ഹൽവ
അറബ് രാജ്യങ്ങളിലും മദ്ധേഷ്യയിലും ഇന്ത്യയിലും പ്രചാരമുള്ള ഒരു മധുരപലഹാരമാണ് ഹൽവ . അറേബ്യയാണ് ഇതിന്റെ ഉത്ഭവസ്ഥലം. ഹല്വ, ഹല്‌വ, ഹൽവാഹ്, ഹെൽവ, ഹൽവാ, അലുവാ എന്നുമൊക്കെ പറയാറുണ്ട്. ശർക്കരയും നെയ്യും മൈദയോ ആട്ടയോ പോലുള്ള മാവും ചേർത്താണ് ഇത് ഉണ്ടാക്കുന്നത്.
പേരിനു പിന്നിൽ

പലതരം ഹൽവകൾ വില്പനക്ക് വച്ചിരിക്കുന്നു
ഹൽവ എന്നത് അറബി പദമാണ്. ഹലവ എന്ന അറബി പദം (halawa, حلاوة) മാധുര്യം എന്ന അർത്ഥത്തിലാണെങ്കിൽ ഹൽവാ ( halwa, حلوي) എന്നത് മധുരപലഹാരം മിഠായി എന്നൊക്കെയാണ് അർത്ഥം നൽകുന്നത്.
അവലംബം
കുറിപ്പുകൾ
![]() |
വിക്കിമീഡിയ കോമൺസിലെ Halva എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.