2008

വർഷം 2008-ൽ നടന്ന പ്രധാന സംഭവങ്ങളും വിശേഷങ്ങളും ഈ താളിൽ കാണാം.

സഹസ്രാബ്ദം: 3rd സഹസ്രാബ്ദം
നൂറ്റാണ്ടുകൾ: 20-ആം നൂറ്റാണ്ട് - 21st നൂറ്റാണ്ട് - 22nd നൂറ്റാണ്ട്
പതിറ്റാണ്ടുകൾ: 1970s  1980s  1990s  - 2000s -  2010s  2020s  2030s
വർഷങ്ങൾ: 2005 2006 2007 - 2008 - 2009 2010 2011


ഏപ്രിൽ

  • ഏപ്രിൽ 8 - കേരള സർക്കാരിന്റെ 2007-ലെ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച നടൻ: മോഹൻലാൽ (പരദേശി), മികച്ച നടി:മീരാ ജാസ്മിൻ (ഒരേ കടൽ), മികച്ച കഥാകൃത്ത്‌: പി.ടി. കുഞ്ഞുമുഹമ്മദ്‌ (പരദേശി). ഛായാഗ്രാഹകൻ :എം.ജെ. രാധാകൃഷ്‌ണൻ (അടയാളങ്ങൾ). തിരക്കഥാകൃത്ത്‌: സത്യൻ അന്തിക്കാട്‌ (വിനോദയാത്ര). ഗാനരചയിതാവ്‌: റഫീക്ക്‌ അഹമ്മദ്‌ (പ്രണയകാലം). മികച്ച ചലച്ചിത്രത്തിനടക്കം അഞ്ചു പുരസ്കാരങ്ങൾ അടയാളങ്ങൾ എന്ന ചലച്ചിത്രം നേടി.
  • ഏപ്രിൽ 18 - ഇന്ത്യൻ പ്രീമിയർ ലീഗ് തുടങ്ങി. ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്സും കൊൽക്കത്ത നൈറ്റ് റൈഡേർസും തമ്മിൽ ബെംഗളൂരുവിൽ ആയിരുന്നു ആദ്യ മത്സരം.
  • ഏപ്രിൽ 28 - ഒരു പി.എസ്.എൽ.വി വിക്ഷേപണവാഹനം ഉപയോഗിച്ച് പത്തു്‌ ഉപഗ്രഹങ്ങളെ ഇസ്രോ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ചു.
__SUB_LEVEL_SECTION_-1__

മേയ്

  • മേയ് 2- 'സാൽവേഷൻ' അന്താരാഷ്ട്ര പ്രദർശനത്തിന്‌ കൊച്ചിയിൽ തുടക്കം
  • മേയ് 3 - യാഹൂ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്നും മൈക്രോസോഫ്റ്റ് പിന്മാറി
  • മേയ് 4 - മ്യാൻ‌മറിൽ ചുഴലിക്കൊടുങ്കാറ്റ്,നിരവധി പേർ മരിച്ചു
  • മേയ് 10 - കർണാടക നിയമസഭയിലേക്കുള്ള ആദ്യ ഘട്ട തിരഞ്ഞെടുപ്പ്.
  • മേയ് 12 - ഭൂകമ്പമാപിനിയിൽ 7.9 രേഖപ്പെടുത്തിയ ഭൂകമ്പം ചൈനയിൽ.19,000-ത്തിൽ അധികം പേർ മരിച്ചതായി റിപ്പോർട്ട്
  • മേയ് 13 - രാജസ്ഥാനിലെ ജയ്‌പൂരിൽ ബോംബ് സ്ഫോടന പരമ്പര. 80-ൽ അധികം മരണം
  • മേയ് 25 - ഫീനിക്സ് ബഹിരാകാശ പേടകം വിജയകരമായി ചൊവ്വയുടെ ഉപരിതലത്തിലിറങ്ങി
  • മേയ് 25 - കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിച്ചു. ആകെയുള്ള 224 സീറ്റുകളിൽ ബി.ജെ.പി. ക്ക് 110 സീറ്റ്, കോൺഗ്രസിന്‌ 80 സീറ്റ്, ജനതാദൾ-എസ്സിന്‌ 28 സീറ്റ്,ബാക്കി 6 സീറ്റ് സ്വതന്ത്രരും നേടി.
  • മേയ് 28 - നേപ്പാളിനെ സ്വതന്ത്ര റിപ്പബ്ലിക്കാക്കി പ്രഖ്യാപിച്ചു.
__SUB_LEVEL_SECTION_-1__

ജൂൺ

  • ജൂൺ 1 ഇന്ത്യൻ പ്രീമിയർ ലീഗ്: ഷെയ്ൻ വോണിന്റെ നേതൃത്വത്തിൽ രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ച് ആദ്യ ഇന്ത്യൻ പ്രീമിയർ ലീഗ് കിരീടം ചൂടി
__SUB_LEVEL_SECTION_-1__

ജൂലൈ

  • ജൂലൈ 1 - കൂടിയാട്ട കലാകാരൻ അമ്മന്നൂർ മാധവ ചാക്യാർ അന്തരിച്ചു.
  • ജൂലൈ 12 - സൽമാൻ റുഷ്ദിയുടെ മിഡ്നൈറ്റ്‌സ് ചിൽഡ്രൺ എന്ന കൃതിക്ക് ബെസ്റ്റ് ഓഫ് ദ ബുക്കർ പുരസ്കാരം ലഭിച്ചു.
  • ജൂലൈ 12 - കേരളത്തിലെ കെ.എസ്.ആർ.ടി.സി. അടക്കമുള്ള ബസ്സ് സർവ്വീസുകളിൽ ഏറ്റവും കുറഞ്ഞ നിരക്ക് നാലു രൂപയായി പുതുക്കി നിശ്ചയിച്ചു.
രാംബരൺ യാദവ്‌
  • ജൂലൈ 18 - ദക്ഷിണ കൊറിയയെ തോല്പിച്ച് ഇന്ത്യ ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി കിരീടം നിലനിർത്തി (3-2).
  • ജൂലൈ 19 - ഏഴാം ക്ലാസ്സിലെ പാഠപുസ്തകം മാറ്റണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യൂത്ത് ലീഗ് നടത്തിയ സമരത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ വാലില്ലാപ്പുഴ എ.എൽ.പി. സ്‌കൂൾ പ്രധാനാധ്യാപകനായ ജയിംസ്‌ അഗസ്റ്റിൻ മരിച്ചു.
  • ജൂലൈ 21 - ബംഗാളി ചലച്ചിത്രസംവിധായകൻ തപൻ സിൻഹയ്‌ക്ക്‌ 2006-ലെ ദാദാസാഹിബ്‌ ഫാൽക്കെ അവാർഡ്‌.
  • ജൂലൈ 21 - നേപ്പാളിലെ ആദ്യപ്രസിഡന്റായി നേപ്പാളി കോൺഗ്രസ്‌ നേതാവ്‌ രാംബരൺ യാദവ്‌ തിരഞ്ഞെടുക്കപ്പെട്ടു.
  • ജൂലൈ 22 - ഇന്ത്യയിലെ മൻമോഹൻ സിംഗ്‌ സർക്കാർ വിശ്വാസവോട്ടിൽ വിജയിച്ചു (275 - 256).
  • ജൂലൈ 23 - ലോക്‌സഭാ സ്പീക്കർ ആയ സോമനാഥ് ചാറ്റർജിയെ സി.പി.ഐ.(എം) -ൽനിന്ന് പുറത്താക്കി.
  • ജൂലൈ 25 - ബാംഗ്ലൂരിൽ തീവ്രവാദി അക്രമണം എന്ന് സംശയിക്കപ്പെടുന്ന ബോംബ് സ്ഫോടന പരമ്പര. ഒരാൾ മരിക്കുകയും 8 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • ജൂലൈ 26 - അഹമ്മദാബാദിൽ ബോംബ് സ്ഫോടന പരമ്പര. അമ്പതിൽ അധികം പേർ മരിക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
  • ജൂലൈ 26 - ചലച്ചിത്ര പിന്നണിഗായിക ശാന്താ പി. നായർ അന്തരിച്ചു.
  • ജൂലൈ 29 - കൊച്ചിയിലെ സ്മാർട്ട് സിറ്റിയ്ക്ക് ആവശ്യമായ 246 ഏക്കർ ഭൂമി സംസ്ഥാന സർക്കാർ ഏറ്റെടുത്ത് പാട്ടവ്യവസ്ഥകളോടെ കമ്പനിക്ക് കൈമാറി.
  • ജൂലൈ 29 - 2008-ലെ മലയാറ്റൂർ അവാർഡിന് കെ.പി. രാമനുണ്ണി അർഹനായി.
  • ജൂലൈ 30 - സച്ചാർ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ മുസ്‌ലിം പെൺകുട്ടികൾക്ക്‌ ബിരുദ, ബിരുദാനന്തര പഠനത്തിന്‌ 3000 രൂപ മുതൽ 5000 രൂപ വരെ സ്‌കോളർഷിപ്പ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.
  • ജൂലൈ 31 - ബാബാ ആംതെയുടെ മകൻ പ്രകാശ് ആംതെയ്ക്കും മരുമകൾ മന്ദാകിനി ആംതെയ്ക്കും 2008-ലെ രമൺ മഗ്സാസെ അവാർഡ്.
__SUB_LEVEL_SECTION_-1__

