ശ്രാദ്ധം
മരിച്ചുപോയ ബന്ധുമിത്രാദികൾക്കോ പിതൃക്കൾക്കോ മരിച്ച നാളിൽ (നക്ഷത്രം) അർപ്പിക്കുന്ന ദ്രവ്യത്യാഗമാണ് ശ്രാദ്ധം. പ്രധാനമായും ഹിന്ദു സംസ്കാരത്തിലെ ഒരു ആചാരമാണിത്. പഞ്ചമഹായജ്ഞങ്ങളിൽ ഉൾപ്പെടുന്ന പിതൃയജ്ഞമാണ് ഇത്. പരശുരാമൻ പിതാവിന്റെ ശ്രാദ്ധത്തിന് അദ്ദേഹത്തെ കൊന്നയാളിന്റെ രക്തം കൊണ്ട് തർപ്പണം ചെയ്തതതായി പുരാണങ്ങൾ പറയുന്നു. ബുദ്ധമതത്തിലും ശ്രാദ്ധം അർപ്പിക്കുന്ന ചടങ്ങ് ഉണ്ട്. സ്മൃതികളിൽ ശ്രാദ്ധങ്ങൾ ചെയ്യേണ്ട രീതിയെക്കുറിച്ച് വിസ്തരിച്ച് പ്രതിപാദിക്കുന്നു. ബ്രാഹ്മണർക്കാണ് ശ്രാദ്ധം അർപ്പിക്കേണ്ടതെങ്കിലും ഇന്ന് മിക്കവരും ശ്രാദ്ധം നടത്തുന്നുണ്ടെങ്കിലും അത് ബ്രാഹ്മണർക്കയി മാത്രം അർപ്പിച്ചുകാണുന്നില്ല.
ചാത്തവും കാണുക.
ഐതിഹ്യം
മരിച്ചവരുടെ ആത്മാക്കൾക്ക് പിതൃദേവതകളുടെ പ്രീതി ലഭിക്കുന്നതിന് ചെയ്യുന്ന യജ്ഞമാണ് ശ്രാദ്ധം. പിതൃക്കൾ തറവാട് നിലനിർത്തിയവരാണ് എന്നതുകൊണ്ട് ജലതർപ്പണം, അന്നം എന്നിവയാൽ അവരെ തൃപ്തിപ്പെടുത്തുന്നതിനും അവരുടെ സ്മരണ നിലനിർത്തുന്നതിനും വേണ്ടിയാണ് ശ്രാദ്ധമൂട്ട്. ഇത് ചെയ്യണമെങ്കിൽ തലേദിവസം മുതൽക്കേ വ്രതം എടുത്തിരിക്കണം എന്നാണ് പ്രമാണം. ആത്മാക്കൾ ചന്ദ്രന്റെ ഇരുണ്ട ഭാഗത്ത് പിതൃലോകത്ത് വസിക്കുന്നു എന്നാണ് വിശ്വാസം. അവിടെ നിന്ന് അവർ ദേവലോകത്തേക്ക് യ്യാത്ര ചെയ്യുന്നു. മനുഷ്യരുടെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമത്രെ. ഈ യാത്രയിൽ പിതൃക്കളെ ദിവസവും ഊട്ടുന്നു എന്ന സങ്കല്പ്പത്തിലണ് , മരിച്ച ദിവസത്തെ തിഥിയോ, നക്ഷത്രമോ, കണക്കിലെടുത്ത് ആണ്ട് ശ്രാദ്ധം ചെയ്യുന്നത്. ശ്രാദ്ധമൂട്ടി ബലികർമ്മങ്ങൾ ചെയ്യുമ്പോൾ ബലിച്ചോറുകൊണ്ട് പിതൃദേവതകൾ പ്രസനരായി മരിച്ചവരുടെ ആത്മാക്കളെ (പിതൃക്കളെ) അനുഗ്രഹിക്കുന്നുവെന്നാണ് സങ്കല്പം.
