ഹെപ്പറ്റൈറ്റിസ്
വിവിധ കാരണങ്ങളാൽ കരളിന് ഉണ്ടാകുന്ന വീക്കവും തന്മൂലമുണ്ടാകുന്ന രോഗാവസ്ഥയുമാണ് ഹെപ്പറ്റൈറ്റിസ് (Hepatitis) . ഹെപാർ (hepar :കരൾ) എന്ന ഗ്രീക്ക് പദവും ഐടിസ് (itis:വീക്കം) എന്ന വാക്കും ചേർന്നാണ് ഹെപ്പറ്റൈറ്റിസ് (കരൾ വീക്കം) എന്ന വാക്ക് ഉണ്ടായിട്ടുള്ളത്. ഈ അവസ്ഥ സ്വയം ഭേദമാവുകയോ മഞ്ഞപ്പിത്തത്തോടുകൂടിയ (jaundice), സീറോസിസ് (cirrhosis), ഫയിബ്രോസിസ് (fibrosis)എന്ന കരളിന്റെ മാരക അവസ്ഥയിലേക്ക് രോഗിയെ നയിക്കുകയോ ആവാം. കരളിന്റെ കോശങ്ങൾക്ക് ഗുരുതരമായ നാശം ഉണ്ടായി നാരു പോലെ ആവുന്ന സ്ഥിതിക്കാണ് സീറോസിസ്, തുടർന്നുള്ള ഫയിബ്രോസിസ് അവസ്ഥകൾ എന്നും പറയുന്നത്,
| ഹെപ്പറ്റൈറ്റിസ് Hepatitis | |
|---|---|
![]() | |
| Alcoholic hepatitis evident by fatty change, cell necrosis, Mallory bodies | |
| വർഗീകരണവും ബാഹ്യ ഉറവിടങ്ങളും | |
| സ്പെഷ്യാലിറ്റി | gastroenterology |
| ICD-10 | K75.9 |
| ICD-9-CM | 573.3 |
| DiseasesDB | 20061 |
| MeSH | D006505 |
രോഗ ലക്ഷണങ്ങൾ
രോഗ ലക്ഷണങ്ങൾ അടിസ്ഥാനമാക്കി രോഗത്തിനെ, തീവ്ര(chronic) രോഗാവസ്ഥ എന്നും സ്ഥായി (Chronic) രോഗാവസ്ഥ എന്നും രണ്ടായി വേർതിരിക്കാം.
തീവ്ര രോഗാവസ്ഥ
ഫ്ലൂ ബാധ പോലുള്ള ലക്ഷണങ്ങൾ ആണ് തുടക്കത്തിൽ. പനി, ക്ഷീണം,പേശീ വേദന, സന്ധികളിൽ വേദന , ഓക്കാനം, ഛർദ്ധി എന്നിവ ഉണ്ടാകും. ഭക്ഷണത്തിനു രുചി ഇല്ലായ്മ , പുകവലിക്കാരിൽ പുകവലിക്കാൻ തോന്നാത്ത അവസ്ഥ , മൂത്രത്തിന് മഞ്ഞ നിറം,കണ്ണിനും ത്വക്കിനും മഞ്ഞ നിറം എന്ന മഞ്ഞപിത്തത്തിന്റെ ലക്ഷണങ്ങൾ കാണും. മൂന്നിലൊന്നു രോഗികളിൽ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ, 10 ശതമാനം പേരിൽ കരളിനു വീക്കം,5 ശതമാനം പേരിൽ ലസിക ഗ്രന്ധികൾക്ക് വീക്കം, മറ്റൊരു 5 ശതമാനം പേരിൽ പ്ലീഹ വീക്കം എന്നിവ ഉണ്ടായിരിക്കും [1] പ്രായം കുറഞ്ഞവരിൽ തീവ്ര രോഗാവസ്ഥ ലക്ഷണങ്ങൾ പ്രകടമാകണമെന്നില്ല. രോഗശമന കാലം 7 മുതൽ 10 ദിവസം , ചിലപ്പോൾ മുതൽ 6 ആഴ്ച നീണ്ടു നിന്നേക്കാം[2] . ചിലരിൽ കരളിന്റെ പ്രവർത്തനം നിലക്കുന്നതിനാൽ മാലിന്യങ്ങളെ ശുദ്ധീകരിക്കാൻ കഴിയാതെ അബോധാവസ്ഥയിൽ എത്തി ബാഹ്യ രക്ത വാർച്ച , നീര് എന്നിവ ഉണ്ടായി മരണം സംഭവിക്കാം. കരൾ മാറ്റി വയ്ക്കൽ മാത്രമാണ് പരിഹാരം.
തീവ്ര രോഗാവസ്ഥ കാരണങ്ങൾ
- വൈറസ് മൂലമുണ്ടാകുന്നവ
- ഹെപറ്റൈറ്റിസ് എ,ബി, സി, ഡി&ഇ(Hepatits A B C D&E).
- യെല്ലോ ഫീവർ (Yellow fever), (ഇന്ത്യയിൽ ഇല്ല).
