ആശ
ദേശീയ ഗ്രാമീണആരോഗ്യപദ്ധതിയുടെ ഭാഗമായി ഓരോ വില്ലേജിലും ഭാരത സർക്കാറിനാൽ നിയമിക്കപ്പെടുന്ന അംഗീകൃത സാമൂഹിക ആരോഗ്യപ്രവർത്തകരാണ് ആശ(Accredited Social Health Activists - ASHA).[1] 2005ൽ ആരംഭിച്ച ഈ ദൗത്യസംഘത്തിന്റെ സമ്പൂർണ്ണത 2012ൽ ആണ് പ്രതീക്ഷിക്കുന്നത്.[2]
ലക്ഷ്യം
കേരളത്തിലെ ആയിരം ജനസംഖ്യക്ക് ഒരു ആശാപ്രവർത്തക എന്നതാണ് ലക്ഷ്യം
തിരഞ്ഞെടുപ്പ്
അതത് വില്ലേജിലെ 24-25 പ്രായപരിധിയിൽപെട്ട ഒരു വനിതയെ ആണ് ആശാപ്രവർത്തകയായി തിരഞ്ഞെടുക്കുന്നത്.
ഉത്തരവാദിത്തങ്ങൾ
- മാതൃശിശു സംരക്ഷണം ഉറപ്പാക്കുക
- പ്രാഥമിക വൈദ്യസഹായം എത്തിച്ചുകൊടുക്കുക
- പകർച്ചവ്യാധി പകരാതിരിക്കുന്നതിനുള്ള മുൻകരുതലുകൾ എടുക്കുക
- ജീവിതശൈലീരോഗങ്ങൾ തടയുന്നതിന് സമൂഹത്തെ സജ്ജമാക്കുക
തുടങ്ങിയവയാണ് ആശയുടെ ഉത്തരവാദിത്തങ്ങൾ.
വേതനം
ആശാപ്രവർത്തകർ സന്നദ്ധസേവകർ ആണെങ്കിലും പ്രവർത്തിക്കുന്ന ദിവസങ്ങളിൽ വേതനം നൽകാറുണ്ട്.[3] ഇവർ ബുധനാഴ്ചകളിൽ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ നടക്കുന്ന യോഗത്തിൽ പങ്കുചേരേണ്ടതായുണ്ട്.
ഇതുംകാണുക
അവലംബം
- മാതൃഭൂമി ഇയർബുക്ക് പ്ലസ് 2010, പേജ് നം.614, 615
- MoHFW. National Rural Health Mission 2005-2012: Mission Document
- Ministry of Health and Family Welfare (MoHFW). (2005b). Reading Material for ASHA. Government of India. Accessed April 1, 2008
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.