- കാക്കക്ക് ബലിച്ചോറ് കൊത്തിതിന്നാനുള്ള അനുവാദം കിട്ടിയതിനെകുറിച്ച് ഉത്തര രാമയണത്തിൽ ഒരു കഥയുണ്ട്. ഒരിക്കൽ മരുത്തൻ എന്ന രാജാവ് ഒരു മഹേശ്വരയജ്ഞം നടത്തി. ഇദ്രാദി ദേവകൾ സത്രത്തിൽ സനിധരായിരുന്നു. ഈ വിവരം അറിഞ്ഞ് രാക്ഷസ രാജാവായ രാവണൻ അവിടേക്ക് വന്നു. ഭയവിഹ്വലരായ ദേവന്മാർ ഓരോരോ പക്ഷികളുടെ വേഷം പൂണ്ടു. ആ കൂട്ടത്തിൽ യമധർമ്മൻ രക്ഷപ്പെട്ടത് കാക്കയുടെ രൂപത്തിലായിരുന്നുവത്രേ. അന്നു മുതൽ കാക്കകളോട് കാലന് സന്തോഷം തോന്നി. മനുഷ്യർ പിതൃക്കളെ പൂജിക്കുമ്പോൾ, മേലിൽ ബലിച്ചോറ് കാക്കകൾക്ക് അവകാശമായിത്തീരുമെന്ന് യമധർമ്മൻ അനുഗ്രഹിച്ചു. അന്നു മുതലാണ് കാക്കകൾ ബലിച്ചോറിന് അവകാശികൾ ആയി തീർന്നതെന്ന് കരുതുന്നു.
ചരിത്രം
വേദ കാലഘട്ടത്തിനു മുന്നേതന്നെ മരിച്ചുപോയ പിതൃക്കളുടെ പ്രീതിക്കായി ദാനം ചെയ്യുന്ന ചടങ്ങുകൾ നിലനിന്നിരുന്നു. പിന്നീട് വൈദിക മതം പ്രബലമായപ്പോൾ ശ്രാദ്ധം എന്ന ചടങ്ങ് ബ്രാഹ്മണർക്കുള്ള പ്രത്യേക അവകാശമായിത്തീർന്നു.
വർഗ്ഗീകരണം
രണ്ടുവിധം ശ്രാദ്ധമുണ്ട്. പാർവണവും ഏകോദിഷ്ടവും. മറ്റൊരടിസ്ഥാനത്തില് നിത്യം, നൈമിത്തികം, കാമ്യം എന്നീങ്ങനെയും വിഭജിക്കാം.
- പാർവണം- പിതൃപിതാമഹ, പ്രപിതാമഹരെ ഉദ്ദേശിച്ച് ചെയ്യുന്നതാണ് പാർവണം
- ഏതെങ്കിലും ഒരാളെ ഉദ്ദേശിച്ച് ചെയ്യുന്നത് ഏകോദിഷടം
- നിയത ദിവസങ്ങളില് (അമാവാസി, സംക്രമം, മുതലായ ദിവസങ്ങളില്) ചെയ്യുന്നത് നിത്യം
- സാമ്പത്തികലാഭം തുടങ്ങിയ ദിനങ്ങലിലുള്ളത് നൈമിത്തികം
- സ്വർഗ്ഗാദി കാമനയോടെ ചെയ്യുന്നത് കാമ്യം.
ആചാരങ്ങൾ
ചോറ്, എള്ള്, പാല്, തൈർ, ദർഭ, കറുക, ചെറുള, തുടങ്ങിയാണ് പ്രധാനമായും പിതൃപൂജക്കുള്ള ദ്രവ്യമായി ഉപയോഗിക്കുന്നത്.പുണ്യവനങ്ങളിലും നദീ തീരങ്ങളിലും വിജനപ്രദേശങ്ങളിലും ചെയ്യപ്പെടുന്ന ശ്രാദ്ധങ്ങളാൽ പിതൃക്കൾ സന്തുഷ്ടരാക്കപ്പെടുന്നു എന്നാണ് വിശ്വാസം.
സ്മൃതികളിൽ
ഇത്തരം ആചാരങ്ങൾ ചെയ്യേണ്ടതിനെക്കുറിച്ച് ആധികാരികമായി പ്രസ്താവിക്കുന്ന ഹിന്ദു ധർമ്മശാസ്ത്ര ഗ്രന്ഥങ്ങള ആണ് സ്മൃതികൾ. ഒട്ടുമിക്ക സ്മൃതികളിലും ശ്രാദ്ധത്തിന്റെ മഹത്ത്വത്തെക്കുറിച്ചും അത് ചെയ്യേണ്ട രീതീയെക്കുറിച്ചും പ്രസ്താവിച്ചിരിക്കുന്നു.
