ഇലമുളച്ചി
ഒരു ഉദ്യാനസസ്യമായി വളർത്തുന്ന ഒരു ഔഷധസസ്യമാണ് ഇലമുളച്ചി. (ശാസ്ത്രീയനാമം: Bryophyllum pinnatum). ഇതിന്റെ ഇലയുടെ അരികുകളിൽ നിന്നും പുതിയ ചെടികൾ ഉണ്ടാകുന്നതിനാലാണ് ഇതിനെ ഇലമുളച്ചി എന്നു വിളിക്കുന്നത്.
ഇലമുളച്ചി | |
---|---|
![]() | |
ഇലയിൽ നിന്നും പുതിയ ചെടികൾ മുളപൊട്ടുന്നു | |
Scientific classification | |
Kingdom: | Plantae |
Division: | Angiosperms |
Class: | Eudicots |
Order: | Saxifragales |
Family: | Crassulaceae |
Section: | Bryophyllum |
Species: | B pinnata |
Binomial name | |
Bryophyllum pinnatum (Lam.) Pers. | |
Synonyms | |
Kalanchoe pinnata (Lam.) Oken |
രസഗുണങ്ങൾ
- രസം - തിക്തം, മധുരം
- ഗുണം - ക്ഷാരം, ലഘു
- വീര്യം - ശീതം
- വിപാകം - കടു[1]
ഘടന
ശരാശരി 1 മീറ്റർ വരെ പൊക്കത്തിൽ വളരുന്ന ഒരു സസ്യമാണ് ഇലമുളച്ചി. ഇവയുടെ തണ്ടുകൾ തവിട്ടു നിറത്തിൽ കാണപ്പെടുന്നു. സമ്മുഖമായി ക്രമീകരിച്ചിരിക്കുന്ന ഇലകൾ തണ്ടുകളിൽ നിന്നും നീളമുള്ള ഇലഞെട്ടുകളിൽ ഉണ്ടാകുന്നു. ഇലകൾ മാംസളമായതും കടും പച്ച നിറത്തോടുകൂടിയതുമാണ്. തണ്ടിന്റെ അഗ്രങ്ങളിൽ പൂക്കൾ കുലകളായി ഉണ്ടാകുന്നു. വംശവർദ്ധനവ് സാധാരണയായി ഇലകളുടെ അരികുകളിൽ പൊട്ടിമുളയ്ക്കുന്ന തൈ ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്.
ചിത്രശാല
- ഇലമുളച്ചി
- ഇലമുളച്ചി
- ഇലമുളച്ചി
- ഇലമുളച്ചി
- ഇലമുളച്ചി
അവലംബം
Bryophyllum pinnatum എന്ന വർഗ്ഗത്തിലെ പ്രമാണങ്ങൾ കോമൺസിൽ Bryophyllum pinnatum എന്ന ജീവവർഗ്ഗവുമായി ബന്ധമുള്ള വിവരങ്ങൾ (വിക്കിസ്പീഷിസിൽ)
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.