ആൾമാറാട്ടം
മലയാളത്തിൽ ആദ്യമായി പ്രസിദ്ധപ്പെടുത്തിയ നാടക കൃതിയാണു് ആൾമാറാട്ടം.[1] വില്ല്യം ഷേക്സ്പിയറിന്റെ "കോമഡി ഓഫ് എറേർസ്" എന്ന ശുഭാന്ത്യ നാടകത്തിന്റെ വിവർത്തനമാണു് ഈ നാടകം. 1866-ൽ കല്ലൂർ ഉമ്മൻ ഫിലിപ്പോസാണ് ഇതിന്റെ പരിഭാഷ നടത്തിയിരിക്കുന്നതു്. മലയാള നാടകപ്രസ്ഥാനത്തിലെ ആദ്യ കൃതിയാണിതു്.[2][3][4]
Author | വില്ല്യം ഷേക്സ്പിയർ കല്ലൂർ ഉമ്മൻ ഫിലിപ്പോസ് (മലയാള പരിഭാഷ) |
---|---|
Language | മലയാളം |
Genre | നാടകകൃതി |
Publication date | 1866 |
1866 നവംബറിൽ കൊച്ചിയിലെ വെസ്റ്റേൺ സ്റ്റാർ അച്ചുകൂടത്തിലാണ് ഈ കൃതി അച്ചടിച്ചത്.[5]
അവലംബം
- Drama and the Stage, prd.gov.in
- Translation of The Comedy of Errors malayalam
- The Comedy of errors Malayalam Almarattam
- ആൾമാറാട്ടം എന്ന കൃതിയിലെ ജീവിതരേഖയിൽ നിന്നും
- ഡോ. രാജാ വാര്യർ-പേജ്32 , ആദ്യ മലയാള നാടകം ശാകുന്തളമല്ല, ജനപഥം, ഫെബ്രുവരി1, 2014 ലക്കം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.