അഗോണിരേഖ
വടക്കുനോക്കിയന്ത്രം യഥാർഥ ഉത്തരദിശയെ കാണിക്കുന്ന, ഭൂമിയിലെ ബിന്ദുക്കളെ യോജിപ്പിക്കുന്ന സാങ്കല്പികരേഖയാണ് അഗോണിരേഖ

അഗോണിരേഖക്ക് സ്ഥിരമായി മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്നു. വർഷാവർഷമുള്ള രേഖയുടെ മാറ്റം കാണിക്കുന്നും
കാന്തിക ഉത്തരദിശ യഥാർഥ ഉത്തരദിശയിൽ നിന്നും വ്യതിചലിച്ചുകാണുന്നു. ഈ വ്യതിചലനം തികച്ചും സ്ഥാനീയമാണ്. ഇതിന്റെ കോണീയ അളവാണ് കാന്തിക ദിക്പാതം (Magnetic Declination). കാന്തസൂചി യഥാർഥ ഉത്തരദിശയെ കാണിക്കുന്ന ബിന്ദുക്കളിലെ ദിക്പാതം പൂജ്യം ഡിഗ്രി ആയിരിക്കും. അഗോണോസ് എന്ന ഗ്രീക്കു പദത്തിന്റെ അർത്ഥം തന്നെ കോണുകളില്ലാത്തത് എന്നാണ്. 0o ദിക്പാതമുള്ള രേഖയാണ് അഗോണികരേഖ. സമദിക്പാത (Isogonic) രേഖകളോടൊപ്പമാണ് ഭൂപടങ്ങളിൽ ഇവയെ രേഖപ്പെടുത്തുന്നത്.

യഥാർദ്ധ വടക്കുദിശയും കാന്തികദിശയും തമ്മിലുള്ള വ്യത്യാസം
പുറംകണ്ണികൾ
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അഗോണിരേഖ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.