വ്യവസായം
ആയവ്യയ ചിട്ടയോടുകൂടി ഒരു രാജ്യത്തിന്റെയോ സ്ഥലത്തിന്റെയോ ആവശ്യാനുസരണം വസ്തുക്കളോ സേവനമോ ഉത്പാദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംരംഭമാണ് വ്യവസായം. എന്നാൽ ആവശ്യങ്ങൾക്കതീതമായുള്ളവ ദേശീയതലത്തിലോ മറ്റു രാജ്യങ്ങളിലേക്കോ കച്ചവടം നടത്തുന്നു. സമ്പത്ത് വ്യവസ്ഥയുടെ അടിസ്ഥാനം വ്യവസായങ്ങളാണ്. മനുഷ്യ ജീവിതത്തിനാവശ്യമായ വസ്തുക്കളും സാധനങ്ങലും വ്യവസായങ്ങളുടെ അനന്തരഫലമാണ്.
വ്യവസായ വിപ്ലവം
18-ആം നൂറ്റാണ്ടിന്റെ അവസാനം മുതൽ 19-ആം നൂറ്റാണ്ടിന്റെ ആദ്യം വരെയുള്ള കാലഘട്ടത്തിൽ ബ്രിട്ടനിലെ സാമൂഹിക, സാമ്പത്തിക, സാംസ്കാരിക മേഖലകളിൽ വൻ സ്വാധീനം ചെലുത്തിക്കൊണ്ട് കൃഷിയിലും ഉൽപാദനത്തിലും ഗതാഗതത്തിലും ഉണ്ടായ പ്രധാന പുരോഗതികളെയാണ് വ്യവസായ വിപ്ലവം എന്നകൊണ്ട് വിവക്ഷിക്കുന്നത്. ഈ മാറ്റങ്ങൾ പിന്നീട് യൂറോപ്പിലേക്കും വടക്കേ അമേരിക്കയിലേക്കും തുടർന്ന് ലോകമെമ്പാടും വ്യാപിച്ചു.
ഇതും കാണുക
- അന്താരാഷ്ട്ര വാണിജ്യ സംഘടനകൾ
പുറത്തേക്കുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ Industries എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്. |
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.