സ്ത്രീധനം

വിവാഹസമയത്ത് സ്ത്രീകൾക്ക് അവരുടെ രക്ഷിതാക്കളിൽ നിന്നോ മാതാപിതാക്കളിൽ നിന്നോ ലഭിക്കുന്ന ഭൗതികആസ്തികളെ (പണം, സ്വത്തുവകകൾ തുടങ്ങിയവ)യാണ്‌ പൊതുവേ സ്ത്രീധനം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

സ്ത്രീധനസമ്പ്രദായം ഇന്ത്യയിൽ നിയമം മൂലം നിരോധിച്ചിട്ടുണ്ട്. 1961 - ലെ സ്ത്രീധന നിരോധ നിയമത്തിൽ നൽകിയിരിക്കുന്ന സ്ത്രീധനത്തെ സംബന്ധിച്ച നിർവ്വചനം കുറേക്കൂടി വിപുലമാണ്. അതുപ്രകാരം, വിവാഹത്തിനുമുൻപോ, വിവാഹ സമയത്തോ, വിവാഹശേഷം വിവാഹവുമായി ബന്ധപ്പെട്ടോ വിവാഹത്തിലെ ഏതെങ്കിലും ഒരുകക്ഷി മറുകക്ഷിക്ക് നൽകുന്നതോ നൽകാമെന്ന് സമ്മതിക്കുന്നതോ ആയ സ്വത്തിനെയോ മൂല്യമുള്ള ഈടിനെയോ സ്ത്രീധനമെന്ന് വിശേഷിപ്പിക്കാം. ഇത് ഏതെങ്കിലും ഒരു കക്ഷിയോ, മാതാപിതാക്കളോ മറുകക്ഷിക്ക് നേരിട്ടോ, പരോക്ഷമായോ നൽകുന്നതുമാകാം. അതേസമയം മുസ്ലീം വ്യക്തിനിയപ്രകാരമുളള മഹർ ഈ നിർവ്വചനത്തിൽപെടുന്നുമില്ല. [1]

സ്ത്രീധനം ഇസ്ലാമിൽ

വിവാഹസമയത്ത്, പുരുഷൻ സ്ത്രീക്ക് അവളുടെ മാന്യതക്കും നിലവാരത്തിനും യോജിച്ച രീതിയിലുള്ള വിവാഹമൂല്യം (മഹർ) നൽകണമെന്ന് ഇസ്ലാം മതം അനുശാസിക്കുന്നു. വിവാഹമൂല്യം നിശ്ചയിക്കാതെയും നൽകാതെയുള്ള വിവാഹങ്ങൾ സാധുവാകുകയില്ല. എന്നാൽ നിശ്ചയിച്ച ഈ വിവാഹമൂല്യസമ്പ്രദായം ഇന്ത്യയിൽ ഇന്നൊരു ചടങ്ങ് മാത്രമാണ്. ഇതിനു പകരം പുരുഷൻ സ്ത്രീയിൽനിന്ന് ഈടാക്കുന്ന സ്ത്രീധനം എന്ന സമ്പ്രദായമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മഹ്റിനേക്കാൾ കൂടിയ തുകയാണ് സ്ത്രീകളുടെ രക്ഷിതാക്കളിൽനിന്നും പുരുഷൻ സ്ത്രീധനമെന്ന പേരിൽ വാങ്ങിക്കൊണ്ടിരിക്കുന്നത്.

അവലംബം

  1. ദി ഡൗറി പ്രൊഹിബിഷൻ ആക്ട്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.