അസാവേരി
എട്ടാമത്തെ മേളകർത്താരാഗമായ ഹനുമതോടി യുടെ ജന്യരാഗം ആണ് അസാവേരി .
- ആരോഹണം - സരിമപധസ
- അവരോഹണം - സനിസപധമപരിഗാരിസ
സനിസപധനിധപമഗരിസ, സനിധപരമരിഗാരിസ, സനിസപധപമരിഗാരിസ, എന്നീ ക്രമങ്ങളിലും അവരോഹണം പ്രയോഗിച്ചുകാണുന്നു. ശുദ്ധഋഷഭം, സാധാരണ ഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കൈശികിനിഷാദം എന്നിവയാണ് വികൃതിസ്വരങ്ങൾ. `രിഗധ' എന്നിവ ജീവസ്വരങ്ങളും രിമപ എന്നതിലും രിഗാരിസ എന്ന പ്രയോഗത്തിൽ ആദ്യവും ചതുരശ്രതിഋഷഭം ഉള്ളതുകൊണ്ട് ഇതിനെ ഭാഷാങ്ഗരാഗമെന്നു പറയുന്നു.
ക്യതികൾ
മുത്തുസ്വാമിദീക്ഷിതരുടെ നവഗ്രഹകൃതികളിൽ പെട്ട ചന്ദ്രാഭജമാനസ് അസാവേരിയിൽ വിരചിതമായ പ്രസിദ്ധ കീർത്തനമാണ്.
ചലച്ചിത്ര ഗാനങ്ങൾ
അവലംബം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.