സെന്റ്

അളവിന്റെ ഒരു ഏകകമാണ് സെന്റ്. ഇത് ഒരു പ്രധാന ഏകകത്തിന്റെ നൂറിലൊരംശമായി കണക്കാക്കുന്നു.

വിസ്തീർണ്ണം

ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് സെന്റ്.ഏക്കറിന്റെ നൂറിലൊരംശമാണ് സെന്റ്. [1]

കണക്കുകൂട്ടൽ

  • 100 സെന്റ് = 1 ഏക്കർ.
  • 1 സെന്റ് = 1⁄100 ഏക്കർ.
  • 1 സെന്റ് = 40.468 ചതുരശ്ര മീറ്റർ.
  • 1 സെന്റ് = 435.60 ചതുരശ്ര അടി.

സംഗീതം

സംഗീതത്തിൽ ഒരു സെന്റ് സെമിടോണിന്റെ നൂറിലൊരംശമാണ്. അതായത്, ഒക്ടേവിന്റെ 1200ൽ ഒരംശം.

മറ്റുള്ളവ

വജ്രത്തിന്റെ കാര്യത്തിൽ ഒരു കാരറ്റിന്റെ നൂറിൽ ഒരംശമാണ് ഒരു സെന്റ്. ഇത് പോയിന്റ് എന്നും അറിയപ്പെടുന്നു.

അവലംബം

This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.