ഹാറൂൻ

ഇസ്‌ലാമികവിശ്വാസത്തിലെ ഒരു പ്രവാചകനാണ്‌ ഹാറൂൻ. മൂസയുടെ സഹോദരനാണദ്ദേഹം. അഹറോൻ എന്ന പേരിലാണ് അദ്ദേഹം ക്രിസ്തുമത ഗ്രന്ഥമായ ബൈബിളിൽ പരാമർശിക്കപ്പെടുന്നത്. അദ്ദേഹം 122 വയസ്സു വരെ ജീവിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. സമകാലികരായ പ്രവാചകന്മാരായിരുന്നു ഹാറൂൻ നബിയും മൂസാ നബിയും. അവർ രണ്ടുപേരും ഒന്നിച്ചാണ് പ്രബോധനം നടത്തിയിരുന്നത്. ഫറോവാ ചക്രവർത്തിയായിരുന്ന ഫിർഔനിൽ നിന്നും ഇവർ രണ്ടുപേർക്കും വലിയ വെല്ലുവിളികൾ നേരിടേണ്ടിവന്നിരുന്നു.

ഹാറൂൻനബി ഖുർആനിൽ

പിന്നീട്‌ അവർക്ക്‌ ശേഷം, നമ്മുടെ ദൃഷ്ടാന്തങ്ങളുമായി ഫിർഔൻറെയും അവൻറെ പ്രമാണിമാരുടെയും അടുത്തേക്ക്‌ മൂസായെയും ഹാറൂനെയും നാം നിയോഗിച്ചു. എന്നാൽ അവർ അഹങ്കരിക്കുകയാണ്‌ ചെയ്തത്‌. അവർ കുറ്റവാളികളായ ഒരു ജനവിഭാഗമായിരുന്നു. അങ്ങനെ നമ്മുടെ പക്കൽ നിന്നുള്ള സത്യം അവർക്ക്‌ വന്നെത്തിയപ്പോൾ അവർ പറഞ്ഞു: തീർച്ചയായും ഇത്‌ സ്പഷ്ടമായ ഒരു ജാലവിദ്യതന്നെയാകുന്നു. (ഖുർആൻ-10:75-76)

അവലംബം

  • www.zainab.org/commonpages/ebooks/english/short/prophets.htm
ഇസ്ലാമിലെ പ്രവാചകന്മാർ
ആദം ഇദ്‌രീസ് നൂഹ് ഹൂദ് സ്വാലിഹ് ഇബ്രാഹിം ലൂത്ത് ഇസ്മായിൽ ഇസ്ഹാഖ് യഅഖൂബ് യൂസുഫ് അയ്യൂബ് ശുഐബ്
മൂസാ ഹാറൂൻ ദുൽ കിഫ്‌ൽ ദാവൂദ് സുലൈമാൻ ഇൽയാസ് അൽ യസഅ് യൂനുസ് സക്കരിയ യഹ്‌യ ഈസാ മുഹമ്മദ്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.