മനുസ്മൃതി
യാജ്ഞവല്ക്യസ്മൃതി
യാജ്ഞവല്ക്യസ്മൃതിയിൽ ശ്രാദ്ധപ്രകരണം എന്ന വിഭാഗത്തില് ശ്രാദ്ധത്തെ പറ്റി പറയുന്നു.. ശ്രാദ്ധം നൽകേണ്ടത് ബ്രാഹ്മണർക്കാണ്. അവർക്ക് തക്കതായ ദാനവും നൽകിയിരിക്കണം.
കറുത്തവാവ്, പൗഷ-മാഘ-ഫല്ഗുന-ആശ്വിനമാസങ്ങളിലെ കൃഷ്ണാഷ്ടമി, പുത്രജന്മോസ്തവാദികള്, കൃഷ്ണപക്ഷം, അയനപുണ്യകാലങ്ങള്, ദ്രവ്യലാഭം, ബാഹ്മണാഗമനം, മേടത്തിലേയും തുലാത്റ്റിലേയും വിഷു ദിനങ്ങള്, സംക്രമപുണ്യകാലങ്ങള്, വ്യാതീപാതപുണ്യകാലം, ഗജച്ഛായദിനങ്ങള് (മകവും തയോദശിയും ചേരുന്ന ദിവസം) സൂര്യ-ചന്ദ്ര ഗ്രഹണങ്ങൾ എന്നീ ദിവസങ്ങൾ ശ്രാദ്ധത്തിനും വിശേഷമെന്ന് ഈ സ്മൃതി പ്രസ്താവിക്കുന്നു.
അഭ്യുദയകാംക്ഷയോടെ നടത്തുന്ന ദേവശ്രാദ്ധത്തിൽ ചാത്തക്കാരുടെ എണ്ണം ഇരട്ട ആയിരിക്കണം. 2.4,6,8 എന്നിങ്ങനെ കഴിവനുസരിച്ച് എത്രവേണമെങ്കിലും ആവാം എന്ന് അനുശാസിക്കുന്നുണ്ട്. എന്നാല് പിതൃശ്രാദ്ധത്തില് ചാത്തക്കാരുടെ എണ്ണം ഒറ്റയായിരിക്കണം. ചുറ്റുപാടും വളച്ചുകെട്ടിയ പന്തലില് അവരെ തെക്കോട്ട് ചരിച്ച് ഇരുത്തണം. വൈശ്വദേവ ശ്രാദ്ധത്തില് രണ്ടുപേരെ കിഴക്കോട്ട് നോക്കി ഇരുത്തണം. പിതൃപിതാമഹ, പ്രാപിതാ മഹ, മാതൃമാത മഹാദി എന്നിവരുടെ ശ്രാദ്ധത്തില് മുമ്മൂന്നോ അകെ മൂന്നോ പേരെ വടക്ക് നോക്കി ഇരിത്തിയിരിക്കണം.
ചാത്തക്കാര്ക്ക് ഹവിസ്സും മറ്റു വിഭവങ്ങളും അവര്ക്ക് തൃപ്തിയാവുന്നതുവരെ വിളമ്പണം എന്നും ദുർമുഖം കാണിക്കരുത് എന്നും ഈ സ്മൃതി അനുശാസിക്കുന്നു, അല്പം ശേഷിക്കുന്നതുവരെ വിളമ്പണം എന്നാണ് പറയുന്നത്. ശേഷിക്കുന്നത് തിന്നാൻ ഭൃത്യവർഗ്ഗം കാത്തിരിക്കുമത്രേ.
കാണ്ടാമൃഗമാംസം, രോഹിതാദിമത്സ്യങ്ങൾ, തേൻ, വരിനെൽച്ചോറ്, ചെമ്മരിയാട്ടിറച്ചി, കറുത്തചീര, വെള്ളമാനിന്റെ മാംസം എന്നിവ ഗയയില് വച്ച് ശ്രാദ്ധം നടത്തി ബ്രാഹ്മണർക്ക് നല്കിയാൽ ലോകാവസാനം വരെ പിതൃക്കള് പ്രീതിപ്പെടുമെന്നാണ് യാജ്ഞവല്ക്യസ്മൃതി പറയുന്നത്.