ഓഗസ്റ്റ്

ഹർകിഷൻസിങ് സുർജിത്
  • ഓഗസ്റ്റ് 1 - കാനഡ, ഗ്രീൻലൻഡ്‌, ഉത്തരധ്രുവമേഖല, ചൈന, മംഗോളിയ, മധ്യറഷ്യ എന്നിവിടങ്ങളിൽ പൂർണസൂര്യഗ്രഹണം ദൃശ്യമായി.
  • ഓഗസ്റ്റ് 1 - മുസ്ലിം ലീഗ് നേതാവ് സയ്യിദ്‌ ഉമർ ബാഫഖി തങ്ങൾ അന്തരിച്ചു.
  • ഓഗസ്റ്റ് 1 - സി.പി.ഐ.എം മുതിർന്ന നേതാവും മുൻ ജനറൽ സെക്രട്ടറിയുമായിരുന്ന ഹർകിഷൻസിങ് സുർജിത് ഉച്ചയ്ക്ക് 1.35 ന് അന്തരിച്ചു.
  • ഓഗസ്റ്റ് 1 - ഇന്ത്യയിൽ 29 പുതിയ പ്രത്യേക സാമ്പത്തിക മേഖല (സെസ്) കൂടി അനുവദിച്ചു. കേരളത്തിൽ കാസർഗോഡ്, തളിപ്പറമ്പ്, ചേർത്തല, അമ്പലപ്പുഴ എന്നിവിടങ്ങളിലും സെസ് വരും.
  • ഓഗസ്റ്റ് 1 - ആന്ധ്രാപ്രദേശിലെ മെഹ്‌ബൂബാബാദിനടുത്ത്‌ ട്രെയിനിന്‌ തീപിടിച്ച്‌ 30-ലേറെ പേർ മരിച്ചു.
  • ഓഗസ്റ്റ് 3 - ഹിമാചൽ പ്രദേശിലെ നൈനാദേവി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലുംപെട്ട് 146 പേർ മരിച്ചു.
  • ഓഗസ്റ്റ് 3 - നോബൽ സമ്മാനജേതാവായ റഷ്യൻ നോവലിസ്റ്റ് അലക്സാണ്ടർ സോൾഷെനിറ്റ്സിൻ അന്തരിച്ചു.
  • ഓഗസ്റ്റ് 5 - സിമിക്കെതിരായ നിരോധനം ഡൽഹി സ്പെഷ്യൽ ട്രൈബ്യൂണൽ നീക്കി.
  • ഓഗസ്റ്റ് 6 - സിമിക്കെതിരായ നിരോധനം നീക്കിയ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു.
  • ഓഗസ്റ്റ് 7 - പാകിസ്താൻ പ്രസിഡന്റ്‌ പർവെസ്‌ മുഷറഫിനെ ഇംപീച്ച്‌ ചെയ്യാൻ ഭരണകക്ഷികളായ പാകിസ്താൻ മുസ്‌ലീം ലീഗും പാകിസ്താൻ പീപ്പിൾസ്‌ പാർട്ടിയും തീരുമാനിച്ചു.
  • ഓഗസ്റ്റ് 8 - ഇരുപത്തിയൊൻപതാമത് ഒളിമ്പിക്സ് ചൈനയിലെ ബെയ്‌ജിങ്ങിൽ ആരംഭിച്ചു.
  • ഓഗസ്റ്റ് 9 - പലസ്തീൻ കവി മഹ്മൂദ് ദാർവിഷ് അന്തരിച്ചു.
  • ഓഗസ്റ്റ് 9 - ഹോളിവുഡ്‌ ഹാസ്യതാരം ബെർണി മാക്ക്‌ അന്തരിച്ചു.
  • ഓഗസ്റ്റ് 11 - ഇന്ത്യയെ 2-1-ന് തോല്പിച്ച് ശ്രീലങ്ക മൂന്ന് ടെസ്റ്റുകളുടെ ക്രിക്കറ്റ് പരമ്പര സ്വന്തമാക്കി.[1]
  • ഓഗസ്റ്റ് 11 - ബെയ്‌ജിങ്ങ്‌ ഒളിമ്പിക്സിൽ പുരുഷന്മാരുടെ 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിങ്ങിൽ ഇന്ത്യയുടെ അഭിനവ് ബിന്ദ്ര സ്വർണ്ണം നേടി. ഇന്ത്യയുടെ ഒളിമ്പിക്സ് ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വർണ്ണമാണിത്.[2]
  • ഓഗസ്റ്റ് 12 - അമർനാഥ് ക്ഷേത്രഭൂമി പ്രശ്നത്തിൽ ജമ്മുകശ്മീരിൽ അക്രമം: 13 പേർ കൊല്ലപ്പെട്ടു.[3]
  • ഓഗസ്റ്റ് 13 - ബെയ്ജിങ് ഒളിമ്പിക്സിലെ 200 മീ. ബട്ടർഫ്ളൈ നീന്തലിൽ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് സ്വർണ്ണം നേടി. ഇതോടെ ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടുന്ന താരമെന്ന ബഹുമതി ഫെൽപ്സിന് സ്വന്തമായി.[4]
  • ഓഗസ്റ്റ് 13 - എ.എഫ്.സി. കപ്പ് ഫുട്ബോൾ കിരീടം ഇന്ത്യ നേടി. ഫൈനലിൽ തജാക്കിസ്ഥാനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഇന്ത്യ ജേതാക്കളായത്.[5]
  • ഓഗസ്റ്റ് 14 - നാടകരംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള കേരള സർക്കാരിന്റെ എസ്.എൽ. പുരം പുരസ്കാരത്തിന് നിലമ്പൂർ ആയിഷ അർഹയായി.[6]
  • ഓഗസ്റ്റ് 16 - പ്രമുഖ നാടക നടൻ കെ.പി.എ.സി ഖാൻ അന്തരിച്ചു.[7]
