സ്തംഭനം

ഒരു മാന്ത്രികകർമ്മത്തെയാണ് സ്തംഭനം എന്ന് വിളിക്കുന്നത്. പ്രധാനമായും വൈഷ്‌ണവം, ശാക്തേയം, ശൈവം എന്നീ മന്ത്രവാദരീതികളാണ്‌ നിലവിലുളളത്‌. ഈ രീതികളിലൂടെ നിർവഹിക്കപ്പെടുന്ന ഷഡ്കർമങ്ങളിലൊന്നാണ് സ്തംഭനം.[1]

മറ്റുള്ള മനുഷ്യരുടെയോ ദേവതകളുടെയോ ജീവികളുടെയോ പ്രവർത്തനം അഹിതകരമാകുമ്പോൾ ഈ കർമ്മത്തിലൂടെ അത് തടയാൻ സാധിക്കുമെന്ന് ചിലർ വിശ്വസിക്കുന്നുണ്ട്.[2] ശത്രുവിന് ഒന്നും ചെയ്യാൻ ശേഷിയില്ലാതെയാക്കുവാൻ ഈ കർമ്മത്തിലൂടെ സാധിക്കുമെന്നാണ് വിശ്വാസം.

ചെയ്യുന്ന രീതി

മന്ത്രവാദക്കളം വരച്ചശേഷമാണ് ഈ മാന്ത്രികകർമ്മം ചെയ്യുന്നത്.[3] ഭഗവതിയെ മഞ്ഞപ്പൂക്കൾ കൊണ്ട് പൂജിക്കുകയാണ് പ്രധാന കർമ്മം. വീടിന്റെ കിഴക്കുഭാഗത്തായി കിഴക്കോട്ടു നോക്കിയിരുന്നുവേണം ഇത് ചെയ്യാൻ. കറുത്തപക്ഷത്തിലെ പഞ്ചമി, അഷ്ടമി, കറുത്തവാവ്; ചൊവ്വ, ശനി, ഞായർ എന്നീ ദിവസങ്ങളുമാണ് അനുയോജ്യമായ ദിവസങ്ങൾ. ആനത്തോലിട്ടിരുന്ന് കൊന്നയുടെ ചമത ആടിന്റെ നെയ്യിൽ നനച്ചാണ് ഹോമിക്കേണ്ട‌ത്. വേപ്പിൻ കുരു കൊണ്ടാണ് ജപമാല നിർമ്മിക്കേണ്ടത്. ഹോമത്തിനായുള്ള അഗ്നി പേരാൽമരം കടഞ്ഞുവേണം ഉണ്ടാക്കുവാൻ.

സംസ്കാരത്തിൽ

ഐതിഹ്യമാലയിൽ തേവലശ്ശേരി നമ്പി എന്നയാളെപ്പറ്റിയുള്ള അതിശയോക്തി നിറഞ്ഞ വിവരണങ്ങളോടൊപ്പം ഇദ്ദേഹത്തിന് സ്തംഭനം എന്ന മന്ത്രവിദ്യയും വശമുണ്ടായിരുന്നു എന്ന് പ്രസ്താവനയുണ്ട്.[4]

ഇതും കാണുക

അവലംബം

  1. പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. ശേഖരിച്ചത്: 10 ഏപ്രിൽ 2013.
  2. "മന്ത്രജപവും പ്രയോജനങ്ങളും". ജന്മഭൂമിഡൈലി. ശേഖരിച്ചത്: 7 ഏപ്രിൽ 2013.
  3. പി., രഞ്ജിത്ത്കുമാർ. "കളം". പുഴ.കോം. ശേഖരിച്ചത്: 10 ഏപ്രിൽ 2013.
  4. ഐതിഹ്യമാല/തേവലശ്ശേരി നമ്പി. വിക്കിഗ്രന്ഥശാല.

പുറത്തേയ്ക്കുള്ള കണ്ണികൾ

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.