കഴുവേറ്റൽ

കേരളത്തിലെ പഴയ നാട്ടുരാജ്യങ്ങളിൽ നിലവിലുണ്ടായിരുന്ന അതിക്രൂരമായ വധശിക്ഷാ സമ്പ്രദായമാണ് കഴുവേറ്റൽ. തൂക്കിക്കൊലയില് നിന്ന് വ്യത്യസ്തമായ വധശിക്ഷാരീതിയാണിത്.

ശിക്ഷാരീതി

കൂർത്ത മുനയുള്ള ഒരു ഇരിമ്പുശാഖ കുറ്റവാളിയുടെ പുറത്തു പൃഷ്ഠത്തിന് അൽപ്പം മേലെയായി തൊലിയുടെ ഉള്ളിൽക്കൂടി ഞരമ്പുനാഡികളൊന്നും കേടുവരാതെ മുകളിലേയ്ക്കു കയറ്റി തോളോളം കൊണ്ടുവന്ന് കഴുത്തിന്റെ പിന്നിൽക്കൂടി പുറത്തേക്കാക്കും. പിന്നീട് ഈ ശഖയുടെ താഴത്തെ അറ്റം, നിലത്തു കുത്തനെ നിറുത്തിയിട്ടുള്ള ഒരു മരത്തൂണിന്മേൽ ചേർത്ത് ഉറപ്പിക്കും. തറയിൽനിന്നു പത്തിഞ്ചുപൊക്കത്തിൽ ഒരു പീഠം വച്ചിട്ടു കുറ്റവാളിയെ അതിന്മേൽ നിർത്തും. അപ്പോൾ അയാളുടെ നിലയ്ക്ക് ഈ പീഠവും തൂണോടു കൂട്ടി ഉറപ്പിച്ചിരിക്കുന്ന ഇരിമ്പുശ്ലാഖയും മാത്രമേ ആശ്രയമായുണ്ടാകുകയുള്ളൂ. ഈ നിലയിൽ കാറ്റ്, മഴ, വെയില്, മഞ്ഞ് എന്നിവ തടവുകൂടാതെ നിർത്തും. വെള്ളം കിട്ടാതെ സഹിക്കവയ്യാത്ത ദാഹം കൊണ്ടു വരണ്ടും തണലില്ലാത്ത ദുസ്സഹമായ വെയിലിന്റെ ചൂടുകൊണ്ട് തളർന്നും ആട്ടിക്കളയുവാൻ നിവൃത്തിയില്ലാതെ പ്രാണികൾ അരിച്ചുകയറി ദേഹം ആസകലം നക്കിയും കരണ്ടും അരിഷ്ടിച്ച് ഒടുവിൽ അവന്റെ ജീവൻ നശിക്കുന്നു. ചിലപ്പോൾ മൂന്നു ദിവസം കൊണ്ടേ മരണം സിദ്ധിക്കുകയുള്ളൂ.[1]

മേൽപ്പറഞ്ഞ വധശിക്ഷാരീതിയിൽ ഉപയോഗിക്കുന്ന മരത്തൂണാണ് കഴുമരം.

അവലംബം

  1. കെ.പി., പത്മനാഭമേനോൻ. കൊച്ചി രാജ്യ ചരിത്രം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.