  • ഓഗസ്റ്റ് 16 - ബെയ്‌ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്റർ ബട്ടർഫ്ലൈ നീന്തലിൽ സ്വർണ്ണം നേടിയതോടെ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം (7 എണ്ണം) നേടുന്ന കായികതാരം എന്ന ബഹുമതി മാർക്ക് സ്പ്ലിറ്റ്സുമായി പങ്കുവെച്ചു.[8]
ഉസൈൻ ബോൾട്ട്
  • ഓഗസ്റ്റ് 16 - ജമൈക്കയുടെ ഉസൈൻ ബോൾട്ട് ബെയ്‌ജിങ്ങ് ഒളിമ്പിക്സിൽ 100 മീറ്റർ ഓട്ടത്തിൽ 9.69 സെക്കന്റ് സമയം എന്ന പുതിയ ലോകറെക്കോർഡോടെ സ്വർണ്ണം നേടി. [9]
  • ഓഗസ്റ്റ് 16 - നേപ്പാൾ റിപ്പബ്ലിക്കിന്റെ പ്രഥമ പ്രധാനമന്ത്രിയായി പുഷ്‌പകമൽ ദഹാൽ പ്രചണ്ഡ തിരഞ്ഞെടുക്കപ്പെട്ടു.[10]
  • ഓഗസ്റ്റ് 17 - ബെയ്ജിങ് ഒളിമ്പിക്സിലെ നീന്തലിൽ 8 സ്വർണ്ണം നേടിയതോടെ അമേരിക്കയുടെ മൈക്കൽ ഫെൽപ്സ് ഒരു ഒളിമ്പിക്സിൽ ഏറ്റവും കൂടുതൽ സ്വർണ്ണം നേടുന്ന താരമെന്ന ബഹുമതി സ്വന്തമാക്കി. ഒളിമ്പിക്സിൽ വ്യക്തിഗതയിനത്തിൽ ഏറ്റവും കൂടുതൽ സ്വർണ്ണം (14) നേടിയതും ഇദ്ദേഹമാണ്.[11]
  • ഓഗസ്റ്റ് 18 - പാകിസ്താൻ പ്രസിഡണ്ട് പർവേസ് മുഷാറഫ് രാജി പ്രഖ്യാപിച്ചു.[12]
  • ഓഗസ്റ്റ് 18 - കേരളത്തിലെ വൈദ്യുതി നിരക്കിനുമേൽ യൂണിറ്റിന്‌ 50 പൈസ വീതം ഇന്ധന സർച്ചാർജ്‌ ഏർപ്പെടുത്തി.[13]
  • ഓഗസ്റ്റ് 19 - സാംബിയ പ്രസിഡന്റ് ലെവി മ്വാനവാസ അന്തരിച്ചു.[14]
  • ഓഗസ്റ്റ് 20 - വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ ഇടതുപക്ഷ ട്രേഡ്‌യൂണിയനുകളുടെ ആഭിമുഖ്യത്തിൽ ആഹ്വാനം ചെയ്‌ത ദേശീയപണിമുടക്ക്‌ നടന്നു. കേരളത്തിൽ പൂർണ്ണം.[15]
  • ഓഗസ്റ്റ് 20 - ബെയ്ജിങ് ഒളിമ്പിക്‌സിൽ 66 കിലോ ഗുസ്‌തിയിൽ ഇന്ത്യയുടെ സുശീൽകുമാറിന് വെങ്കലം.[16]
  • ഓഗസ്റ്റ് 22 - ബെയ്ജിങ് ഒളിമ്പിക്‌സിൽ75 കിലോ മിഡിൽ വെയ്‌റ്റ്‌ ബോക്സിങ്ങിൽ ഇന്ത്യയുടെ വിജേന്ദർ കുമാർ വെങ്കലം നേടി.[17]
  • ഓഗസ്റ്റ് 24 -ബെയ്ജിങ് ഒളിമ്പിക്‌സിന് തിരശ്ശീല വീണു. [18] 51 സ്വർണ്ണമുൾപ്പടെ 100 മെഡലുകൾ നേടിയ ആതിഥേയരായ ചൈന ഓവറോൾ ചാമ്പ്യന്മാരായി. 36 സ്വർണ്ണമുൾപ്പെടെ 110 മെഡലുകൾ നേടിയ അമേരിക്ക രണ്ടാമതും. ഒരു സ്വർണ്ണവും രണ്ട് വെങ്കലവും നേടിയ ഇന്ത്യ 50-ആം സ്ഥാനത്താണ്. [19]
  • ഓഗസ്റ്റ് 25 - നവാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള പാകിസ്‌താൻ മുസ്ലിം ലീഗ്‌ (എൻ) പാകിസ്താൻ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു.[20]
  • ഓഗസ്റ്റ് 26 - തെലുങ്ക് ചലച്ചിത്രനടൻ ചിരഞ്ജീവി പ്രജാരാജ്യം എന്ന രാഷ്ട്രീയപാർട്ടി രൂപവത്കരിച്ചു.[21]
  • ഓഗസ്റ്റ് 27 - ഝാർഖണ്ഡിന്റെ 6-ആമത്തെ മുഖ്യമന്ത്രിയായി ഷിബു സോറൻ അധികാരമേറ്റു.[22]
  • ഓഗസ്റ്റ് 29 - ഝാർഖണ്ഡ് മുഖ്യമന്ത്രി ഷിബു സോറൻ നിയമസഭയിൽ വിശ്വാസവോട്ട് നേടി.[23]
മഹേന്ദ്ര സിങ് ധോണി
  • ഓഗസ്റ്റ് 29 - രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണിക്ക് സമ്മാനിച്ചു. മലയാളി താരങ്ങളായ ചിത്ര കെ. സോമൻ, ജോൺസൺ വർഗീസ്‌ എന്നിവർ അർജുന അവാർഡും ഏറ്റുവാങ്ങി.[24]
  • ഓഗസ്റ്റ് 29 - ശ്രീലങ്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര 3-2-ന് ഇന്ത്യ വിജയിച്ചു.[25][26] നേരത്തെ നടന്ന ടെസ്റ്റ് പരമ്പയിൽ ഇന്ത്യ പരാജയപ്പെട്ടിരുന്നു.[1]
  • ഓഗസ്റ്റ് 30 - പ്രമുഖ വ്യവസായിയും മുൻ രാജ്യസഭാംഗവുമായ കെ.കെ. ബിർള അന്തരിച്ചു.[27]
__SUB_LEVEL_SECTION_-1__

