സിസിലി
ഇറ്റലിലുടെ ഭാഗമായ സ്വയംഭരണാധികാരമുള്ള ഒരു ദ്വീപാണ് സിസിലി (ഇംഗ്ലീഷിൽ:Sicily; ഇറ്റാലിയനിൽ: Sicilia (സിഷില്യ) ). ഇറ്റലിയുടെ തെക്കുഭാഗത്തായ് സ്ഥിതിചെയ്യുന്ന സിസിലി പ്രാചീനകാലം മുതൽക്കേ പ്രസിദ്ധമാണ്. മദ്ധ്യധരണ്യാഴിയിലെ ഏറ്റവും വലിയ ദ്വീപും സിസിലിയാണ്. പ്രശസ്ത ശാസ്ത്രജ്ഞനായിരുന്ന ആർക്കിമിഡീസിന്റെ മാതൃഭൂമിയും സിസിലിയാണ്.
സിസിലി Sicilia | |||
---|---|---|---|
Autonomous region of Italy | |||
| |||
Country | Italy | ||
Capital | പലേർമോ | ||
Government | |||
• President | Raffaele Lombardo (MpA) | ||
Area | |||
• Total | 25,711 കി.മീ.2(9,927 ച മൈ) | ||
Population (31 December 2011) | |||
• Total | 5051075 | ||
• സാന്ദ്രത | 200/കി.മീ.2(510/ച മൈ) | ||
ജനസംബോധന | Sicilian | ||
Citizenship[1] | |||
• Italian | 98% | ||
സമയ മേഖല | CET (UTC+1) | ||
• വേനൽക്കാല സമയം (ഡി.എസ്.ടി) | CEST (UTC+2) | ||
GDP/ Nominal | € 84.5[2] billion (2008) | ||
GDP per capita | € 16,600[3] (2008) | ||
NUTS Region | ITG | ||
വെബ്‌സൈറ്റ് | www.regione.sicilia.it |
മെസ്സീനിയൻ കടലിടുക്കാണ് സിസിലിയെ ഇറ്റാലിയൻ ഉപദ്വീപിൽനിന്നും വേർത്തിരിക്കുന്നത്. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള സജ്ജീവ അഗ്നിപർവതമായ എറ്റ്നയാണ് സിസിലിയുടെ മറ്റൊരു പ്രത്യേകത. 3320 മീറ്ററാണ് ഇതിന്റെ ആകെ ഉയരം. മെഡിറ്റരേനിയൻ കാലാവസ്ഥയാണ് സിസിലിയിലും അനുഭവപ്പെടുന്നത്.
സമ്പന്നവും അതുല്യവുമായ ഒരു പരമ്പരാഗത സംസ്കാരം സിസിലിക്കുണ്ട്. കല, സാഹിത്യം, സംഗീതം, വാസ്തുവിദ്യ, ഭക്ഷണവൈവിധ്യം തുടങ്ങിയ മേഖലകളിൽ എല്ലാം സിസിലി ഒട്ടും പിറകിലല്ല. പൗരാണിക കാലം മുതൽക്കേ പ്രശസ്തമായ സിസിലിയിൽ ഇന്ന് അനവധി പുരാവസ്തു കേന്ദ്രങ്ങൾ ഉണ്ട്. നെക്രോപൊളിസ്, സെലിനന്റെ തുടങ്ങിയവ ഉദാഹരണം
ഭൂമിശാസ്ത്രം
ഏതാണ്ട് ത്രികോണാകൃതിയിലുള്ള ഒരു ദ്വീപാണ് സിസിലി. മെസ്സീനിയൻ ഉൾക്കടൽ സിസിലിയെ ഇറ്റാലിയൻ ഉപദ്വീപിൽ നിന്നും വേർത്തിരിക്കുന്നു. ദ്വീപിനെ വങ്കരയിൽ നിന്നും വേർത്തിരിക്കുന്ന ഈ കടലിടുക്കിന്റെ വീതി വടക്കുഭാഗത്ത് ഏകദേശം 3 കി.മീ യും തെക്ക് 16 കി.മീ യുമാണ്.
