കടങ്കഥ

പെട്ടെന്ന് ഉത്തരം കണ്ടെത്താൻ കഴിയാത്തതും ഗൂഢമായ അർത്ഥം ഉള്ളതുമായ ചെറിയ ചോദ്യങ്ങളെയാണ് കടങ്കഥകൾഎന്ന് പറയുന്നത് . (ഇംഗ്ലീഷ്: Riddle).അല്പം ചിന്തിക്കാതെ സൂക്ഷ്മാർത്ഥം ഗ്രഹിക്കാൻ സാധ്യമല്ലാത്ത ചോദ്യങ്ങളോ ഉത്തരങ്ങളോ ആയ ഇത്തരം കടങ്കഥകൾ ലോകത്തിലെല്ലായിടത്തും പ്രചാരമുണ്ട്.കടങ്കഥകൾ ഒരുസാഹിത്യ വിനോദം കൂടിയാണ്. കുസൃതി ചോദ്യം എന്നും ,അഴിപ്പാൻകഥ, തോൽക്കഥ, എന്നീ പേരുകളൂം ഇതിന് ഉണ്ട്.

മലയാളത്തിൽ കടങ്കഥകൾക്ക് കുട്ടികളുടെ ഇടയിൽ വൻ പ്രചാരം നൽകിയത് കുഞ്ഞുണ്ണിമാഷ് എന്നറിയപ്പെട്ടിരുന്ന കവി കുഞ്ഞുണ്ണി ആയിരുന്നു. കടങ്കഥകളുമായി ബന്ധപ്പെട്ട നിരവധി പുസ്തകങ്ങളും സമാഹരണങ്ങളും കുഞ്ഞുണ്ണിമാഷ്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കടങ്കഥകൾക്ക് ഉദാഹരണം

  • കിക്കിലുക്കും കിലുകിലുക്കും, ഉത്തരത്തിൽ ചത്തിരിക്കും എന്ന കടങ്കഥയുടെ ഉത്തരം താക്കോൽക്കൂട്ടം എന്നാണ്.


  • ആനകേറാമല, ആളുകേറാമല, ആയിരം കാന്താരി പൂത്തിറങ്ങി എന്ന കടങ്കഥയുടെ ഉത്തരം നക്ഷത്രങ്ങൾ എന്നാണ്.


  • കാള കിടക്കും കയറോടും ഉത്തരം മത്തൻവള്ളി എന്നാണ്


  • ഓടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽകും കുതിര ഉത്തരം ചെരുപ്പ് എന്നാണ്

പുറത്തേക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.