സെപ്റ്റംബർ

  • സെപ്റ്റംബർ 1 - ഭാരതീയ റിസർവ് ബാങ്കിന്റെ പുതിയ ഗവർണ്ണറായി ഡി. സുബ്ബറാവുവിനെ നാമനിർദ്ദേശം ചെയ്തു.[28]
  • സെപ്റ്റംബർ 4 - സിംബാബ്‌വെയുടെ കാര ബ്ലാക്കുമായി ചേർന്ന് ഇന്ത്യയുടെ ലിയാണ്ടർ പേസ് 2008-ലെ യു.എസ്. ഓപ്പൺ ടെന്നീസ് ടൂർണമെൻറിൽ മിക്സഡ് ഡബിൾസ് കിരീടം ചൂടി.[29]
  • സെപ്റ്റംബർ 7 - യു.എസ്. ഓപ്പൺ സിംഗിൾസ് ഫൈനലിൽ ആന്റി മുരാരിയെ തോല്പിച്ച് റോജർ ഫെഡറർ പുരുഷന്മാരുടെ സിംഗിൾസ് കിരീടവും,ജെലേന ജാങ്കോവിക്കിനെ തോല്പിച്ച് സെറീന വില്യംസ് വനിതകളുടെ സിംഗിൾസ് കിരീടവും നേടി.[30][31]
  • സെപ്റ്റംബർ 8 - പ്രശസ്ത വയലിൻ വാദികൻ കുന്നക്കുടി വൈദ്യനാഥൻ അന്തരിച്ചു[32]
  • സെപ്റ്റംബർ 9 - പ്രശസ്ത മലയാള ചലച്ചിത്ര സം‌വിധായകൻ പി.എൻ. മേനോൻ അന്തരിച്ചു.[33]
  • സെപ്റ്റംബർ 13 - ഡൽഹിയിൽ സ്ഫോടനപരമ്പര. 30-ൽ അധികം പേർ കൊല്ലപ്പെട്ടു.[34]
മോർഗൻ സ്വാൻഗിരായ്
  • സെപ്റ്റംബർ 15 - പ്രസിഡണ്ട് റോബർട്ട് മുഗാബെയുമായി ഉണ്ടാക്കിയ ഉടമ്പടി പ്രകാരം സിംബാബ്‌വെയുടെ പുതിയ പ്രധാനമന്ത്രിയായി മോർഗൻ സ്വാൻഗിരായ് ചുതലയേറ്റു.[35]
  • സെപ്റ്റംബർ 17 - ഇന്ത്യയുടെ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായി മഹാരാജ കിഷൻ കൗശിക് തിരഞ്ഞെടുക്കപ്പെട്ടു. 1988-ൽ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ സ്വർണ്ണം നേടിയ പുരുഷ ഹോക്കി ടീമിന്റെ പരിശീലകനായിരുന്നു. നിലവിൽ വനിതാ ഹോക്കി ടീമിന്റെ പരിശീലനകാണ്.[36]
  • സെപ്റ്റംബർ 18 - ഇന്ത്യയുടെ ചന്ദ്രപര്യവേഷണ പദ്ധതിയുടെ ഭാഗമായ ചാന്ദ്രയാൻ IIന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്കി.[37]
  • സെപ്റ്റംബർ 20 - പാക്കിസ്താനിലെ ഇസ്ലാമാബാദിൽ മാരിയട്ട് ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ 60 പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[38]
  • സെപ്റ്റംബർ 20 - രാഷ്ട്രീയ ഗൂഢാലോചനക്കുറ്റം ആരോപിക്കപ്പെട്ട ദക്ഷിണാഫ്രിക്കൻ പ്രസിഡണ്ട് താബോ എംബക്കി രാജിവെക്കാൻ തീരുമാനിച്ചു.[39]
  • സെപ്റ്റംബർ 21 - മുൻ ശ്രീലങ്കൻ പ്രസിഡണ്ട് ഡിംഗിരി ബന്ദ വിജേതുംഗ അന്തരിച്ചു.[40]
  • സെപ്റ്റംബർ 22 - രാജിവെച്ച പ്രസിഡണ്ട് താബോ എംബക്കിക്ക് പകരം ഗലേമ മോൾട്ടാന്തേ ദക്ഷിണാഫ്രിക്കയുടെ‍ പുതിയ പ്രസിഡണ്ടാകും.[41]
  • സെപ്റ്റംബർ 22 - 2010ൽ ദക്ഷിണാഫ്രിക്കയിൽ വെച്ച് നടക്കുന്ന ലോകകപ്പ് ഫുട്ബോൾ ടൂർണമെൻറിൻറെ ഔദ്യോഗിക ലോഗോ സകുമി പുറത്തിറക്കി.[42]
  • സെപ്റ്റംബർ 24 - 2008 സെപ്റ്റംബർ 1 മുതൽ മുൻകാല പ്രാബല്യത്തോടെ വെള്ളക്കരം കൂട്ടാൻ കേരള മന്ത്രിസഭ തീരുമാനിച്ചു.[43]
  • സെപ്റ്റംബർ 24 - ജപ്പാൻറെ പുതിയ പ്രധാനമന്ത്രിയായി ടാറോ അസോ തിരഞ്ഞെടുക്കപ്പെട്ടു.[44]
  • സെപ്റ്റംബർ 25 - കേന്ദ്രസർക്കാരിൻറെ നിർദ്ദേശത്തിനനുസരിച്ച് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിനെ (കെ.എസ്.ഇ.ബി.) കമ്പനിയാക്കാൻ സർവകക്ഷിയോഗം തീരുമാനിച്ചു.[45]
  • സെപ്റ്റംബർ 25 - ഗൂജറാത്തിലെ ഗോധ്രയിൽ തീവണ്ടി കത്തിച്ച സംഭവം ഗൂഢാലോചനയാണെന്ന കണ്ടെത്തലുള്ള നാനാവതി കമ്മിഷൻ റിപ്പോർട്ട് ഗുജറാത്ത് നിയമസഭയിൽ അവതരിപ്പിച്ചു.[46][47]
  • സെപ്റ്റംബർ 27 - ക്രിക്കറ്റിൽ ഡെൽഹിയെ 187 റണ്ണിന് തോല്പിച്ച് റെസ്റ്റ് ഓഫ് ഇന്ത്യ ഇറാനി ട്രോഫി നേടി.[48]
  • സെപ്റ്റംബർ 27 - ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ മുഖ്യ സെലക്ടർ ആയി കൃഷ്ണമാചാരി ശ്രീകാന്തിനെ നിയമിച്ചു.[49]
  • സെപ്റ്റംബർ 27 - ഡെൽഹിയിൽ ബോംബ് സ്ഫോടനത്തിൽ 3 പേർ മരിച്ചു.[50]
  • സെപ്റ്റംബർ 27 - ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബി.സി.സി.ഐ.) പ്രസിഡണ്ടായി ശശാങ്ക് മനോഹർ തിരഞ്ഞെടുക്കപ്പെട്ടു.[51]
  • സെപ്റ്റംബർ 27 - അമേരിക്കൻ നടനും സംവിധായകുമായ പോൾ ന്യൂമാൻ അന്തരിച്ചു.[52]
  • സെപ്റ്റംബർ 28 - ബോളിവുഡ് ചലച്ചിത്ര പിന്നണിഗായകൻ മഹേന്ദ്രകപൂർ അന്തരിച്ചു.[53]
  • സെപ്റ്റംബർ 30 - രാജസ്ഥാനിലെ ജോധ്‌പൂരിലെ ചാമുണ്ഡിദേവീക്ഷേത്രത്തിലുണ്ടായ തിക്കിലും,തിരക്കിലും പെട്ട് 150 ഓളം പേർ മരിച്ചു.[54]
__SUB_LEVEL_SECTION_-1__

