ഐസോമെർ

രസതന്ത്രത്തിൽ, ഒരേ തന്മാത്രാവാക്യമുള്ളതും വ്യത്യസ്ത ഘടനാവാക്യവുമുള്ള സംയുക്തങ്ങളെ ഐസോമെറുകൾ എന്ന് വിളിക്കുന്നു[1] . ഇവ കാണിക്കുന്ന പ്രതിഭാസമാണ് ഐസോമെറിസം. ഒരേ ഫങ്ഷണൽ ഗ്രൂപ്പുള്ള ഐസോമെറുകൾ മാത്രമേ സാധാരണായായി സമാനമായ രാസ, ഭൗതിക സ്വഭാവങ്ങൾ കാണിക്കാറുള്ളൂ. ഐസോമെറിസത്തെ പ്രധാനമായും ഘടനാ ഐസോമെറിസം, സ്റ്റീരിയോ ഐസോമെറിസം എന്നിങ്ങനെ രണ്ടായി വിഭാഗീകരിച്ചിരിക്കുന്നു.

വിവിധതരം ഐസോമെറിസം

ചെയിൻ ഐസോമെറിസം

കാർബൺ ചെയിനിലെ കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ചെയിൻ ഐസോമെറിസം.

ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം

ഫങ്ഷണൽ ഗ്രൂപ്പിന്റെ വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം.

പൊസിഷൻ ഐസോമെറിസം

കാർബൺ ചെയിനിലെ ഫങ്ഷണൽ ഗ്രൂപ്പിന്റെ സ്ഥാനം(പൊസിഷൻ) മാറുന്നതിനനുസരിച്ച് ഉണ്ടാകുന്നതാണ് പൊസിഷൻ ഐസോമെറിസം.

മെറ്റാമെറിസം

ഇത്തരം ഐസോമെറിസം കാണിക്കുന്നത് ഈഥർ ആണ്. ഈഥറിലെ ഓക്സിജനും, ഇരുവശത്തുമുള്ള കാർബൺ ആറ്റങ്ങളുടെ എണ്ണത്തിലുള്ള വ്യത്യാസം കൊണ്ടുണ്ടാകുന്നതാണ് മെറ്റാമെറിസം.

ഐസോമെറിസം തന്മാത്രാസൂത്രം ഘടന
ചെയിൻ ഐസോമെറിസം

C5H12

ഫങ്ഷണൽ ഗ്രൂപ്പ് ഐസോമെറിസം

C2H5OH

  1. മെഥോക്സി മെഥെയ്ൻ
പൊസിഷൻ ഐസോമെറിസം

C7H16O

  1. 1-ഹെപ്റ്റനോൾ
  2. 2-ഹെപ്റ്റനോൾ
  3. 3-ഹെപ്റ്റനോൾ
  4. 4-ഹെപ്റ്റനോൾ
മെറ്റാമെറിസം

C6H14O

  1. മെഥോക്സി പെന്റെയ്ൻ
  2. എഥോക്സി ബ്യൂടെയ്ൻ
  3. പ്രെപ്പോക്സി പ്രൊപ്പെയ്ൻ

അവലംബം

  1. "STEREOISOMERISM - GEOMETRIC ISOMERISM". www.chemguide.co.uk. www.chemguide.co.uk. ശേഖരിച്ചത്: 2013 സെപ്റ്റംബർ 10.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.