കുന്നുകളും പർവതങ്ങളും നിറഞ്ഞ ഭൂപ്രകൃതിയാണ് സിസിലിക്ക്. മെഡോനി, നെബ്രോനി, പെലോറിറ്റാനി തുടങ്ങിയ പർവതനിരകൾ ദ്വീപിന്റെ ഉത്തര ഭാഗത്തായ് സ്ഥിതിച്ചെയ്യുന്നു. ഇതിൽ ഏറ്റവും നീളമേറിയ പർവതനിര മെഡോനിയാണ്. 2000 മീറ്ററാണിതിന്റെ ആകെ നീളം.
നദികൾ
അനേകം നദികളാൽ സമ്പുഷ്ടമാണ് സിസിലി. ഇവയിൽ ഭൂരിഭാഗവും വടക്കൻ മലനിരകളിൽ ഉദ്ഭവിച്ച്, മദ്ധ്യ സിസിലിയിലൂടെ തെക്കോട്ടൊഴുകി മദ്ധ്യധരണ്യാഴിയിൽ പതിക്കുന്നു. സിസിലിയിലെ പ്രധാന നദികളുടെ പട്ടിക താഴെ കൊടുത്തിരിക്കുന്നു
|
കാലാവസ്ത
മെഡിറ്ററേനിയൻ കാലാവസ്ഥയാണ് സിസിലിയിൽ അനുഭവപ്പെടുന്നത്. സൗമ്യമായ നനഞ്ഞ ശൈത്യവും ചൂടുള്ള വരണ്ട വേനൽകാലവുമാണ് സിസിലിയിലുള്ളത്. 1999 ആഗസ്ത് 10-നാണ് സിസിലിയിലെ ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്. 48.5 ഡിഗ്രീ സെൽസ്സ്യസ്. യൂറോപ്പിലെതന്നെ രേഖപ്പെടുത്തിയ താപനിലകളിൽ വെച്ച് ഏറ്റവും ഉയർന്ന സംഖ്യയാണിത്. [4]
സസ്യ-ജന്തുജാലം
റോമൻ സാമ്രാജ്യ കാലം മുതൽക്കേ വനവൽക്കരണത്തിനു പേരുകേട്ട പ്രദേശമാണ് സിസിലി.
സസ്യജാലം
അനുകൂല കാലാവസ്ഥയും ഭൂപ്രകൃതിയും സിസിലിയിൽ സസ്യജാലങ്ങളുടെ വൈവിധ്യത്തിന് വഴിതുറക്കുന്നു. സിസിലിയുടെ തനതായ സസ്യങ്ങൾക്കു പുറമെ നൂറ്റാണ്ടുകൾക്കു മുൻപ് കുടിയേറ്റക്കാരും പല സാമ്രാജ്യശക്തികളും കൊണ്ടുവന്ന സസ്യങ്ങളാലും സമൃദ്ധമാണ് സിസിലി. ഗ്രീക്കുകാരാണ് ഇവിടെ വൈൻ, ഒലിവ്, അത്തി തുടങ്ങിയ സസ്യങ്ങൾ കൊണ്ടുവന്നത്. അറബികൾ ഈന്തപ്പഴ വൃക്ഷവും, ബദാമും, നാരകവും അവതരിപ്പിച്ചു. പറങ്കികളാണ് ഇവിടേക്ക് തക്കാളിയും മധുര നാരകവും കൊണ്ട് വന്നത്.[5]
ഫലോദ്യാനങ്ങളും, മുന്തിരിത്തോപ്പുകളും, ഒലിവ് കൃഷിയിടങ്ങളും ഇന്ന് സിസിലിയുടെ തീരപ്രദേശങ്ങളിൽ വ്യാപകമാണ്. അതേസമയം മലമ്പ്രദേശങ്ങളിൽ ബ്രൂം, ലാവൻഡർ, റോസ്മേരി തുടങ്ങിയ പുഷ്പസസ്യങ്ങൾ ധാരാളാമായ് കണ്ടുവരുന്നു. മൾബറി, യൂക്കാലിപ്റ്റസ്, ഓക്, വിവിധയിനം പനകൾ, കേദാരം, ചെസ്നട്, ലെന്റിസ് തുടങ്ങിയവയും സിസിലിയിൽ കാണപ്പെടുന്നു.
