ഊരത്തൂർ
കണ്ണൂർ ജില്ലയിലെ പടിയൂർ ഗ്രാമപഞ്ചായത്തിൽപെട്ട ഒരു ഗ്രാമമാണ് ഊരത്തൂർ. സമീപ സ്ഥലങ്ങളാണു കല്യാട്, ബ്ലാത്തൂർ എന്നിവ. തളിപ്പറമ്പ് താലൂക്കിൽ കല്യാട് വില്ലേജിലാണ് ഈ പ്രദേശം.
പ്രധാന സ്ഥാപനങ്ങൾ
- ഊരത്തൂർ ഏ.എൽ.പി.സ്കൂൾ
- പടിയൂർ ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യകേന്ദ്രം,ഊരത്തൂർ
പ്രത്യേകതകൾ
യാത്രാ സൗകര്യം വളരെ കുറവുള്ള ഒരു പ്രദേശമാണ് ഇത്. നാട്ടുകാരുടെ സഹയത്തോടെ ഉളിക്കലിൽ നിന്നും ഇരിക്കൂറിലേക്ക് സർവീസ് നടത്തുന്ന ഒരു ബസ്സ് മാത്രമാണുള്ളത്. കല്യാട് നിന്നും മൂന്നു കിലോമീറ്റർ നടന്ന് ഇവിടെ എത്താം. വലിയൊരു ഭാഗം പ്രദേശവും ചെങ്കൽ പാറകളാണ്.900 ഏക്കർ സ്ഥലത്ത് നിന്നും ചെങ്കല്ല് ഖനനം നടക്കുന്നു.ഇതിൽ പല പ്രദേശങ്ങളും മിച്ചഭൂമിയായിരുന്നു. ഇവ സ്വകാര്യ വ്യക്തികൾ കൈയേറി ചെങ്കൽ ഖനനം നടത്തുന്നത് പ്രദേശത്ത് പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. കണ്ണൂർ ജില്ലയിലെ പ്രധാന ചെങ്കൽ ഖനന പ്രദേശമാണു ഊരത്തൂർ പാറ എന്നറിയപ്പെടുന്ന കല്യാട് പറമ്പ് കാവുമ്പായി കാർഷിക കലാപം ഈ പ്രദേശത്തുകാർ കൂടി നടത്തിയ കാർഷിക സമരമായിരുന്നു