വിനാഗിരി
നേർപ്പിച്ച അസെറ്റിക് ആസിഡ് ആണ് വിനാഗിരി .പ്രധാനമായും അസറ്റിക് അമ്ലം, ജലം എന്നിവ അടങ്ങിയ ഒരു ദ്രവ പദാർത്ഥമാണ് വിനാഗിരി അഥവാ സുർക്ക. എഥനോൾ അസറ്റിക് ആസിഡ് ബാക്റ്റീരിയയെ ഉപയോഗിച്ച് ഫെർമെന്റേഷൻ നടത്തിയാണ് വിനാഗിരി ഉത്പാദിപ്പിക്കുന്നത്[1]. ഭക്ഷണസാധനങ്ങളിലും മറ്റും ചേർക്കുന്നതിനു വേണ്ടി അടുക്കളയിൽ സാധാരണയായി ഇന്ന് വിനാഗിരി ഉപയോഗിച്ചു വരുന്നു. പണ്ടു മുതൽ തന്നെ അനേകം വ്യാവസായികവും ഗാർഹികവുമായ ആവശ്യങ്ങൾക്കായി ഇത് ഉപയോഗിച്ചിരുന്നു.

ഫ്രാൻസിലെ ഒരു കടയിൽ വില്പനക്കു വച്ചിരുക്കുന്ന വിവിധ തരം വിനാഗിരി നിറച്ച കുപ്പികൾ (താഴത്തെ നിര)
അവലംബം
- http://jb.oxfordjournals.org/content/46/9/1217.extract Studies on acetic acid-bacteria Retrieved Oct. 21, 2011.
This article is issued from
Wikipedia.
The text is licensed under Creative
Commons - Attribution - Sharealike.
Additional terms may apply for the media files.