ഹാസ്സിയം

അണുസംഖ്യ 108 ആയ മൂലകമാണ് ഹാസ്സിയം. Hs ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. ഇത് ഒരു കൃത്രിമ മൂലകമാണ്.

108 ബോറിയംഹാസ്സിയംമെയ്റ്റ്നേറിയം
Os

Hs

(Upo)
ആവർത്തനപ്പട്ടിക - വികസിത ആവർത്തനപ്പട്ടിക
വിവരണം
പേര്, പ്രതീകം, അണുസംഖ്യ ഹാസ്സിയം, Hs, 108
കുടുംബംസംക്രമണ മൂലകങ്ങൾ
ഗ്രൂപ്പ്, പിരീഡ്, ബ്ലോക്ക് 8, 7, d
രൂപംunknown, probably silvery
white or metallic gray
സാധാരണ ആറ്റോമിക ഭാരം[277] g·mol1
ഇലക്ട്രോൺ വിന്യാസം[Rn] 5f14 6d6 7s2
ഓരോ ഷെല്ലിലേയും
ഇലക്ട്രോണുകൾ
2, 8, 18, 32, 32, 14, 2
ഭൗതികസ്വഭാവങ്ങൾ
Phasepresumably a solid
Atomic properties
ക്രിസ്റ്റൽ ഘടനunknown
ഓക്സീകരണാവസ്ഥകൾ8
CAS registry number54037-57-9
Selected isotopes
Main article: Isotopes of ഹാസ്സിയം
iso NA half-life DM DE (MeV) DP
277Hs syn 16.5 min[1] SF
275Hs syn 0.15 s α 9.30 271Sg
271Hs syn 40# s α 9.27,9.13 267Sg
270Hs syn 3.6# s α 8.83 266Sg
269Hs syn 9.7 s α 9.21,9.10,8.97 265Sg
267mHs syn 0.8 s α 9.83 263Sg
267Hs syn 52 ms α 9.87 263Sg
266Hs syn 2.3 ms α 10.18 262Sg
265mHs syn 0.75 ms α 261Sg
265Hs syn 2.0 ms α 261Sg
264Hs syn ~0.8 ms .5 α 10.43 260Sg
.5 SF
അവലംബങ്ങൾ

ആവർത്തനപ്പട്ടികയിൽ തൊട്ടുമുകളിലുള്ള ഓസ്മിയത്തിന് സമാനമായ രീതിയിലാണ് ഹാസ്സിയം, ഹാസ്സിയം ടെട്രോക്സൈഡായി ഓക്സീകരിക്കപ്പെടുന്നത്. ഇതിന്റെ ബാഷ്പീകരണശീലം ഓസ്മിയം ടെട്രോക്സൈഡിനേക്കാൾ കുറവാണ്.[2]

ഔദ്യോഗിക കണ്ടെത്തൽ

1984ൽ ജർമനിയിലെ ഡാംസ്റ്റാഡ്റ്റിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെവി അയോൺ റിസേർച്ചിൽ വച്ച് പീറ്റർ ആംബസ്റ്റർ, Gottfried Münzenberg എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷകരുടെ സംഘമാണ് ആദ്യമായി ഹാസ്സിയം കൃത്രിമമായി നിർമിച്ചത്. അവർ ഒരു ലെഡ് തന്മാത്രയിലേക്ക് ഇരുമ്പ്-58 ന്യൂക്ലിയൈ കൂട്ടിയിടിപ്പിച്ചു. മൂന്ന് 265Hs അണുക്കളും ഒരു ന്യൂട്രോണുമായിരുന്നു ആ പ്രവർത്തനത്തിലെ ഉൽപന്നങ്ങൾ

1992ൽ ഐയുപിഎസി/ ഐയുപിഎസി ട്രാൻസ്ഫെർമിയം വർക്കിങ് ഗ്രൂപ്പ് ജിഎസ്ഐ സംഘത്തെ ഹാസ്സിയത്തിന്റെ ഉപജ്ഞാതാക്കളായി ഔദ്യോഗികമായി പ്രഖ്യാപിച്ചു.[3]

