സിറിയ

തെക്കുപടിഞ്ഞാറൻ ഏഷ്യയിൽ മെഡിറ്ററേനിയൻ കടൽതീരത്തു സ്ഥിതിചെയ്യുന്ന രാജ്യമാണ് സിറിയ. പടിഞ്ഞാറ് ലെബനൻ, തെക്കുപടിഞ്ഞാറ് ഇസ്രയേൽ, തെക്ക് ജോർദ്ദാൻ, കിഴക്ക് ഇറാഖ്, വടക്ക് തുർക്കി എന്നിവയാണ് അയൽ‌രാജ്യങ്ങൾ ==പ്രാചീന ചരിത്രം == ==പ്രാചീന ചരിത്രം== ലെബനൻ, ഇന്നത്തെ ഇസ്രയേലിന്റെയും ജോർദ്ദാന്റെയും ഭൂരിപക്ഷം പ്രദേശങ്ങൾ, ഇറാഖിന്റെയും സൗദി അറേബ്യയുടെയും ഏതാനു ഭാഗങ്ങൾ ഇവചേർന്നതായിരുന്നു പുരാതന സിറിയ. ക്രി.മു 2100-ൽ അമോറൈറ്റ് ഗോത്രക്കാർ ഇവിടെ വാസമുറപ്പിച്ചു. അതിനുശേഷം അസീറിയക്കാരും ബാബിലോണിയക്കാരും പേർഷ്യക്കാരും ഗ്രീക്കുകാരും റോമാക്കാരും സിറിയയിൽ ആധിപത്യം സ്ഥാപിച്ചു. ക്രി.പി ഏഴാം നൂറ്റാണ്ടിലാണ് ഇവിടെ ഇസ്ലാം മതം പ്രചാരിച്ചത്. 1516 മുതൽ 1918 ഓട്ടോമൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. 1920-ൽ ലെബനൻ സിറിയയിൽ നിന്നും വേർപെട്ടു. 1948-ൽ പൂർണ്ണ സ്വാതന്ത്ര്യം നേടി. 1958-ൽ ഈജിപ്റ്റുമായിച്ചേർന്ന് ഐക്യ അറബ് റിപബ്ലിക്കിനു രൂപം നൽകി. എന്നാൽ ഈ കൂട്ടുകെട്ട് 1961-ൽ അവസാനിച്ചു.

സിറിയൻ അറബ് റിപബ്ലിക്
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
തലസ്ഥാനം ദമാസ്കസ്
രാഷ്ട്രഭാഷ അറബി
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി ‌
പ്രസിഡൻഷ്യൽ റിപബ്ലിക്
ബാഷർ അൽ ആസാദ്
വാഇൽ അൽഹൽഖി
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ഏപ്രിൽ 17, 1946
വിസ്തീർണ്ണം
 
1,85,180ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
  ജനസാന്ദ്രത
 
19,043,000(205ലെ ഏകദേശ കണക്ക്)
103/ച.കി.മീ
നാണയം സിറിയൻ പൗണ്ട് (SYP)
ആഭ്യന്തര ഉത്പാദനം 71, 736 ഡോളർ (65)
പ്രതിശീർഷ വരുമാനം 3, 847 (118)
സമയ മേഖല UTC +2
ഇന്റർനെറ്റ്‌ സൂചിക .sy
ടെലിഫോൺ കോഡ്‌ +963

ആധുനികകാലത്തിൽ ഇസ്രയേലുമായുള്ള അഭിപ്രായ വ്യത്യാസങ്ങൾമൂലം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന രാജ്യമാണു സിറിയ. സിറിയയുടെ ഭാഗമായിരുന്ന ഗോലാൻ കുന്നുകൾ ഇസ്രയേൽക്കാർ കീഴടക്കിയതാണ് തർക്കത്തിന്റെ പ്രധാനകാരണം.

ദമാസ്കസാണു സിറിയയുടെ തലസ്ഥാനം.

ഇവ കൂടി കാണുക

വിശാല സിറിയ

അവലംബം

    ‍‍

    This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.