വൃഷണം

ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെയും, പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ (Testosterone) എന്നിവയെയും ഉത്പാദിപ്പിക്കുന്ന അവയവമാണ് വൃഷണം (Testes). രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാണ്‌ ശരീരത്തിനു പുറത്തുള്ള സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീരതാപനില കൂടുമ്പോൾ വൃഷണസഞ്ചി വികസിക്കുകയും താപനില കുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും.

വൃഷണം
Diagram of male (human) testicles
വൃഷണം
ലാറ്റിൻ testis
ഗ്രെയുടെ subject #258 1236
ശുദ്ധരക്തധമനി Testicular artery
ധമനി Testicular vein, Pampiniform plexus
നാഡി Spermatic plexus
ലസിക Lumbar lymph nodes

ഓറോന്നിനും 5സെ.മീ നീളവും അര ഔൺസ് തൂക്കവും ഉണ്ടാവും. അമിതമായി ചൂട് ഏൽക്കുന്ന സാഹചര്യം ഉണ്ടായാൽ വൃഷണത്തിലെ ബീജങ്ങൾ നശിച്ചുപോകുവാൻ സാധ്യതയുണ്ട്. [1]

ഇവയും കാണൂ

  • വൃഷണ സഞ്ചി
  • ശിശ്നം
  1. പേജ് 363, ബാല കൈരളി വിജ്ഞാനകോശം, സംസ്ഥാന ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.