നാമകരണം

മൂലകം 108 ആദ്യകാലങ്ങളിൽ ഏക ഓസ്മിയം എന്നാണ് അറിയപ്പെട്ടിരുന്നത്. മൂലകങ്ങളുടെ നാമകരണത്തെ സംബന്ധിച്ച വിവാദങ്ങൾ നടന്നുകൊണ്ടിരുന്ന സമയത്ത് ഐയുപിഎസി മൂലകം 108ന് താൽകാലികമായി അൺനിൽഒക്ടിയം എന്ന പേര് സ്വീകരിച്ചു. [4] 1992ൽ മൂലകത്തിന്റെ ഉപജ്ഞാതാക്കൾ ഹാസ്സിയം എന്ന പേര് നിർദ്ദേശിച്ചു. അവരുടെ സ്ഥാപനം സ്ഥിതിചെയ്യുന്ന ഹെസ്സെ സംസ്ഥാനത്തിന്റെ ലാറ്റിൻ നാമത്തിൽനിന്നാണ് ഈ പേരിന്റെ ഉദ്ഭവം (ലാറ്റിൻ:ഹാസ്സിയ, ജർമൻ:ഹെസ്സെൻ).

1994ൽ ഐ.യു.പി.എ.സി.യുടെ ഒരു സമിതി 108ആം മൂലകത്തിന് ഹാഹ്നിയം (Hn) എന്ന പേര് നിർദ്ദേശിച്ചു. [5]

1997ൽ ഹാസ്സിയം (Hs) എന്ന പേര് സാർവ്വദേശീയമായി അംഗീകരിക്കപ്പെട്ടു.[6]

ഇലക്ട്രോണിക് ഘടന

ഹാസ്സിയത്തിന് 6 നിറഞ്ഞ ഷെല്ലുകളും 7s+5p+3d+2f=17 നിറഞ്ഞ സബ്‌ഷെല്ലുകളും 108 ഓർബിറ്റലുകളുമുണ്ട്.

ബോർ മാതൃക: 2, 8, 18, 32, 32, 14, 2

ക്വാണ്ടം മെക്കാനിക്കൽ മാതൃക: 1s22s22p63s23p64s23d10 4p65s24d105p66s24f145d10 6p67s25f146d6

ഐസോട്ടോപ്പുകളും കണ്ടെത്തിയ വർഷവും

ഐസോട്ടോപ്പ്കണ്ടെത്തിയ വർഷംരാസപ്രവർത്തനം
264Hs1986207Pb(58Fe,n)
265Hs1984208Pb(58Fe,n)
266Hs2000207Pb(64Ni,n) [7]
267Hs1995238U(34S,5n)
268Hsഅറിവില്ല
269Hs1996208Pb(70Zn,n) [8]
270Hs2004248Cm(26Mg,4n)
271Hs2004248Cm(26Mg,3n)
272Hsഅറിവില്ല
273Hsഅറിവില്ല
274Hsഅറിവില്ല
275Hs2003242Pu(48Ca,3n) [9]
276Hsഅറിവില്ല
277Hs1999?244Pu(48Ca,3n) [9]


അവലംബങ്ങൾ

  1. Hassium 108
  2. ""Chemistry of Hassium"" (PDF). Gesellschaft für Schwerionenforschung mbH. 2002. ശേഖരിച്ചത്: 2007-01-31. Check date values in: |date= (help)
  3. "Discovery of the transfermium elements", IUPAC Technical report, Pure & Appl. Chem., Vol. 65, No. 8, pp. 1757-1814,1993. Retrieved on 2008-03-07
  4. unniloctium - Definitions from Dictionary.com
  5. http://iupac.org/publications/pac/1994/pdf/6612x2419.pdf (IUPAC 1994 recomm)
  6. http://iupac.org/publications/pac/1997/pdf/6912x2471.pdf (IUPAC 1997 recomm)
  7. see darmstadtium
  8. see ununbium
  9. see ununquadium
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.