ഒക്ടോബർ

ലൂക്ക് മൊണ്ടാക്‌നിയർ
യോയിച്ചിരോ നാം‌പൂ
  • ഒക്ടോബർ 2 - ഇന്ത്യയുമായുള്ള ആണവക്കരാറിന് അമേരിക്കൻ സെനറ്റ് അനുമതി നല്കി.13-നെതിരെ 86 വോട്ടുകൾക്കാണ്‌ സെനറ്റ്‌ ആണവക്കരാർ പാസാക്കിയത്‌. [55][56]
  • ഒക്ടോബർ 5 - 2008ലെ വള്ളത്തോൾ പുരസ്കാരം കവി പുതുശ്ശേരി രാമചന്ദ്രൻ അർഹനായി.[57]
  • ഒക്ടോബർ 6 - 2006-ലെ രാജീവ്ഗാന്ധി വന്യജീവി സം‌രക്ഷണപുരസ്കാരത്തിന്‌ പ്രകാശ് ആംതെ അർഹനായി.[58]
  • ഒക്ടോബർ 6 - 2008-ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം എച്ച്.ഐ.വി. വൈറസിനെ കണ്ടെത്തിയ ഫ്രാൻസോയിസ് സനൂസി,ലൂക്ക് മൊണ്ടാക്‌നിയർ എന്നീ ഫ്രഞ്ച് ശാസ്ത്രജ്ഞരും, ഹ്യൂമൺ പാപ്പിലോമ വൈറസിനെ കണ്ടെത്തിയ ജർമ്മൻ വൈദ്യശാസ്ത്രജ്ഞനായ ഹറാൾഡ് സർഹോസനും നേടി.[59]
  • ഒക്ടോബർ 7 - 2008-ലെ ഭൗതികശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ജപ്പാൻ ഭൗതികതന്ത്രജ്ഞരായ മകോട്ടോകോബയാഷി,തോഷിഹിഡെ മസ്കാവ , അമേരിക്കൻ ഭൗതികതൻത്രജ്ഞനായ യോയിച്ചിരോ നാം‌പൂ എന്നിവർ അർഹരായി.[60] .
  • ഒക്ടോബർ 7 - ഓസ്ട്രേലിയക്കതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷം രാജ്യാന്തര ക്രിക്കറ്റിൽനിന്നും വിരമിക്കുകയാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലി പ്രഖ്യാപിച്ചു. [61]
  • ഒക്ടോബർ 8 - 2008-ലെ വയലാർ അവാർഡിന്‌ എം.പി. വീരേന്ദ്രകുമാറിന്റെ ഹൈമവതഭൂവിൽ എന്ന യാത്രാവിവരണ ഗ്രന്ഥം അർഹമായി.[62]
  • ഒക്ടോബർ 8 - 2008-ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം അമേരിക്കൻ രസതന്ത്രജ്ഞരായ മാർട്ടിൻ ചാൽഫി, റോജർ വൈ.സിയൻ എന്നിവരും ജപ്പാൻ രസതന്ത്രജ്ഞനായ ഒസമു ഷിമോമുറയും ചേർന്ന് പങ്കിട്ടു.ഗ്രീൻ ഫ്‌ളൂറസന്റ്‌ പ്രോട്ടീനിന്റെ കണ്ടുപിടുത്തത്തിനാണ്‌ ഇവർക്ക്‌ പുരസ്‌ക്കാരം ലഭിച്ചത്.[63]
  • ഒക്ടോബർ 9 - 2008-ലെ സാഹിത്യത്തിനുള്ള നോബൽസമ്മാനത്തിന്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റ്‌ ജീൻ മാരി ഗുസ്‌താവ്‌ ലെ ക്ലെഷ്യോ അർഹനായി.ബാലസാഹിത്യം, സാഹസിക സാഹിത്യം, ലേഖനങ്ങൾ എന്നി മേഖലകൾക്ക്‌ നൽകിയ സംഭാവനകളാണ്‌ അദ്ദേഹത്തെ നോബൽ സമ്മാനത്തിന്‌ അർഹനാക്കിയത്..[64]
  • ഒക്ടോബർ 10 - 2008-ലെ സമാധാനത്തിനുള്ള നോബൽ പുരസ്‌കാരം ഫിൻലാന്റ് മുൻ പ്രസിഡന്റ്‌ മാർട്ടി അഹ്‌തിസാരി നേടി.കാലങ്ങളായി നിലനിന്ന കൊസോവ-സെർബിയ സംഘർഷങ്ങൾ പരിഹരിക്കാനായി യുഎൻ നടത്തിയ ശ്രമങ്ങൾക്ക്‌ നേതൃത്വം നൽകിയത്‌ പരിഗണിച്ചാണ്‌ പുരസ്‌കാരം.[65]
  • ഒക്ടോബർ 10 - ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ആണവക്കരാർ ഒപ്പിട്ടു. ഇന്ത്യൻ വിദേശകാരമന്ത്രി പ്രണാബ് മുഖർജിയും അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി കോണ്ടെലീസ റൈസുമാണ് കരാറിൽ ഒപ്പുവെച്ചത്.[66]
  • ഒക്ടോബർ 12 - അൽഫോൻസാമ്മയെ മാർപ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു.[67]
  • ഒക്ടോബർ 13 - 2008-ലെ സാമ്പത്തികശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന്‌ അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനായ പോൾ ക്രഗ്‌മാൻ അർഹനായി.[68]
  • ഒക്ടോബർ 15 - 2008-ലെ ബുക്കർ സമ്മാനത്തിന് ഇന്ത്യക്കാരനായ അരവിന്ദ് അഡിഗ അർഹനായി. ഇദ്ദേഹത്തിന്റെ ആദ്യ നോവലായ 'ദി വൈറ്റ് ടൈഗർ' ആണ് സമ്മാനത്തിനർഹമായത്.[69]
  • ഒക്ടോബർ 17 - ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന ബഹുമതിക്ക് സച്ചിൻ തെൻഡുൽക്കർ അർഹനായി. ബ്രയൻ ലാറയുടെ 11,953 റൺസ് എന്ന റെക്കോർഡാണ്‌ മൊഹാലിയിലെ ബോർഡർ -ഗവാസ്കർ ,ഇന്ത്യ - ഓസ്ട്രേലിയ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിം‌ഗ്സിൽ സച്ചിൻ മറികടന്നത്.[70]
  • ഒക്ടോബർ 19 - ഡെൽഹി മെട്രോയുടെ മേൽപ്പാലം തകർന്ന് വീണ് 2 പേർ മരിച്ചു.[71]
  • ഒക്ടോബർ 22 - ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ചന്ദ്രയാൻ എന്ന ബഹിരാകാശപേടകത്തെ വിജയകരമായി വിക്ഷേപിച്ചു.[72]
  • ഒക്ടോബർ 29 - പാകിസ്താനിലെ ബലോചിസ്താനിലുണ്ടായ ഭൂകമ്പത്തിൽ 160-ഓളം പേർ മരിച്ചു.[73]
വിശ്വനാഥൻ ആനന്ദ്
  • ഒക്ടോബർ 29 - ഇന്ത്യയുടെ വിശ്വനാഥൻ ആനന്ദ് വീണ്ടും ലോക ചെസ് ചാമ്പ്യനായി. റഷ്യയുടെ വ്ലാദിമിർ ക്രാംനിക്കിനെയാണ് ആനന്ദ് തോല്പിച്ചത്.[74]
  • ഒക്ടോബർ 30 - മാലിദ്വീപിന്റെ പുതിയ പ്രസിഡന്റായി മുഹമ്മദ് നഷീദ് തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ്‌ മൗമൂൻ അബ്ദുൾ ഗയൂമിനെയാണ് നഷീദ് തോല്പിച്ചത്.[75]
  • ഒക്ടോബർ 30 - അസമിലുണ്ടായ സ്ഫോടനപരമ്പരകളിൽ 77 പേർ മരിച്ചു.[76]
  • ഒക്ടോബർ 31 - 2008-ലെ എഴുത്തച്ഛൻ പുരസ്കാരം മഹാകവി അക്കിത്തം അച്യുതൻ നമ്പൂതിരി അർഹനായി.[77]
__SUB_LEVEL_SECTION_-1__

