കണ്ടകാരിച്ചുണ്ട

സമുദ്രനിരപ്പിൽ നിന്നും 1000 മീറ്റർ വരെ ഉയരത്തിൽ വളരുന്ന ഒരു ഔഷധ സസ്യമാണ്‌ കണ്ടകാരിചുണ്ട[1]. തരിശുഭൂമികളിലും തുറസ്സായ സ്ഥലങ്ങളിലും പാതവക്കിലും ഈ സസ്യത്തെ കാണാം[2]. നീല പൂക്കൾ ഉണ്ടാകുന്നവ, വെള്ള പൂക്കൾ ഉണ്ടാകുന്നവ എന്നിങ്ങനെ രണ്ടുതരം ചെടികൾ നിലവിലുണ്ട്. വെള്ള നിറത്തിലുള്ള പൂക്കൾ ഉള്ളവയെ ലക്ഷ്മണാ എന്ന പേരിലും അറിയപ്പെടുന്നു.

കണ്ടകാരിച്ചുണ്ട
Solanum xanthocarpum
Scientific classification
Kingdom:
Plantae
(unranked):
Angiosperms
(unranked):
Eudicots
(unranked):
Asterids
Order:
Solanales
Family:
Solanaceae
Genus:
Solanum
Species:
S. xanthocarpum
Binomial name
Solanum xanthocarpum

പേരുകൾ

രസഗുണങ്ങൾ

  • രസം - തിക്തം, കടു
  • ഗുണം - സ്നിഗ്ധം, ലഘു
  • വീര്യം - ഉഷ്ണം

ഘടന

തണ്ടുകളിലും ഇലകളിലും മുള്ളുകളുള്ള ഏകവർഷി ഔഷധിയായ കണ്ടകാരിചുണ്ട ഏകദേശം 25-75 സെന്റീമീറ്റർ വരെ പൊക്കത്തിൽ വളരുന്നവയാണ്‌. മുള്ളുകൾക്ക് ഏകദേശം 1.5 സെന്റീമീറ്റർ വരെ നീളം കാണപ്പെടുന്നു. ഇലകൾക്ക് 10 സെന്റീമീറ്റർ വരെ നീളവും 5 സെന്റീമീറ്റർ വരെ വീതിയും ഉണ്ടായിരിക്കും. ഇലകളുടെ മധ്യസിര തടിച്ചതും സിരകളിൽ മുള്ളുകൾ ഉള്ളവയുമാണ്‌. നാലോ അഞ്ചോ പൂക്കൾ കൂടിയ കുലകളായി കാണപ്പെടുന്ന പൂക്കൾക്ക് 75 മില്ലീമീറ്റർ വരെ വ്യാസമുണ്ടാകും. 5 ബാഹ്യ ദളങ്ങളുള്ളവയാണിത്. മഞ്ഞ, ഓറഞ്ചു നിറങ്ങളോടുകൂടിയ കായ്കൾ ഉരുണ്ടതും 12 മില്ലീമീറ്റർ വരെ വ്യാസമുള്ളവയുമാണ്‌. ഇവയിൽ പച്ചനിറത്തിലുള്ള വരകൾ വ്യക്തമായി കാണാവുന്നതാണ്‌. വെളുത്ത മാംസളമായ ഭാഗവും അതു നിറയെ മഞ്ഞനിറത്തിലുള്ള ചെറിയ വിത്തുകളും ഇതിന്റെ കായ്കളുടെ പ്രത്യേകതയാണ്‌. പഴം അല്പം ക്ഷാരരസം ഉള്ളവയുമാണ്‌

ഔഷധ ഉപയോഗം

കണ്ടകാരി ഘൃതത്തിലെ ഒരു ചേരുവയാണ്. ഉമിനീർ കൂടുതലുണ്ടാക്കും. നീരു് വറ്റിയ്ക്കും. മൂത്രം വർദ്ധിപ്പിക്കും. പനി, ചുമ, ആസ്തമ, മഹോദരം എന്നിവ മാറ്റും.[3]

അവലംബം

  1. Solanum xanthocarpum
  2. ayurvedicmedicinalplants.com-ൽ നിന്നും
  3. ഔഷധ സസ്യങ്ങളുടെ അത്ഭുത പ്രപഞ്ചം - മാത്യു മടുക്കകുഴി, കറന്റ് ബുക്സ്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.