അക്ഷം

ഗണിതശാസ്ത്രത്തിൽ ബിന്ദുസ്ഥാനങ്ങളെ നിർദ്ദേശിക്കാനുള്ള ആധാരരേഖയ്ക്ക് അക്ഷം (Axis) എന്നു പറയുന്നു. കറങ്ങുന്ന ഭൗതികവസ്തുക്കളുടെ അച്ചുതണ്ട് എന്ന അർത്ഥത്തിലും അക്ഷം എന്ന പദം ഉപയോഗിക്കാറുണ്ട്. വിശ്ളേഷകജ്യാമിതിയിൽ (Analytical Geometry) ഒരു സ്ഥിരബിന്ദുവിനെയും ആ ബിന്ദുവിൽക്കൂടിയുള്ള രണ്ടു വിഭിന്ന നേർവരകളെയും ആധാരമാക്കിയാണ് അവയുടെ സമതലത്തിലെ ബിന്ദുക്കൾ നിർദ്ദേശിക്കപ്പെടുന്നത്. ഈ ആധാരരേഖകൾ (അക്ഷങ്ങൾ) പരസ്പരം ലംബമാകാം; അല്ലാതെയുമാകാം. ത്രിമാനവിശ്ളേഷകജ്യാമിതിയിൽ (Three Dimensional Analytical Geometry) മൂന്ന് അക്ഷങ്ങൾ ഉണ്ടായിരിക്കും.

ഭൂമിയുടെ അച്ചുതണ്ടിനും അക്ഷമെന്നുപറയും. ഇതു സൂര്യപഥതലവുമായി ശരാശരി 66o30' ചരിവിൽ സ്ഥിതി ചെയ്യുന്നു. കാന്തദണ്ഡിന്റെ ദക്ഷിണോത്തരധ്രുവങ്ങൾ യോജിപ്പിക്കുന്ന രേഖയ്ക്കും പ്രകാശ വിജ്ഞാനീയത്തിൽ പ്രകാശരശ്മികൾ ക്രിസ്റ്റലിൽക്കൂടി ഒരേ സംവേഗത്തിൽ (momentum) പോകുന്ന ദിശയ്ക്കും അക്ഷമെന്നു പറയുന്നു.

പുറത്തേക്കുള്ള കണ്ണികൾ


കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അക്ഷം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.