- കെഎൽസ്-5 (Kls -V)
- അഡിനോ വൈറസുകൾ (Adenoviruses )
- വൈറസ് മൂലമാല്ലാത്തവ
- ടോക്സോപ്ലാസ്മ (Toxoplasma )
- ലെപ്റ്റോസ്പൈറ (Leptospira : എലിപ്പനി ഉണ്ടാക്കുന്ന രോഗാണു)
- ക്യുഫീവർ. (Q fever) [3]
- റോക്കി പർവതങ്ങളിലെ പുള്ളിപ്പനി (Rocky mountain spotted fever)[4]
- മദ്യം (Alcohol)
- വിഷങ്ങൾ (Toxins): കൂണിലെ (mushrooms ) അമാനിട (Amanita) വിഷം, കാർബൺ ടെട്രാക്ലോറൈഡ്.
- ചില മരുന്നുകൾ: (Drugs ):പാരസെറ്റമോൾ (Paracetamol ), അമോക്സിസിലിൻ (Amoxycillin) ക്ഷയരോഗത്തിനെതിരെ ഉള്ള ചില മരുന്നുകൾ, മിനോസൈക്ലിൻ തുടങ്ങിയവ.
- കരളിലെ രക്തവിതരണ തകരാർ. ( Ischemic insfficiency ),
- ഗർഭാവസ്ഥ
- രോഗ പ്രതിരോധ വ്യവസ്ഥയിലെ തകരാർ. (SLE )
- വളർച്ച സംബന്ധ രോഗം (Metabolic disease ) വിൽസൺ രോഗം.
സ്ഥായി രോഗാവസ്ഥ
വ്യക്തമായ രോഗലക്ഷങ്ങൾ ഇല്ലാതെ അസ്വസ്ഥത, ക്ഷീണം എന്നിവ മാത്രമായിരിക്കും പ്രകടമാവുക. രോഗനിർണയത്തിന് രക്തപരിശോധന വേണ്ടി വരും. കരളിനു നാശം ഉണ്ടാകുമ്പോഴായിരിക്കും മഞ്ഞപ്പിത്ത ലക്ഷണങ്ങൾ കാണുക. അപ്പോൾ കരളിനു വീക്കം ഉണ്ടായിരിക്കും [5]. കരളിന് നാശം സംഭവിക്കുമ്പോൾ , അതായത് സീറോസിസ് അവസ്ഥയിൽ, തൂക്കം കുറയുകയും കാലിനു നീര്, രക്ത വാർച്ച , മഹോദരം എന്നിവ ഉണ്ടാവുകയും ചെയ്യും. തുടർന്ന് വൃക്കകൾ പ്രവർത്തന രഹിതമാകും . ശ്വാസനാളത്തിൽ മാരകമായ രക്തവാർച്ച, അബോധാവസ്ഥ, മരണം എന്നിവയിലേക്ക് രോഗി എത്തപ്പെടാം..
സ്ഥായി രോഗാവസ്ഥ കാരണങ്ങൾ
- വൈറൽ ഹെപ്പറ്റൈറ്റിസ് : ഹെപ്പറ്റൈറ്റിസ്-ഡി യോട് കൂടിയതോ അല്ലാത്തതോ ആയ ഹെപ്പറ്റൈറ്റിസ്-ബി.( ഹെപ്പറ്റൈറ്റിസ്-ഏയും ഈയും, സ്ഥായി രോഗാവസ്ഥ അതായത് നീണ്ടു നിൽക്കുന്ന രോഗാവസ്ഥ ഉണ്ടാക്കുന്നില്ല.)
- രോഗ പ്രതിരോധ വ്യവസ്ഥയിലെ തകരാർ മൂലമുള്ള ഹെപ്പറ്റൈറ്റിസ്
- മദ്യം (Alcohol)
- മരുന്നുകൾ : മീതൈൽഡോപ (Methyldopa) , നൈട്രോഫ്യുറന്റോയിൻ (nitrofurantoin ), ഐസോനയാസിഡ് (isoniazid), *കീറ്റോകൊണസോൾ ([ketoconazole )
- പാരമ്പര്യം
- വിൽസണിന്റെ രോഗം (Wilsons disease), മുതലായവ.
അവലംബം
- Ryder S, Beckingham I (2001). "ABC of diseases of liver, pancreas, and biliary system: Acute hepatitis". BMJ. 322 (7279): 151–153. doi:10.1136/bmj.322.7279.151. PMC 1119417. PMID 11159575.
- V.G. Bain and M. Ma, Acute Viral Hepatitis, Chapter 14, First principle of gastroenterology (an online text book)
- Figure 7.12 (Some causes of acute parenchymal damage), Parveen, M.D. Kumar (Editor), Michael, M.d. Clark (Editor) (2005). Clinical Medicine: with STUDENT CONSULT Access. Philadelphia, PA: W.B. Saunders Company. ISBN 0-7020-2763-4.CS1 maint: Multiple names: authors list (link) CS1 maint: Extra text: authors list (link)
- Scott Moses, MD, Acute Hepatitis causes, Family practice notebook.com
- Chronic hepatitis at Merck Manual of Diagnosis and Therapy Home Edition
