ഹൈഡൽബർഗ്

ജർമ്മനിയിലെ ഒരു നഗമാണ് ഹൈഡൽബർഗ് (ജർമ്മൻ: Heidelberg). ബാഡൻ-വ്യൂർട്ടംബർഗ് സംസ്ഥാനത്തിലെ അഞ്ചാമത്തെ വലിയ നഗരമായ ഹൈഡൽബർഗിലാണ് പ്രശസ്തമായ ഹൈഡൽബർഗ് സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. 1386-ൽ സ്ഥാപിതമായ ഈ സർവ്വകലാശാല ജർമ്മനിയിലെ ആദ്യത്തെ സർവ്വകലാശാലയാണ്. ഒന്നര ലക്ഷത്തിലധികം വരുന്ന ഹൈഡൽബർഗ് നഗരത്തിലെ ജനസംഖ്യയുടെ നാലിലൊന്നും ഇവിടുത്തെ വിദ്യാർത്ഥിളാണ്. ജർമ്മനിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നുമാണ് നെക്കാർ നദീതീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഈ പട്ടണം.

ഹൈഡൽബർഗ്
ഹൈഡൽബർഗ് നഗരം
ഹൈഡൽബർഗ് നഗരം
Administration
Country Germany
StateBaden-Württemberg
Admin. regionKarlsruhe
DistrictUrban district
Basic statistics
Area108.83 km2 (42.02 sq mi)
Elevation114 m  (374 ft)
Population 1,59,914  
 - Density1,469 /km2 (3,806 /sq mi)
Time zone CET/CEST (UTC+1/+2)

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.