നവംബർ

  • നവംബർ 2 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അനിൽ കുംബ്ലെ രാജ്യാന്തര ക്രിക്കറ്റിൽ നിന്നും വിരമിച്ചു.[78]
  • നവംബർ 4 - ഭീംസെൻജോഷിക്ക്‌ ഭാരതത്തിലെ പരമോന്നത ബഹുമതിയായ ഭാരതരത്നം ലഭിച്ചു.[79]
ബരാക്ക് ഒബാമ
  • നവംബർ 4 - ബരാക്ക് ഒബാമ അമേരിക്കയുടെ 44-ആമത് പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു.[80]
  • നവംബർ 6 - ഭൂട്ടാന്റെ പുതിയ രാജാവായി ജിഗ്‌മെ ഖേസർ നാംഗിയേൽ വാങ്‌ചുക്ക്‌ അധികാരമേറ്റു. 28-കാരനായ ഇദ്ദേഹമാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാജാവ്.[81]
  • നവംബർ 8 - ഹെയ്തിയിലെ ഷാന്റി ടൗൺ സ്കൂൾ ഇടിഞ്ഞുവീണ്‌ 90ഓളം കുട്ടികളും അദ്ധ്യാപകരും കൊല്ലപ്പെട്ടു.[82]
  • നവംബർ 10 - ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി (2-0) ഇന്ത്യ ബോർഡർ-ഗവാസ്കർ ട്രോഫി കരസ്ഥമാക്കി.[83]
  • നവംബർ 10 - മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ സൗരവ് ഗാംഗുലി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.[84]
  • നവംബർ 11 - മാലദ്വീപിൽ ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ പ്രസിഡന്റായി മുഹമ്മദ് നഷീദ് അധികാരമേറ്റു.[85]
  • നവംബർ 14 - ഇന്ത്യ വിക്ഷേപിച്ച ചന്ദ്രയാൻ മൂൺ ഇംപാക്ട് പ്രോബ് ചന്ദ്രനിൽ വിജയകരമായി ഇടിച്ചിറങ്ങി.[86]
  • നവംബർ 19 - ചലച്ചിത്രനടൻ എം.എൻ. നമ്പ്യാർ അന്തരിച്ചു.[87]
  • നവംബർ 19 - സിസ്റ്റർ അഭയ കൊലക്കേസ്: ഫാ. തോമസ്‌ കോട്ടൂർ, ഫാ. ജോസ്‌ പൂതൃക്കയിൽ, സിസ്റ്റർ സെഫി എന്നിവരെ സി.ബി.ഐ. അറസ്റ്റ് ചെയ്തു.[88]
  • നവംബർ 23 - കുൻവാര് നാരായൺ‍, രവീന്ദ്ര കേൽക്കർ, സത്യവ്രത ശാസ്ത്രി എന്നിവർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ചു. 2005-ലെ പുരസ്കാരമാണ് നാരായണിന്. 2006-ലേത് കേൽക്കറും ശാസ്ത്രിയും പങ്കിട്ടെടുത്തു.[89]
  • നവംബർ 26 - മുംബൈയിലുണ്ടായ തീവ്രവാദി ആക്രമണ പരമ്പരയിൽ 195 പേർ മരിക്കുകയും 300-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.[90]
  • നവംബർ 27 - മുൻ ഇന്ത്യൻ പ്രധാനമന്ത്രി വി.പി. സിംഗ് അന്തരിച്ചു.[91]
  • നവംബർ 30 - കേന്ദ്ര ആഭ്യന്തരവകുപ്പു മന്ത്രി ശിവരാജ് പാട്ടീൽ രാജിവെച്ചു.[92] ധനമന്ത്രിയായിരുന്ന പി. ചിദംബരം പുതിയ ആഭ്യന്തരമന്ത്രിയായി സ്ഥാനമേറ്റു.[93]
__SUB_LEVEL_SECTION_-1__

ഡിസംബർ

  • ഡിസംബർ 3 - മുംബൈയിലെ ഭീകരാക്രമണത്തിന്റെ ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മഹാരാഷ്ട്ര മുഖ്യമന്ത്രി വിലാസ്റാവു ദേശ്മുഖ് രാജിവെച്ചു.[94]
  • ഡിസംബർ 4 - കണ്ണൂരിലെ ഇരിക്കൂറിൽ വിദ്യാർത്ഥികൾക്കിടയിലേക്ക് വാൻ ഇടിച്ചുകയറി 9 കുട്ടികൾ മരിച്ചു.[95]
  • ഡിസംബർ 5 - വിലാസ്റാവു ദേശ്മുഖ് രാജിവെച്ചതിനെത്തുടർന്ന് അശോക് ചവാൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.[96]
  • ഡിസംബർ 13 - 2008-ലെ മിസ് വേൾഡ് ആയി റഷ്യയുടെ സെനിയ സുഖിനോവയും, ഫസ്റ്റ് റണ്ണറപ്പായി ഇന്ത്യയുടെ പാർവ്വതി ഓമനക്കുട്ടനും തെരഞ്ഞെടുക്കപ്പെട്ടു.[97]
  • ഡിസംബർ 15 - മലയാള സാഹിത്യ നിരൂപകൻ കെ.പി. അപ്പൻ അന്തരിച്ചു.[98]
  • ഡിസംബർ 23- കെ.പി. അപ്പന്റെ മധുരം നിന്റെ ജീവിതം എന്ന കൃതിക്ക് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം[99]
  • ഡിസംബർ 23-ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പര ഇന്ത്യ നേടി.[100]
__SUB_LEVEL_SECTION_-1__

