കരണ്ടി

ദ്രാവകരൂപത്തിലോ ഖരരൂപത്തിലോ ഉള്ള വസ്തുക്കൾ കോരിയെടുക്കാനും അളക്കാനും ഉപയോഗിക്കുന്ന ഒരു ഗൃഹോപകരണമാണ് കരണ്ടി. (ഇംഗ്ലീഷ്: Spoon (സ്പൂൺ)). വടക്കൻ കേരളത്തിൽ വലിയ സ്പൂണിന് 'കൈല്' എന്നാണ് പറയാറ്. ഒരറ്റത്ത് കുഴിയുള്ളതും കൈകൊണ്ട് പിടിക്കാവുന്ന തരം പിടിയുള്ളതുമാണിത്. പുരാതനകാലം മുതൽക്കേ കരണ്ടികൾ ഉപയോഗത്തിലിരുന്നു. ഋഗ്‌വേദകാലത്തെ യാഗങ്ങളിൽ കരണ്ടികൾ ഉപയോഗിച്ചിരുന്നു. പുരാതന ഗ്രീസിൽ നിന്നും കരണ്ടികളുടെ അവശിഷ്ടങ്ങൾ ലഭിച്ചിട്ടുണ്ട്. വിവിധതരവും വലിപ്പത്തിലുമുള്ള കരണ്ടികൾ ഉണ്ട്. ആദ്യകാലത്ത് മരം കൊണ്ടായിരുന്നു ഇവ ഉണ്ടാക്കിയിരുന്നത്. കേരളത്തിൽ ചിരട്ടകൾ ഉപയോഗിച്ചും കരണ്ടികൾ ഉണ്ടാക്കാറുണ്ട്.

പലതരം കരണ്ടികൾ

അളവുകൾ

പാചകക്കുറിപ്പുകളിൽ വിവിധ ചേരുവകകൾ അളക്കുന്നതിന് കരണ്ടി അളവുകൾ പൊതുവായി ഉപയോഗിച്ചുവരുന്നു. കരണ്ടികളുടെ വലിപ്പത്തിനനുസരിച്ചുള്ള പേരുകളിലാണ് ഓരോ കരണ്ടിയും അറിയപ്പെടുക.[1]

ഇതും കാണുക

  • അന്നം തട്ടി

ചിത്രശാല

അവലംബം

  1. http://www.hintsandthings.co.uk/kitchen/measures.htm


This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.