം നടത്തിയതിനുശേഷം AD 820ൽ അദ്ദേഹം സിംഹാസനം വെടിഞ്ഞ് സന്യാസജീവിതം നയിക്കുന്നതിനായി അന്ന് പ്രധാന വൈഷ്ണവ കേന്ദ്രമായിരുന്ന ശ്രീരംഗത്തേക്കു പോയി. മന്നാർ കോവിലിൽ വെച്ച് അദ്ദേഹം അന്ത്യശ്വാസം വലിച്ചു എന്നു വിശ്വസിക്കപ്പെടുന്നു.
അവലംബം
- എ. ശ്രീധര മേനോൻ, കേരള ചരിത്രം, എസ് വി, ചെന്നയ് ISBN 81-87156-00-7
- എ. ശ്രീധര മേനോൻ, കേരളചരിത്രശില്പികൾ, ISBN 81-264-1584-3