ഉളിയന്നൂർ

എറണാകുളം ജില്ലയിലെ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് ഉളിയന്നൂർ. ആലുവ നഗരത്തോടു അടുത്തു പെരിയാറിന്റെ തീരത്താണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്.ഉളിയന്നൂർ പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ജനിച്ച ഗ്രാമമാണിത് എന്നു പറയപ്പെടുന്നു.

ഉളിയന്നൂർ

ഉളിയന്നൂർ
10.099188°N 76.342201°E / 10.099188; 76.342201
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനങ്ങൾ കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത്
ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ കെ.കെ.ജിന്നാസ് [1]
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 
683108
+91 484
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ ഉളിയന്നൂർ മഹാദേവക്ഷേത്രം

ദേശീയപാത-47 ൽ നിന്നും ഒരു കിലോമീറ്റർ അകലെയാണ് ഉളിയന്നൂർ ക്ഷേത്രം സഥിതി ചെയ്യുന്നതെങ്കിലും അടുത്ത കാലം വരെ ഇവിടേക്ക് നേരിട്ട് പ്രവേശനം സാധ്യമായിരുന്നില്ല. എന്നാൽ ആലുവ മാർക്കറ്റിനു സമീപം പെരിയാറിനു കുറുകെ പുതിയ പാലം വന്നതിനുശേഷം ഇവിടേക്കുള്ള യാത്രാദൂരം ഗണ്യമായി കുറഞ്ഞിട്ടുണ്ട്.

ഐതിഹ്യം

പറയിപെറ്റ പന്തിരുകുലത്തിലെ പെരുന്തച്ചൻ ജനിച്ച ഗ്രാമമാണ് ഉളിയന്നൂർ എന്ന് ഐതിഹ്യങ്ങളിൽ പറയുന്നു. വരരുചിയാൽ ഉപേക്ഷിക്കപ്പെട്ട ശിശുവിനെ ഉളിയന്നൂരിലെ ഒരു തച്ചനാണു ‍(മരപ്പണിക്കാരൻ) എടുത്തുവളർത്തിയതെന്നും, ഈ കുഞ്ഞാണ് തച്ചുശാസ്ത്രത്തിൽ അതിവിദഗ്ദ്ധനായിരുന്ന ഉളിയന്നൂർ പെരുന്തച്ചൻ എന്നുമാണു്‌ ഐതിഹ്യം.[2] ഉളിയന്നൂർ മഹാദേവ ക്ഷേത്രത്തിന്റെ നിർമ്മാണം നടക്കുമ്പോൾ താഴെ പണിതുകൊണ്ടിരുന്ന മകനെ തച്ചൻ അസൂയമൂത്ത് ഉളിയെറിഞ്ഞു കൊന്നു എന്നാണ് കഥ. അങ്ങനയാണ് ഉളിയന്നൂർ എന്ന നാമം ഉയിരെടുത്തത്.[3]

==വിദ്യാഭ്യാസസ്ഥാപനങ്ങൾ==ഉളിയന്നൂർ ഗവണ്മെന്റ് എൽ പി സ്കൂൾ പ്രശസ്തരായ എൻ എഫ്‌ വർഗീസ് , കെ കെ ജിന്നാസ്‌ , തുടങ്ങി പ്രശസ്തരായ ഒട്ടേറേ വ്യക്തികൾ പഠനം നടത്തിയ വിദ്യാലയമാണ്

ഹിദായത്തുൽ മുസ്‌ലിമീൻ യു.പിസ്കൂൾ,കുഞ്ഞുണ്ണിക്കര കുഞ്ഞുണ്ണിക്കര മുസ്ലീം ജമാഅത്തിന് കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്HMUPസ്കൂൾ

=ആരാധനാലയങ്ങൾ

  • കുഞ്ഞുന്നിക്കര മുസ്ലിം ജുമാ മസ്ജിദ്‌
  • ഉളിയന്നൂർ മുസ്ലിം ജുമാ മസ്ജിദ്
  • മസ്ജിദുൽ മനാർ
  • ഉളിയന്നൂർ മഹാദേവക്ഷേത്രം

അവലംബം

  1. "ഉളിയന്നൂർ വാർഡ് അംഗം". തദ്ദേശസ്വയംഭരണവകുപ്പ്, കേരളം. ശേഖരിച്ചത്: 08-ജനുവരി-2014. Check date values in: |accessdate= (help)
  2. "പെരുന്തച്ചൻ". നമ്പൂതിരി.കോം. ശേഖരിച്ചത്: 08-ജനുവരി-2014. Check date values in: |accessdate= (help)
  3. "ഉളിയന്നൂർ എന്ന സ്ഥലനാമ ചരിത്രം". തദ്ദേശസ്വയംഭരണവകുപ്പ്, കേരളം. ശേഖരിച്ചത്: 08-ജനുവരി-2014. Check date values in: |accessdate= (help)
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.