അവലംബം

  1. "Clinical Sri Lanka clinch series". Cricinfo India. ശേഖരിച്ചത്: ഓഗസ്റ്റ് 11 2008. Check date values in: |accessdate= (help)
  2. സുവർണ വെടിനാദം
  3. 13 dead as J-K burns, PM calls another meet
  4. Phelps wins Olympic Men's 200m Butterfly gold in world record time
  5. Sunil shines in India triumph
  6. നിലമ്പൂർ ആയിഷയ്‌ക്ക്‌ എസ്‌.എൽ.പുരം അവാർഡ്‌
  7. മാതൃഭൂമി വാർത്ത
  8. Phelps Ties Spitz for Golds at a Single Olympics
  9. Usain Bolt the world's fastest man ever
  10. Prachanda elected Prime Minister of Nepal
  11. Historic eighth gold for Michael Phelps
  12. Musharaf quits as Pak President
  13. വൈദ്യുതി നിരക്ക്‌ കൂടുന്നു; യൂണിറ്റിന്‌ 50 പൈസ സർചാർജ്‌ മാതൃഭൂമി 2008 ഓഗസ്റ്റ് 18
  14. Zambia president Levy Mwanawasa dead "Times of India", 2008 ഓഗസ്റ്റ് 19.
  15. പണിമുടക്ക്‌ പൂർണം; തീവണ്ടികൾ റദ്ദാക്കി മാതൃഭൂമി 2008 ഓഗസ്റ്റ് 20.
  16. WRESTLER SUSHIL KUMAR WINS BRONZE "IBNLive", 2008 ഓഗസ്റ്റ് 20.
  17. വിജേന്ദറിന്‌ വെങ്കലം മാത്രം
  18. "Curtains down on 'truly exceptional' Games". IBNLIve. ശേഖരിച്ചത്: ഓഗസ്റ്റ് 24 2008. Check date values in: |accessdate= (help)
  19. "Overall Medal Standings". The official website of the BEIJING 2008 Olympic Games. ശേഖരിച്ചത്: ഓഗസ്റ്റ് 24 2008. Check date values in: |accessdate= (help)
  20. "Nawaz pulls out of Pakistan's coalition government". IBNLive. ശേഖരിച്ചത്: ഓഗസ്റ്റ് 25 2008. Check date values in: |accessdate= (help)
  21. "Chiranjeevi launches Praja Rajyam". Rediff. ശേഖരിച്ചത്: ഓഗസ്റ്റ് 25 2008. Check date values in: |accessdate= (help)
  22. "Shibu Soren sworn in as Jharkhand CM". Rediff. ശേഖരിച്ചത്: ഓഗസ്റ്റ് 29 2008. Check date values in: |accessdate= (help)
  23. "Jharkhand CM Shibu Soren wins trust vote". Rediff. ശേഖരിച്ചത്: ഓഗസ്റ്റ് 29 2008. Check date values in: |accessdate= (help)
  24. "ചിത്രയും ജോൺസണും അർജുന അവാർഡ്‌ ഏറ്റുവാങ്ങി". മാതൃഭൂമി. ശേഖരിച്ചത്: ഓഗസ്റ്റ് 29 2008. Check date values in: |accessdate= (help)
  25. "India seal maiden series triumph in Sri Lanka". Cricinfo India. ശേഖരിച്ചത്: ഓഗസ്റ്റ് 29 2008. Check date values in: |accessdate= (help)
  26. "Bowlers power SL to consolation win". Cricinfo India. ശേഖരിച്ചത്: ഓഗസ്റ്റ് 29 2008. Check date values in: |accessdate= (help)
  27. "Noted industrialist KK Birla dies at 90". Hindustan Times. ശേഖരിച്ചത്: ഓഗസ്റ്റ് 30 2008. Check date values in: |accessdate= (help)
  28. "D Subbarao new RBI chief, to take chage on Sept 5". IBNLive. ശേഖരിച്ചത്: 1 September 2008.
  29. "Black, Paes Take Mixed Doubles Title". The US Open 2008 - Grand Slam Tennis - Official Site. ശേഖരിച്ചത്: 5 September 2008.
  30. http://www.usopen.org/en_US/scores/cmatch/20ws.html
  31. http://www.usopen.org/en_US/scores/cmatch/21ms.html
  32. News&contentId=4482788&BV_ID=@@@ "കുന്നക്കുടി അന്തരിച്ചു" Check |url= value (help). മലയാളമനോരമ. ശേഖരിച്ചത്: 9 September 2008.
  33. "സംവിധായകൻ പി.എൻ.മേനോൻ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത്: 9 September 2008.
  34. "Delhi terror mail traced to Mumbai, death toll 22". IBNLive. ശേഖരിച്ചത്: 14 September 2008.
  35. "Zimbabwe political rivals sign historic power-sharing deal". AFP. ശേഖരിച്ചത്: 15 September 2008.
  36. "MK Kaushik back as Indian men's hockey coach". IBNLive. ശേഖരിച്ചത്: 17 September 2008.
  37. "Cabinet nod for Chandrayaan-II". PTI. ശേഖരിച്ചത്: 18 September 2008.
  38. "60 killed in Islamabad suicide blast". Rediff. ശേഖരിച്ചത്: 21 September 2008.
  39. "Mbeki to resign as South African President". Times Online. ശേഖരിച്ചത്: 21 September 2008.
  40. "Former President D.B.Wijetunga passed away". Asian Tribune. ശേഖരിച്ചത്: 21 September 2008.
  41. "Motlanthe to be sworn in as president". The Times, South Africa. ശേഖരിച്ചത്: 24 September 2008.
  42. "Zakumi - Official Mascot unveiled". FIFA. ശേഖരിച്ചത്: 24 September 2008.
  43. "വെള്ളക്കരം കൂട്ടി; മിനിമം ചാർജിൽ മാറ്റമില്ല". മാതൃഭൂമി. ശേഖരിച്ചത്: 24 September 2008.
  44. "Japan parliament votes for Aso as prime minister". Times of India. ശേഖരിച്ചത്: 24 September 2008.
  45. "കെ.എസ്‌.ഇ.ബി കമ്പനിയാക്കാൻ സംയുക്ത രാഷ്ട്രീയയോഗതീരുമാനം". മാതൃഭൂമി. ശേഖരിച്ചത്: 25 September 2008.
  46. "Godhra report says train carnage a conspiracy". IBNLive. ശേഖരിച്ചത്: 25 September 2008.
  47. "ഗോദ്ര സംഭവം: ഗൂഢാലോചനയെന്ന്‌ നാനാവതി കമ്മീഷൻ". മാതൃഭൂമി. ശേഖരിച്ചത്: 25 September 2008.
  48. "Delhi collapse to hand ROI trophy". Cricinfo. ശേഖരിച്ചത്: 27 September 2008.
  49. "Srikkanth is new cricket selection panel chief". Rediff. ശേഖരിച്ചത്: 27 September 2008.
  50. "Death toll in Delhi blast rises to three". IBNLive. ശേഖരിച്ചത്: 28 September 2008.
  51. "ശശാങ്ക്‌ മനോഹർ ബി.സി.സി.ഐ പ്രസിഡന്റ്‌". മാതൃഭൂമി. ശേഖരിച്ചത്: 27 September 2008.
  52. "Paul Newman dies at 83". CNN. ശേഖരിച്ചത്: 27 September 2008.
  53. "Singer Mahendra Kapoor passes away". Rediff. ശേഖരിച്ചത്: 28 September 2008.
  54. "ജോധ്‌പുർ ക്ഷേത്രത്തിൽ തിക്കും തിരക്കും 150 മരണം". Rediff. ശേഖരിച്ചത്: 30 September 2008.
  55. "ഭേദഗതികളില്ലാതെ ആണവക്കരാറിന്‌ സെനറ്റിന്റെ അനുമതി". മാതൃഭൂമി. ശേഖരിച്ചത്: ഒക്ടോബർ 2, 2008.
  56. "N-deal: A dream come true". Rediff. ശേഖരിച്ചത്: ഒക്ടോബർ 2, 2008.
  57. "ഡോ. പുതുശ്ശേരി രാമചന്ദ്രന്‌ വള്ളത്തോൾ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത്: ഒക്ടോബർ 5, 2008.