ജന്തുജാലം
ജന്തു വൈവിധ്യത്തിലും സിസിലി ഒട്ടും പിറകിലല്ല. കാലാവസ്ഥാ വ്യതിയാനവും മനുഷ്യന്റെ അതിക്രമങ്ങളും ജന്തുജാലത്തിൽ ഗണ്യമായ കുറവ് സൃഷ്ടിച്ചിരിക്കുന്നു. മുയലുകൾ, അണ്ണാൻ, കാട്ടുപന്നി, ഹെഡ്ഝോഗ്(ഒരിനം മുള്ളൻപന്നി), ബീവർ തുടങ്ങിയ മൃഗങ്ങളും, പ്രാപ്പിടിയൻ, പരുന്ത് തുടങ്ങിയ പക്ഷികളുമാണ് സിസിലിയിൽ അധികമായ് കണ്ടുവരുന്നത്. സസ്യജന്തുജാലങ്ങളെ സംരക്ഷിക്കാൻ സിസിലിയൻ സർക്കാർ നിരവധി പദ്ധതികൾ വിഭാവനം ചെയ്യുന്നുണ്ട്. ദേശീയ ഉദ്യാനങ്ങളൂം, സംരക്ഷിത പ്രദേശങ്ങളും ഇന്ന് സിസിലിയിലുണ്ട്. 1993 ആഗസ്ത് 4-ന് സ്ഥാപിതമായ നെബ്രോനി പർവതോദ്യാനം സിസിലിയിലെ ഏറ്റവും വലിയ സംരക്ഷിത മേഖലയാണ്. 86000 ഹെക്ടറാണ് ഇതിന്റെ ആകെ വിസ്തീർണ്ണം. ക്യരോനിയ എന്ന സിസിലിലുടെ ഏറ്റവും വിസ്തൃതമായ വനവും ഈ ഉദ്യാനത്തിന്റെ ഭാഗമാണ്.[6]
സാമ്പത്തികം
എറ്റ്നാ അഗ്നിപർവതസ്ഫോറ്റനഫലമായ് രൂപംകൊള്ളുന്ന മണ്ണ് വളരെയേറെ ഫലഭൂയിഷ്ടമാണ്. ഇത് സിസിലിയുടെ കാർഷികോല്പാദനത്തിൽ വ്യക്തമായ് പ്രതിഫലിക്കുന്നു.
അവലംബം
- "Statistiche demografiche ISTAT". Demo.istat.it. ശേഖരിച്ചത്: 23 April 2010.
- "Eurostat - Tables, Graphs and Maps Interface (TGM) table". Epp.eurostat.ec.europa.eu. 11 March 2011. ശേഖരിച്ചത്: 2 June 2011.
- EUROPA - Press Releases - Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London
- "Agenzia Regionale per i Rifiuti e le Acque". Osservatorio delle Acque. ശേഖരിച്ചത്: 14 October 2010.
- http://www.mydestination.com/sicily/usefulinfo/6177245/geography-flora-and-fauna
- C. Michael Hogan. 2009. Hooded Crow: Corvus cornix, GlobalTwitcher.com, ed, N. Stromberg
പുറത്തേയ്ക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Sicily എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
- Sicily Region — Official website (ഇറ്റാലിയൻ ഭാഷയിൽ)
- Images of Sicily
- Sicily – Free Online Travel Brochure
- Wilson, R., R. Talbert, T. Elliott, S. Gillies. "Places: 462492 (Sicilia)". Pleiades. ശേഖരിച്ചത്: 8 March 2012.CS1 maint: Multiple names: authors list (link)