കുമളി
കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി. പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ്.കൊല്ലം-മധുര ദേശീയപാത-183 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു.
കാർഡമോം കുന്നും പെരിയാർ കടുവ സംരക്ഷിത പ്രദേശവും ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.
കുമളി | |
---|---|
town | |
Country | ![]() |
State | Kerala |
District | Idukki |
Population | |
• Total | over 50 |
Languages | |
• Official | Malayalam, English |
സമയ മേഖല | IST (UTC+5:30) |
PIN | 685509 |
വാഹന റെജിസ്ട്രേഷൻ | KL-37 |
Nearest city | Kottayam (Kerala) and Madurai(TamilNadu) |
Literacy | 74% |
Lok Sabha constituency | ഇടുക്കി |
ചിത്രശാല
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.