  58. "wildlife awards given today". PIB. ശേഖരിച്ചത്: ഒക്ടോബർ 7, 2008.
  59. "The Nobel Prize in Physiology or Medicine 2008". Nobelprize.org. ശേഖരിച്ചത്: ഒക്ടോബർ 7, 2008.
  60. "The Nobel Prize in Physics 2008". Nobelprize.org. ശേഖരിച്ചത്: ഒക്ടോബർ 7, 2008.
  61. "Sourav Ganguly: A born fighter". sify.com. ശേഖരിച്ചത്: ഒക്ടോബർ 7, 2008.
  62. "വയലാർ അവാർഡ്‌ എം.പി.വീരേന്ദ്രകുമാറിന്‌". മാതൃഭൂമി. ശേഖരിച്ചത്: ഒക്ടോബർ 8, 2008.
  63. "The Nobel Prize in Chemistry 2008". Nobelprize.org. ശേഖരിച്ചത്: ഒക്ടോബർ 8, 2008.
  64. "The Nobel Prize in Literature 2008". Nobelprize.org. ശേഖരിച്ചത്: ഒക്ടോബർ 9, 2008.
  65. "The Nobel Peace Prize 2008". Nobelprize.org. ശേഖരിച്ചത്: ഒക്ടോബർ 10, 2008.
  66. "It's done: India signs N-deal with US". Rediff. ശേഖരിച്ചത്: ഒക്ടോബർ 11, 2008.
  67. "India watches as Sister Alphonsa declared saint". IBNLive. ശേഖരിച്ചത്: ഒക്ടോബർ 12, 2008.
  68. "The Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel 2008". Nobelprize.org. ശേഖരിച്ചത്: ഒക്ടോബർ 14, 2008.
  69. "Aravind Adiga's The White Tiger wins Booker". IBNLive. ശേഖരിച്ചത്: ഒക്ടോബർ 15, 2008.
  70. "Tendulkar breaks Lara's record". IBNLive. ശേഖരിച്ചത്: ഒക്ടോബർ 17, 2008.
  71. "2 dead after part of Delhi Metro flyover collapses". IBNLive. ശേഖരിച്ചത്: ഒക്ടോബർ 19, 2008.
  72. "Chandrayaan-1 launched". IBNLive. ശേഖരിച്ചത്: ഒക്ടോബർ 22, 2008. Text " Sends signals across world" ignored (help)
  73. "Scores dead after Pakistan quake". BBC News. ശേഖരിച്ചത്: ഒക്ടോബർ 29, 2008.
  74. "Anand retains World Chess Championship title". IBNLive. ശേഖരിച്ചത്: ഒക്ടോബർ 29, 2008.
  75. "ഗയൂം ഭരണത്തിന്‌ അന്ത്യം; മാലെദ്വീപ്‌ ജനാധിപത്യത്തിലേക്ക്‌". മാതൃഭൂമി. ശേഖരിച്ചത്: ഒക്ടോബർ 30, 2008.
  76. "Terror group claims it carried out Assam blasts". IBNLive. ശേഖരിച്ചത്: ഒക്ടോബർ 30, 2008.
  77. "കവി അക്കിത്തത്തിന്‌ എഴുത്തച്ഛൻ പുരസ്‌കാരം". മാതൃഭൂമി. ശേഖരിച്ചത്: ഒക്ടോബർ 31, 2008.
  78. "Anil Kumble retires from cricket". Cricinfo. ശേഖരിച്ചത്: നവംബർ 6, 2008.
  79. "Pandit Bhimsen Joshi to get Bharat Ratna". Times of India. ശേഖരിച്ചത്: നവംബർ 6, 2008.
  80. "Obama wins historic US election". BBC News. ശേഖരിച്ചത്: നവംബർ 6, 2008.
  81. "Bhutan crowns young king to guide young democracy". Reuters India. ശേഖരിച്ചത്: നവംബർ 6, 2008.
  82. "Haiti school building collapse toll rises to 90". The Hindu. ശേഖരിച്ചത്: നവംബർ 10, 2008.
  83. "India reclaim the Border-Gavaskar Trophy". Cricinfo. ശേഖരിച്ചത്: നവംബർ 10, 2008.
  84. "End of an era as Ganguly walks into sunset". CricketNDTV. ശേഖരിച്ചത്: നവംബർ 10, 2008.
  85. "Nasheed sworn in as Maldives president". Associated Press. ശേഖരിച്ചത്: നവംബർ 11, 2008.
  86. "Chandrayaan-I Impact Probe lands on moon". Times of India. ശേഖരിച്ചത്: നവംബർ 14, 2008.
  87. "നടൻ എം.എൻ നമ്പ്യാർ അന്തരിച്ചു". മാതൃഭൂമി. ശേഖരിച്ചത്: നവംബർ 19, 2008.
  88. "അഭയ കൊലക്കേസ്‌: രണ്ട്‌ വൈദികരെയും കന്യാസ്‌ത്രീയെയും സി.ബി.ഐ. അറസ്റ്റു ചെയ്‌തു". മാതൃഭൂമി. ശേഖരിച്ചത്: നവംബർ 20, 2008.
  89. "കുൻവാറിനും കേൽക്കർക്കും ശാസ്ത്രിക്കും ജ്ഞാനപീഠം". മലയാള മനോരമ. ശേഖരിച്ചത്: നവംബർ 24, 2008.
  90. "Mumbai attacks: Taj Mahal siege ends as total death toll rises to 195" (ഭാഷ: ഇംഗ്ലീഷ്). Telegraph. നവംബർ 29, 2008. ശേഖരിച്ചത്: ഡിസംബർ 4, 2008.
  91. "മുൻ ‍പ്രധാനമന്ത്രി വി.പി.സിങ്ങ്‌ അന്തരിച്ചു". മാതൃഭൂമി. നവംബർ 27, 2008. ശേഖരിച്ചത്: നവംബർ 27, 2008.
  92. "Home Minister Shivraj Patil steps down" (ഭാഷ: ഇംഗ്ലീഷ്). IBNLive. നവംബർ 30, 2008. ശേഖരിച്ചത്: നവംബർ 30, 2008.
  93. "Patil quits, Chidambaram takes charge of Home" (ഭാഷ: ഇംഗ്ലീഷ്). The Hindu. ഡിസംബർ 1, 2008. ശേഖരിച്ചത്: ഡിസംബർ 1, 2008.
  94. "Deshmukh gone, Cong delays successor announcement" (ഭാഷ: ഇംഗ്ലീഷ്). ഇന്ത്യൻ എക്സ്പ്രസ്. ഡിസംബർ 3, 2008. ശേഖരിച്ചത്: ഡിസംബർ 4, 2008.
  95. "ഇരിക്കൂറിൽ വാഹനാപകടം: 9 കുട്ടികൾ മരിച്ചു". മാതൃഭൂമി. ഡിസംബർ 4, 2008. ശേഖരിച്ചത്: ഡിസംബർ 4, 2008.
  96. "Ashok Chavan appointed new Maharashtra CM; Rane revolts" (ഭാഷ: ഇംഗ്ലീഷ്). Money Control. ഡിസംബർ 5, 2008. ശേഖരിച്ചത്: ഡിസംബർ 7, 2008.
  97. "Ms Russia is Miss World, Ms India first runner up" (ഭാഷ: ഇംഗ്ലീഷ്). IBNLive. ഡിസംബർ 13, 2008. ശേഖരിച്ചത്: ഡിസംബർ 15, 2008.
  98. "കെ പി അപ്പൻ അന്തരിച്ചു". മാതൃഭൂമി. ഡിസംബർ 15, 2008. ശേഖരിച്ചത്: ഡിസംബർ 15, 2008.
  99. "കെ.പി.അപ്പന്‌ കേന്ദ്രസാഹിത്യ അക്കാദമി അവാർഡ്‌". മാതൃഭൂമി. ഡിസംബർ 23, 2008. ശേഖരിച്ചത്: ഡിസംബർ 23, 2008.
  100. "An improbable target" (ഭാഷ: ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. ഡിസംബർ 23, 2008. ശേഖരിച്ചത്: ഡിസംബർ 23, 2008.


    ഇരുപതാം നൂറ്റാണ്ട് << ഇരുപത്തൊന്നാം നൂറ്റാണ്ട് : വർഷങ്ങൾ >> ഇരുപത്തിരണ്ടാം നൂറ്റാണ്ട്
    2001   2002   2003   2004   2005   2006   2007   2008   2009   2010   2011   2012   2013   2014   2015   2016   2017   2018   2019   2020   2021   2022   2023   2024   2025   2026   2027   2028   2029   2030   2031   2032   2033   2034   2035   2036   2037   2038   2039   2040   2041   2042   2043   2044   2045   2046   2047   2048   2049   2050   2051   2052   2053   2054   2055   2056   2057   2058   2059   2060   2061   2062   2063   2064   2065   2066   2067   2068   2069   2070   2071   2072   2073   2074   2075   2076   2077   2078   2079   2080   2081   2082   2083   2084   2085   2086   2087   2088   2089   2090   2091   2092   2093   2094   2095   2096   2097   2098   2099   2100
    __SUB_LEVEL_SECTION_1__
    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.