ശകവർഷം
ഇന്ത്യയുടെ ഔദ്യോഗിക സിവിൽ കലണ്ടറാണ് ശക വർഷം അല്ലെങ്കിൽ ഇന്ത്യൻ ദേശീയ കലണ്ടർ. 1957 ൽ ഭാരത സർക്കാറിന്റെ കലണ്ടർ പരിഷ്കാര സമിതിയുടെ ശുപാർശയനുസരിച്ചു് ഇന്ത്യയുടെ ദേശീയ സിവിൽ കലണ്ടറായി ശകവർഷം അംഗീകരിക്കപ്പെട്ടു.
മാസങ്ങൾ
| മാസം | ദിനങ്ങൾ | മാസാരംഭം(ഗ്രിഗോറിയൻ കലണ്ടറുനസരിച്ച്) | |
|---|---|---|---|
| 1 | ചൈത്രം | 30/31 | മാർച്ച് 22* |
| 2 | വൈശാഖം | 31 | ഏപ്രിൽ 21 |
| 3 | ജ്യേഷ്ഠ | 31 | മെയ് 22 |
| 4 | ആഷാഢം | 31 | ജൂൺ 22 |
| 5 | ശ്രാവണം | 31 | ജൂലൈ 23 |
| 6 | ഭാദ്രപാദം | 31 | ഓഗസ്റ്റ് 23 |
| 7 | അശ്വിനി | 30 | സെപ്റ്റംബർ 23 |
| 8 | കാർത്തിക | 30 | ഒക്ടോബർ 23 |
| 9 | അഗ്രഹായനം | 30 | നവംബർ 22 |
| 10 | പൌഷം | 30 | ഡിസംബർ 22 |
| 11 | മാഘം | 30 | ജനുവരി 21 |
| 12 | ഫാൽഗുനം | 30 | ഫെബ്രുവരി 20 |
അധിവർഷങ്ങളിൽ ചൈത്രത്തിനു് 31 ദിനങ്ങളുണ്ടു്. മാർച്ച് 21 നു തുടങ്ങുകയും ചെയ്യും. വർഷത്തിന്റെ ആദ്യ പകുതിയിലെ മാസങ്ങൾക്കു് 31 ദിവസമാണുള്ളതു്. സൂര്യന്റെ ഉത്തര-ദക്ഷിണായനത്തിലെ വേഗക്കുറവു് കാരണമാണിതു്.
ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള 78 ാം വർഷമാണു് ശകവർഷം എണ്ണിത്തുടങ്ങുന്നതു്. അതായതു് 2008 എന്നതു് ശകവർഷത്തിൽ 1930 ആണു്.
അധിവർഷമാണോ എന്നു പരിശോധിയ്ക്കാൻ ശകവർഷത്തോടു കൂടി 78 കൂട്ടി ആ വർഷം ഗ്രിഗോറിയൻ കലണ്ടറനുസരിച്ചുള്ള അധിവർഷമാണോ എന്നു നോക്കിയാൽ മതി
മറ്റു കലണ്ടറുകൾ
- കൊല്ല വർഷം
- ഹിജ്റ വർഷം
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.