സുദർശനചക്രം

ഹിന്ദു പുരാണങ്ങളിൽ മഹാവിഷ്ണുവിന്റെ അടയാളമായി കരുതപ്പെടുന്ന, കയ്യിൽ കറങ്ങുന്ന മൂർച്ചയുള്ള ആയുധത്തെയാണ്‌ സുദർശന ചക്രം എന്നു പറയുന്നത്. ധർമ്മത്തിന്റെ ശത്രുക്കളെ ഇല്ലാതാക്കുവാൻ മഹാവിഷ്ണു ഉപയോഗിക്കുന്ന ആയുധം ആണിത്. മഹാ വിഷ്ണുവിന്റെ നാലു കൈകളിലായി ശംഖ്, ചക്രം, ഗദ, താമര പിടിക്കുന്നു. ചുണ്ടു വിരൽ ഉപയോഗിച്ചാണ് മഹാവിഷ്ണു സുദർശന ചക്രം പിടിക്കുന്നത്. ഇത് ഒരു ദൈവിക ആയുധമായാണ് സകല്പ്പം. മഹാവിഷ്ണുകൂടാതെ ദേവിയും ശിവനും ചക്രം ഉപയോഗികാൻ കഴിവുണ്ട്.

മഹാവിഷ്ണുവിന്റെ കയ്യിൽ കറങ്ങുന്ന സുദർശന ചക്രത്തിന്റെ ചിത്രീകരണം

പേരിനുപിന്നിൽ

സു എന്നാൽ നല്ലത്, സത്യം എന്നും ദർശനം എന്നാൽ കാഴ്ച എന്നുമാണ് അർഥം. സുദർശനം എന്നാൽ നല്ല കാഴ്ച്ച എന്നാണ് അർഥം. ഇതിനെ ചക്രം ആയി ചിത്രീകരിച്ചിരിക്കുന്നതിനും കാരണം ഉണ്ട്. ഒരു ചക്രത്തെ ഇതു ദിശയിൽ നോക്കിയാലും അതിന്റെ രൂപത്തിൽ മാറ്റം വരുന്നില്ല. അതുപോലെ ഏതു വശത്ത് നിന്ന് നോക്കിയാലും നല്ലതായി അനുഭവപ്പെടുന്ന ദർശനം ഉപയോഗിച്ച് മനുഷ്യമനസ്സിലെ തിന്മയെ നശിപ്പിച്ച് നന്മയെ സ്ഥാപിക്കാൻ വിഷ്ണു ഈ ആയുധം ഉപയോഗിക്കുന്നു.

അവലംബം

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.